Connect with us

Hi, what are you looking for?

India

മഥുര, കാശി തര്‍ക്കങ്ങള്‍ കോടതിക്ക് പുറത്ത് പരിഹരിക്കണം – അജ്മീര്‍ ദര്‍ഗ മേധാവി സയ്യിദ് സൈനുല്‍ അബേദിന്‍

ലഖ്‌നൗ . മഥുര, കാശി തര്‍ക്കങ്ങള്‍ കോടതിക്ക് പുറത്ത് പരിഹാരം കാണാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കണമെന്ന് അജ്മീര്‍ ദര്‍ഗ മേധാവി സയ്യിദ് സൈനുല്‍ അബേദിന്‍. പരസ്പര സമ്മതത്തോടെ പരിഹരിക്കുന്ന ഏത് തര്‍ക്കവും സമൂഹങ്ങളുടെ ഹൃദയവും വിശ്വാസവും നേടുമെന്നും അജ്മീര്‍ ദര്‍ഗ മേധാവി ഓള്‍ ഇന്ത്യ സൂഫി സജ്ജദാന്‍ഷിന്‍ കൗണ്‍സിലിന്റെ രാജസ്ഥാന്‍ യൂണിറ്റ് സംഘടിപ്പിച്ച പൈഗം – ഇ- മൊഹബത് ഹം സബ് കാ ഭാരത് എന്ന സമ്മേളനത്തില്‍ പറഞ്ഞു. രാജസ്ഥാനിലെ എല്ലാ ദര്‍ഗകളുടെയും പ്രധാനികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുകയുണ്ടായി.

രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് വലിയ കോലാഹലങ്ങളാണ് കുറച്ചുപേര്‍ ചേര്‍ന്ന് സൃഷ്ടിച്ചത്. മുസ്ലീങ്ങളെ തെറ്റദ്ധരിപ്പിക്കുന്ന പ്രചാരണമാണ് ഈ വിഷയത്തില്‍ ഇതുവരെ നടന്നത്. സിഎഎയിലെ വ്യവസ്ഥകള്‍ വിശദമായി പഠിച്ചു. ഭാരതത്തിലെ മുസ്ലീങ്ങളുമായി ഒരു ബന്ധവുമില്ലാത്ത നിയമമാണത്. ഒരുതരത്തിലും സിഎഎ ഇന്നാട്ടിലെ മുസ്ലീം സമൂഹത്തെ ബാധിക്കില്ല. അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷ കുടിയേറ്റക്കാര്‍ക്ക് ആ നിയമം പ്രയോജനം ചെയ്യും. ആരുടെയും പൗരത്വം സിഎഎ എടുത്തുകളയാന്‍ പോകുന്നില്ല – അജ്മീര്‍ ദര്‍ഗ മേധാവി പറഞ്ഞു.

ഭാരതീയ സംസ്‌കാരത്തിന്റെ മുദ്രാവാക്യമാണ് വസുധൈവ കുടുംബകമെന്നത്. ലോകത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതില്‍ ഭാരതം വഹിക്കുന്നത് ക്രിയാത്മകമായ പങ്കാണ്. നമ്മുടെ രാജ്യത്ത് പ്രശ്‌നങ്ങളുണ്ട്. അത് പക്ഷേ നമ്മുടെ ഉള്ളില്‍ അവസാനിക്കണം. തര്‍ക്കങ്ങള്‍ കോടതിക്ക് പുറത്ത് സമാധാനപരമായി പരിഹരിക്കാന്‍ നമുക്ക് കഴിയണം. അതിന് കാര്യമായ പരിശ്രമം ആവശ്യമാണ്, സയ്യിദ് സൈനുല്‍ അബേദിന്‍ പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...