Connect with us

Hi, what are you looking for?

Kerala

ആറ്റുകാല്‍ അമ്മക്ക് ഇന്ന് ജനലക്ഷങ്ങളുടെ പൊങ്കാല

തിരുവനന്തപുരം . ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല ഇന്ന്. പൊങ്കാലയ്‌ക്കുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി. ആറ്റുകാലമ്മയ്‌ക്ക് പൊങ്കാല നിവേദിക്കാനായി ഭക്തജനങ്ങൾ തലസ്ഥാന നഗരിയിൽ എത്തി. വെള്ളിയാഴ്ച മുതല്‍ തന്നെ ആറ്റുകാല്‍ അമ്മയുടെ അനുഗ്രഹം തേടി ഭക്തലക്ഷങ്ങള്‍ തിരുവനന്തപുരത്തേക്ക് ഒഴുകിയെത്തി വരുകയാണ്.. പൊങ്കാലയ്‌ക്കായി നഗരത്തിലെ നിരത്തുകളെല്ലാം ഒരുങ്ങി.

ക്ഷേത്ര പരിസരത്തു നിന്നും പത്ത് കിലോമീറ്ററോളം ചുറ്റളവില്‍ റോഡിനിരുവശത്തും പൊങ്കാല അടുപ്പുകള്‍കൊണ്ട് രാവിലെ തന്നെ നിറഞ്ഞു.. ആറ്റുകാല്‍ ക്ഷേത്ര പരിസരം പൊങ്കാലക്കലങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ്. പൊങ്കാല യുമായി ബന്ധപെട്ടു രണ്ടു ദിവസമായി നഗരത്തില്‍ വന്‍ ഭക്തജനത്തിരക്കാണ്. ആറ്റുകാല്‍ പൊങ്കാല 2009 ല്‍ ഗിന്നസ് ബുക്കിലെത്തിയിരുന്നു. ലോകത്തിലെ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ഒത്ത് ചേരുന്ന ചടങ്ങെന്ന നിലയിലാണ് ആറ്റുകാല്‍ പൊങ്കാല ഗിന്നസ് ബുക്കിl ഇടം പിടിച്ചത്. അന്ന് 25 ലക്ഷത്തില്‍ കൂടുതല്‍ സ്ത്രീകളാണ് പൊങ്കാല മഹോത്സവത്തിനായി എത്തിyirunnath. ഇത്തവണ ആ റെക്കോര്‍ഡ് തകര്‍ക്കപ്പെടുമെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്.

ദേവീസ്തുതികളുമായി ആയിരങ്ങള്‍ തൊഴുതിറങ്ങുന്ന ക്ഷേത്രം ഭക്തിമയവാരിധിയിൽ പുളകിതമായി. രാവിലെ 10 ന് നടക്കുന്ന ശുദ്ധപുണ്യാഹത്തോടെയാണ് പൊങ്കാല ചടങ്ങുകള്‍ ആരംഭിക്കുക. കണ്ണകീ ചരിതത്തില്‍ പാണ്ഡ്യ രാജാവിനെ വധിച്ച ശേഷം വിജയശ്രീലാളിതയായി വരുന്ന ദേവിയുടെ ഭാഗം തോറ്റം പാട്ടുകൾക്ക് ശേഷം തന്ത്രി തെക്കേടത്ത് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍ നിന്നും ദീപം പകര്‍ന്ന് മേല്‍ശാന്തി ഗോശാല വിഷ്ണു വാസുദേവന്‍ നമ്പൂതിരിക്ക് കൈമാറുന്നതാണ് പ്രധാന ചടങ്.

മേല്‍ശാന്തി ക്ഷേത്ര തിടപ്പള്ളിയിലെയും വലിയ തിടപ്പള്ളിയിലെയും പൊങ്കാല അടുപ്പില്‍ തീ പകരും. പിന്നീട് അതേ ദീപം സഹ മേല്‍ശാന്തിക്കും കൈമാറുകയാണ് പതിവ്. സഹമേല്‍ശാന്തി ക്ഷേത്രത്തിന് മുന്‍വശത്ത് ഒരുക്കിയിട്ടുള്ള പണ്ടാര അടുപ്പിലേക്ക് തീ പകരുന്നതോടെ പൊങ്കാലയുടെ വിളംബരമായി. അതോടെ ചെണ്ടണ്ടമേളവും കതിനാവെടികളും മുഴങ്ങും. ലക്ഷക്കണക്കിന് പൊങ്കാല അടുപ്പുകളില്‍ തുടർന്ന് അഗ്നി തെളിയും.. ഉച്ചയ്‌ക്ക് 2.30 നാണ് പൊങ്കാല നിവേദ്യ ചടങ്. പൊങ്കാല നിവേദ്യ വിതരണത്തിനായി ക്ഷേത്രത്തില്‍ നിന്നും 300 പൂജാരിമാരെ നിയോഗിച്ചിട്ടുണ്ട്.

പൊങ്കാലയ്‌ക്ക് എത്തുന്നവര്‍ക്കായി വിവിധയിടങ്ങളില്‍ 1270 ഓളം തെരുവ് പൈപ്പുകള്‍ ഒരുക്കിയിട്ടുണ്ട്. 3000ല്‍ അധികം പോലീസും 250 ലധികം അഗ്‌നിരക്ഷാ സേന അംഗങ്ങളും കര്‍മ്മനിരതരായുണ്ട്. ഒരു സമയം 8000 പേര്‍ക്ക് ദര്‍ശനത്തിനായി ക്യൂ നില്‍ക്കാനുള്ള സൗകര്യമൊരുക്കിയിച്ചുണ്ട്. ഭിന്നശേഷിക്കാര്‍, കൈക്കുഞ്ഞു ങ്ങളുമായി വരുന്ന അമ്മമാര്‍ എന്നിവര്‍ക്ക് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറച്ചുകൊണ്ടാണ് പൊങ്കാല മഹോത്സവം നടത്തുക.

ആറ്റുകാല്‍ പൊങ്കാലയ്‌ക്കെത്തുന്ന ഭക്തര്‍ക്കായി കെഎസ്ആര്‍ടിസിയുടെ അഞ്ഞൂറോളം ബസുകള്‍ സര്‍വീസ് നടഎത്തുന്നുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് പുലര്‍ച്ചെ 2.30 മുതല്‍ സര്‍വീസുകള്‍ തുടങ്ങി. പൊങ്കാല നിവേദ്യം കഴിഞ്ഞ് ഭക്തരെ അതത് സ്ഥലങ്ങളിലേക്ക് തിരികെയെത്തിക്കുന്നതിനും കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ ഒരുക്കിയിരിക്കുന്നു. കിഴക്കേക്കോട്ട, തമ്പാനൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നാണ് കൂടുതല്‍ സര്‍വീസുകള്‍ പുറപ്പെടുക.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...