Connect with us

Hi, what are you looking for?

Kerala

‘ദേശാഭിമാനിയോട് മാപ്പ് പറയാൻ സൗകര്യമില്ല, കോടതിയിൽ കാണാം’ വെല്ലുവിളിച്ച് സന്ദീപ് വാര്യർ

കൊച്ചി . ദേശാഭിമാനിയോട് മാപ്പ് പറയാൻ സൗകര്യമില്ലെന്ന് ബി ജെ പി നേതാവ് സന്ദീപ് വാര്യർ. ‘ദേശാഭിമാനി പത്രമുൾപ്പെടെ ആരംഭിച്ചത് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ഒറ്റു കൊടുത്തതിന് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ബ്രിട്ടീഷുകാരിൽ നിന്ന് കിട്ടിയ പണം കൊണ്ടാണ് ‘ എന്ന് താൻ പറഞ്ഞ ഓരോ വാക്കിലും വാചകത്തിലും ഇപ്പോഴും ഉറച്ചു നിൽക്കുന്നതായും, അതിന്റെ ഏതെങ്കിലും ഒരു ഭാഗമോ ചെറിയ കഷ്ണമോ പോലും പിൻവലിക്കേണ്ടതുണ്ട് എന്ന് കരുതുന്നില്ലെന്നും സന്ദീപ് വാര്യർ ഫേസ് ബുക്ക് പോസ്റ്റിൽ പറഞ്ഞു. പറഞ്ഞതത്രയും പൂർണ്ണ സത്യമാണ് എന്ന ഉത്തമ ബോധ്യം തനിക്കുണ്ട് – സന്ദീപ് വാര്യർ പറയുന്നു.

അത് തെളിയിക്കാനുള്ള ചരിത്ര രേഖകൾ തന്റെ പക്കലുമുണ്ട്. അത് കൊണ്ട് ഒട്ടും വെച്ച് വൈകിപ്പിക്കാതെ ഉടനടി കേസ് കൊടുക്കാൻ ദേശാഭിമാനി മാനേജ്മെന്റിനെ വെല്ലുവിളിച്ചിരിക്കുകയാണ് സന്ദീപ് വാര്യർ. കോടതിയ്‌ക്ക് മുന്നിൽ നിങ്ങളുടെ യഥാർത്ഥ ചരിത്രം തെളിയിക്കാനും പൊതുസമൂഹത്തെ കൂടി അതൊന്ന് ബോധ്യപ്പെടുത്താനും ഏറെക്കാലമായി കാത്തിരിക്കുകയായിരുന്നു.

നോട്ടീസിൽ നിങ്ങൾ പ്രസ്താവിച്ച ദേശാഭിമാനിയുടെ വ്യാജ ചരിത്രത്തെയും അത് സ്ഥാപിച്ച ഇ.എം.എസ് ഉൾപ്പെടെയുള്ള നേതാക്കളുടെ യഥാർത്ഥ ജീവിതത്തെയും പറ്റി കൃത്യമായ വസ്തുതകൾ സമാഹരിച്ചിട്ടുണ്ട്. അതൊക്കെ പൊതുചർച്ചയക്കാൻ അവസരം നിങ്ങളായി തന്നെ ഒരുക്കി തരുന്നതിൽ സത്യസന്ധമായി പറഞ്ഞാൽ ഏറെ സന്തുഷ്ടനാണ് താൻ. അത് കൊണ്ട് ഉടനേ തന്നെ കേസ് കൊടുക്കാൻ നിങ്ങളോട് ആവശ്യപ്പെടുന്നു എന്നാണ് സന്ദീപ് വാര്യർ കുറിച്ചിരിക്കുന്നത്. സന്ദീപിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ :

മാതൃഭൂമി ക ഫെസ്റ്റിവൽ വേദിയിൽ നടത്തിയ ദേശാഭിമാനി പത്രമുൾപ്പെടെ ആരംഭിച്ചത് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ഒറ്റു കൊടുത്തതിന് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ബ്രിട്ടീഷുകാരിൽ നിന്ന് കിട്ടിയ പണം കൊണ്ടാണ് എന്ന എന്റെ പ്രസ്താവന ഒരാഴ്ചയ്‌ക്കകം പിൻവലിച്ചു നിരുപധികം മാപ്പ് പറയാത്ത പക്ഷം എനിക്കെതിരെ നിയമ നടപടി സ്വീകരിക്കും എന്ന് ഭീഷണിപ്പെടുത്തികൊണ്ടുള്ള ദേശാഭിമാനിയുടെ വക്കീൽ നോട്ടീസ് ഇന്ന് കൈപറ്റി.

