Connect with us

Hi, what are you looking for?

Crime,

തീരമേഖല വഴി കേരളത്തിലേക്ക് തീവ്രവാദികൾ നുഴഞ്ഞു കയറാൻ സാധ്യത – ഇന്റലിജൻസ് മുന്നറിയിപ്പ്

തിരുവനന്തപുരം . കേരളത്തിന്റെ തീരദേശ മേഖലയിലൂടെ തീവ്രവാദ പ്രവർത്തനങ്ങൾക്കായി നുഴഞ്ഞു കയറ്റത്തിനു സാധ്യതയുണ്ടെന്ന് ആഭ്യന്തരവകുപ്പിന് ഇന്റലിജൻസ് മുന്നറിയിപ്പ്. വിമാനത്താവളങ്ങളിലെയും തുറമുഖങ്ങളിലെയും ഇന്റലിജൻസ് സംവിധാനം ശക്തിപ്പെടുത്താനും, കുറ്റവാളികളും ദേശവിരുദ്ധ ശക്തികളും കടന്നുകൂടാൻ സാധ്യതയുള്ളതിനാൽ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വിവരശേഖരണം ശക്തിപ്പെടുത്താനും ഇന്റലിജൻസ് മുന്നറിയിപ്പ് നൽകുന്നു.

വിഴിഞ്ഞം തുറമുഖം സജ്ജമാകുന്നതിനാൽ സ്ഥലത്തെ നിരീക്ഷണം ശക്തമാക്കണം. സൈബർ കുറ്റകൃത്യങ്ങളും അന്തർസംസ്ഥാന കുറ്റകൃത്യങ്ങളും അന്വേഷിക്കാൻ പ്രത്യേക ടീമിനെ നിയോഗിക്കണം. വർഗീയവാദികൾ, ഗുണ്ടകൾ, ക്രിമിനൽ കേസുകളിലെ പ്രതികൾ എന്നിവരെ നീരീക്ഷിക്കാൻ ആഭ്യന്തര സുരക്ഷാ വിഭാഗത്തെ ശക്തിപ്പെടുത്തണമെന്നും ഇന്റലിജൻസ് ശുപാർശ ചെയ്തിട്ടുണ്ട്. എലത്തൂർ ട്രെയിൻ തീവയ്പ്പ്, കളമശേരി കൺവെൻഷൻ സെന്ററിലെ സ്ഫോടനം എന്നിവയുടെ പശ്ചാത്തലത്തിൽ സാഹചര്യങ്ങൾ വിലയിരുത്തിയാണ് ഇന്റലിജൻസിന്റെ ശുപാർശ.

സംസ്ഥാനത്തു നടന്ന ചില അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇന്റലിജൻസ് സംവിധാനം ശക്തിപ്പെടുത്തണമെന്ന് ആഭ്യന്തരവകുപ്പിന് ഇന്റലിജൻസ് വിഭാഗം ശുപാർശ നൽകുന്നു. സംസ്ഥാന സ്പെഷൽ ബ്രാഞ്ചിലേക്ക് 12 സിഐ, 22 എസ്ഐ, 45 സീനിയർ സിവിൽ പൊലീസ് ഓഫിസർ – സിവിൽ പൊലീസ് ഓഫിസർ എന്നിവരെ അടിയന്തരമായി നിയമികാണമെന്നും, സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ ഇന്റലിജൻസ് സംവിധാനം ശക്തിപ്പെടുത്തണമെന്നും, ഡാർക്‌വെബ്, ക്രിപ്റ്റോകറൻസി, സമൂഹമാധ്യമങ്ങളിലെ നിരീക്ഷണം എന്നിവയ്ക്കായി ആധുനിക സോഫ്റ്റ്‌വെയറുകൾ വാങ്ങണമെന്നും, ഡേറ്റ വിശകലനം ചെയ്യാനായി എഐ സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ സോഫ്റ്റ്‌വെയറുകൾ ഉപയോഗികാണമെന്നും ഇന്റലിജൻസ് ശുപാർശ ചെയ്തിട്ടുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...