Connect with us

Hi, what are you looking for?

Kerala

ശ്രീ എം കേരളത്തിലെത്തി, പിണറായി കളിതുടങ്ങിയോ? വീണ മോൾ സേഫ് ആകുമോ?

മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്ക് എതിരായ എസ്എഫ്‌ഐഒ അന്വേഷണം കർണാടക ഹൈക്കോടതി ശരി വച്ച സാഹചര്യത്തിൽ ആത്മീയാചാര്യനായ ശ്രീ എം തിരുവനന്തപുരത്ത് എത്തിയതിൽ പ്രാധാന്യമുണ്ടെന്ന് മാധ്യമപ്രവർത്തകൻ ജി ശക്തിധരൻ. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് ശക്തിധരന്റെ ആരോപണം.

ശ്രീ എമ്മിന് യോഗ കേന്ദ്രം ആരംഭിക്കാൻ ആക്കുളത്തിന് അടുത്ത് പാട്ടത്തിനു പിണറായി സർക്കാർ ഭൂമി അനുവദിച്ചിരുന്നു. ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്താണ് ഭൂമി അനുവദിച്ചത്. സിപിഎം-ആർഎസ്എസ് ചർച്ചക്ക് മധ്യസ്ഥത വഹിച്ചതിനുള്ള പാരിതോഷികമായാണ് ഭൂമി നൽകിയതെന്ന് ആരോപണമുയർന്നിരുന്നു.

2021 ഫെബ്രുവരി 24ലെ മന്ത്രിസഭായോഗത്തിൽ അജണ്ടക്ക് പുറത്തുള്ള വിഷയമായി പരിഗണിച്ചായിരുന്നു സർക്കാർ തീരുമാനം. പിന്നാലെ ഭൂമി അനുവദിച്ച് റവന്യൂ സെക്രട്ടറി ഉത്തരവിറക്കി. സാങ്കേതിക സർവ്വകലാശാല ആസ്ഥാനത്തിന് സ്വന്തം ഭൂമിയെന്ന ആവശ്യം നിരന്തരം ഉയർന്നിട്ടും ഗൗനിക്കാതെയാണ് എമ്മിന് ഭൂമി നൽകിയതെന്ന് ആക്ഷേപം ഉയർന്നിരുന്നു.

ഈ പശ്ചാത്തലത്തിലാണ് ശക്തിധരന്റെ ആരോപണം. ‘കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും തമ്മിലുള്ള ബന്ധത്തിന്റെ പാലമായാണ് ശ്രീ എം പ്രവർത്തിച്ചിരുന്നത് എന്ന് വാർത്തകൾ ഉണ്ടായിരുന്നു. അത് ഏറെ കോലാഹലത്തിന് വഴിവെച്ചിരുന്നു. കോൺഗ്രസ്സ് നേതാക്കൾ തന്നെ പത്രസമ്മേ ളങ്ങളിലൂടെ എന്ന് ആരോപണം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ശ്രീ എമ്മും തമ്മിലുള്ള ബന്ധത്തിന്റെ അന്തർധാരകളും വിവാദം ഉയർത്തിയിരുന്നു. പിണറായി വിജയൻ സമ്മാനിച്ച 7 .76 ഏക്കർ സ്ഥലത്ത് പുതിയ കോംപ്ലക്സിന് തറക്കല്ലിടൽ ചടങ്ങായിരുന്നു ഇന്നലെ നടന്നത്. കോൺഗ്രസ് ഉറക്കം നടിക്കുകയാണോ അതോ നിലപാട് മാറ്റമാണോ എന്നതാണ് വ്യക്തമാകാനുള്ളത്. എന്തെങ്കിലും മുട്ടുശാന്തി ന്യായം കണ്ടെത്തിയേക്കും.’

