Connect with us

Hi, what are you looking for?

Crime,

“കടുവയെ കിടുവ പിടിച്ചു”, സീറ്റ് ബെൽറ്റ് ധരിച്ചില്ല, മുഖ്യമന്ത്രിയുടെ വാഹനത്തിന് 500 രൂപ പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം . കടുവയെ കിടുവ പിടിച്ചെന്ന പഴം ചൊല്ല് പോലൊരു വാർത്ത. മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് പിഴ ഈടാക്കി മോട്ടോർ വാഹന വകുപ്പ്. മുഖ്യമന്ത്രിയുടെ കിയ കാർണിവൽ കാറിനാണ് മോട്ടോർ വാഹന വകുപ്പ് 500 രൂപ പിഴ ഈടാക്കിയിരിക്കുന്നത്. വാഹനത്തിന്റെ മുൻ സീറ്റിലിരുന്ന ഉദ്യോഗസ്ഥൻ സീറ്റ് ബെൽറ്റ് ഇടാത്തതിനാലാണ് പിഴയിട്ടതെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കുന്നത്.

മന്ത്രിമാരുടെ നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ കിയ കാർണിവൽ മുണ്ടക്കയം – കുട്ടിക്കാനം റോഡിൽ എത്തിയപ്പോൾ സീറ്റ് ബെൽറ്റ് ധരിക്കാതെ ഇരിക്കുന്ന ഉദ്യോഗസ്ഥന്റെ ചിത്രം ക്യാമറയിൽ പതിയുകയായിരുന്നു. കഴിഞ്ഞ ഡിസംബർ 12നാണ് സംഭവം. നവകേരള സദസിന്റെ ഭാഗമായി മന്ത്രിമാരുടെ ബസിന് എസ്‌കോർട്ട് പോയിരുന്ന വാഹനവ്യൂഹങ്ങളിൽ മുഖ്യമന്ത്രിയുടെ കിയ കാർണിവൽ കാറും ഉണ്ടായിരുന്നു.

ഇതിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ സീറ്റ് ബെൽറ്റ് ധരിക്കാത്തത് ക്യാമറയിൽ പതിഞ്ഞതോടെയാണ് വാഹനത്തിന് പിഴ ചുമത്തിയിരിക്കുന്നത്. നിരത്തിലെ ട്രാഫിക് നിയമലംഘനത്തിന് വാഹനം എഐ ക്യാമറയില്‍ കുടുങ്ങുകയായിരുന്നു. നവകേരള സദസിനിടെയുള്ള യാത്രയിലായിരുന്നു നിയമലംഘനം ക്യാമറയില്‍ കുടുങ്ങിയത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...