ദേശാഭിമാനി ജനറൽ മാനേജർ കെ.ജെ. തോമസിന് വേണ്ടി ഹൈകോടതിയിലെ അഭിഭാഷകൻ എന്ന് സ്വയം പരിചയപ്പെടുത്തിയ അഡ്വ. എം. രാജാഗോപാലൻ നായർ അയച്ചിട്ടുള്ള പ്രസ്തുത ലീഗൽ നോട്ടീസിന് എന്റെ അഭിഭാഷകനായ അഡ്വ. ശങ്കു. ടി. ദാസ് മുഖാന്തിരം ഉടനേ തന്നെ നിയമപരമായ മറുപടി അയക്കുന്നതാണ്. നിയമ വ്യവഹാരം അതിന്റെ മുറയ്‌ക്ക് കോടതിയിൽ നടക്കട്ടെ. അതിനിടെ സന്ദീപ് വാര്യർ എന്ന എനിക്ക് വ്യക്തിപരമായി ഇപ്പോൾ പറയാവുന്ന കാര്യം ഇത്രയുമാണ്.

ദേശാഭിമാനിയോട് മാപ്പ് പറയാൻ എനിക്ക് സൗകര്യമില്ല. കനകക്കുന്നിലെ വേദിയിൽ ഞാൻ പറഞ്ഞ ഓരോ വാക്കിലും വാചകത്തിലും ഞാനിപ്പോളും ഉറച്ചു നിൽക്കുന്നു. അതിന്റെ ഏതെങ്കിലും ഒരു ഭാഗമോ ചെറിയ കഷ്ണമോ പോലും പിൻവലിക്കേണ്ടതുണ്ട് എന്ന് ഞാൻ കരുതുന്നില്ല. പറഞ്ഞതത്രയും പൂർണ്ണ സത്യമാണ് എന്ന ഉത്തമ ബോധ്യം എനിക്കുണ്ട്. അത് തെളിയിക്കാനുള്ള ചരിത്ര രേഖകൾ എന്റെ പക്കലുമുണ്ട്. അത് കൊണ്ട് ഒട്ടും വെച്ച് വൈകിപ്പിക്കാതെ ഉടനടി കേസ് കൊടുക്കാൻ ഞാൻ ദേശാഭിമാനി മാനേജ്മെന്റിനെ വെല്ലുവിളിക്കുകയാണ്.

കോടതിയ്‌ക്ക് മുന്നിൽ നിങ്ങളുടെ യഥാർത്ഥ ചരിത്രം തെളിയിക്കാനും പൊതുസമൂഹത്തെ കൂടി അതൊന്ന് ബോധ്യപ്പെടുത്താനും ഏറെക്കാലമായി കാത്തിരിക്കുകയാണ് ഞാൻ. നോട്ടീസിൽ നിങ്ങൾ പ്രസ്താവിച്ച ദേശാഭിമാനിയുടെ വ്യാജ ചരിത്രത്തെയും അത് സ്ഥാപിച്ച ഇ.എം.എസ് ഉൾപ്പെടെയുള്ള നേതാക്കളുടെ യഥാർത്ഥ ജീവിതത്തെയും പറ്റി കൃത്യമായ വസ്തുതകൾ ഞാൻ സമാഹരിച്ചിട്ടുണ്ട്. അതൊക്കെ പൊതുചർച്ചയക്കാൻ എനിക്കൊരവസരം നിങ്ങളായി തന്നെ ഒരുക്കി തരുന്നതിൽ സത്യസന്ധമായി പറഞ്ഞാൽ ഏറെ സന്തുഷ്ടനാണ് ഞാൻ.

അത് കൊണ്ട് ഉടനേ തന്നെ കേസ് കൊടുക്കാൻ നിങ്ങളോട് ഞാൻ ആവശ്യപ്പെടുന്നു. നടപടി നോട്ടീസിൽ ഒതുക്കാതെ നിങ്ങൾ ശരിക്കും കേസ് കൊടുക്കും എന്ന് ഞാൻ പ്രതീക്ഷിക്കുകയും ചെയ്യുന്നു. അതിനിടെ ഒരു മധ്യസ്ഥത്തിനും ഒത്തുതീർപ്പിനും ഞാൻ ഒരുക്കമല്ലെന്ന് ഇപ്പോളെ നിങ്ങളെ അറിയിക്കുന്നു. സത്യം പറഞ്ഞതിന്റെ പേരിൽ ഞാൻ മാപ്പ് പറയുക പോയിട്ട് ഖേദം പ്രകടിപ്പിക്കുക പോലുമില്ല. പറഞ്ഞതിൽ നിന്ന് ഒരു വരി പോലും ഞാൻ പിൻവലിക്കാൻ പോവുന്നുമില്ല. ബാക്കി നമുക്ക് കോടതിയിൽ കാണാം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...