മലപ്പുറം . എടവണ്ണപ്പാറയിൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി പുഴയിൽ മുങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത എന്ന് നാട്ടുകാർ. വെട്ടത്തൂർ സ്വദേശി വളച്ചിട്ടിയിൽ സിദ്ദിഖിന്റെ മകൾ സന ഫാത്തിമ (17) യെയാണ് ചാലിയാർ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തുന്നത്. ഇന്നലെ രാത്രി ഏഴ് മണിയോടെയാണു സംഭവം.
കുട്ടിയെ കാണാതായതിനെ തുടർന്ന് രക്ഷിതാക്കളും നാട്ടുകാരും നടത്തിയ തിരച്ചിൽ നടത്തുമ്പോഴാണ് പുഴയിൽ ദുരൂഹ സാഹചര്യത്തിൽ സനയുടെ മൃതദേഹം കാണുന്നത്. വാഴക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടപെട്ടിരുന്നു. പഠിക്കാൻ മിടുക്കിയായ വിദ്യാർഥിനിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.