ജി ശക്തിധരന്റെ പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ :

എത്തേണ്ട സമയത്ത് ശ്രീ എം എത്തി

തിരുവനന്തപുരത്ത് ആക്കുളത്തിനടുത്ത് കോടികൾ വിലവരുന്ന 7 .76 ഏക്കർ ഭൂമി എൽ ഡി എഫ് സർക്കാരിൽ നിന്ന് കൈക്കലാക്കിയ വിവാദ ആത്മീയാചാര്യൻ ശ്രീ എം തെരെഞ്ഞെടുപ്പ് കാഹളം മുഴങ്ങിയപ്പോൾ തന്നെ തിരുവനന്തപുരത്തെത്തി. മുഖ്യമന്ത്രിയുടെ മകൾക്കും മറ്റും എതിരായ സാമ്പത്തിക ആരോപണം കർണാടക ഹൈക്കോടതി ശരിവെച്ച സാഹചര്യത്തിൽ ശ്രീ എം തലസ്ഥാനത്ത് എത്തിയതിൽ വലിയ പ്രാധാന്യമുണ്ട്. മുഖ്യമന്ത്രിയുടെ ഏറ്റവും അടുപ്പക്കാരനാണ് ശ്രീ എം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും തമ്മിലുള്ള ബന്ധത്തിന്റെ പാലമായാണ് ശ്രീ എം പ്രവർത്തിച്ചിരുന്നത് എന്ന് വാർത്തകൾ ഉണ്ടായിരുന്നു.

അത് ഏറെ കോലാഹലത്തിന് വഴിവെച്ചിരുന്നു. കോൺഗ്രസ്സ് നേതാക്കൾ തന്നെ പത്രസമ്മേളങ്ങളിലൂടെ എന്ന് ആരോപണം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ശ്രീ എം മ്മും തമ്മിലുള്ള ബന്ധത്തിന്റെ അന്തർധാരകളും വിവാദം ഉയർത്തിയിരുന്നു. പിണറായി വിജയൻ സമ്മാനിച്ച 7 .76 ഏക്കർ സ്ഥലത്ത് പുതിയ കോംപ്ലക്സിന് തറക്കല്ലിടൽ ചടങ്ങായിരുന്നു ഇന്നലെ നടന്നത്. കോൺഗ്രസ് ഉറക്കം നടിക്കുകയാണോ അതോ നിലപാട് മാറ്റമാണോ എന്നതാണ് വ്യക്തമാകാനുള്ളത്. എന്തെങ്കിലും മുട്ടുശാന്തി ന്യായം കണ്ടെത്തിയേക്കും.

ശ്രീ എമ്മിന്റെ സത്സംഗ് ഫൗണ്ടേഷന് യോഗ റിസർച്ച് സെന്റർ സ്ഥാപിക്കാൻ അനുവദിച്ച നാല് ഏക്കർ ഭൂമി് പ്രതിവർഷം 34.96 ലക്ഷം രൂപയ്ക്കാണ് പാട്ടത്തിന് നൽകിയത്. തിരുവനന്തപുരം താലൂക്കിലെ ചെറുവയ്ക്കൽ വില്ലേജിൽ ഹൗസിങ് ബോർഡിന്റെ സ്ഥലമാണ് പാട്ടത്തിന് നൽകിയത്. 15 ഏക്കറിനാണ് ഫൗണ്ടേഷൻ അപേക്ഷ നൽകിയത്. ഹൗസിങ് ബോർഡിന്റെ കൈവശമുള്ള 7.76 ഏക്കറിൽ 2 ഏക്കർ യു.എ.ഇ കോൺസുലേറ്റ്, വിദേശ് ഭവൻ എന്നിവയ്ക്കായി ഫെബ്രുവരി അഞ്ചിന് നൽകിയിരുന്നു. ഒരു ആറിന് ( 2.47സെന്റ് ) 10.8 ലക്ഷം രൂപ നിരക്കിൽ 17.48 കോടി രൂപയാണ് സ്ഥലത്തിന് വില കണക്കാക്കിയത്. ഇതിന്റെ രണ്ട് ശതമാനമാണ് പ്രതിവർഷം പാട്ടത്തുകയായി നൽകേണ്ടത്. റവന്യൂ വകുപ്പിന്റെ നോട്ടില്ലാതെ ഔട്ട് ഒഫ് അജൻഡയായാണ് മന്ത്രിസഭായോഗം തീരുമാനമെടുത്തത്.

സിപിഎമ്മിനും ആർ.എസ്.എസിനുമിടയിലെ കണ്ണി എന്ന നിലക്കാണ് യോഗ ഫൗണ്ടേഷന് ഭൂമി നൽകിയതെന്ന ആരോപണം വേദനയുണ്ടാക്കുന്നതാണെന്ന് ശ്രീ എം നേരത്തെ പ്രതികരിച്ചിരുന്നു. വിവാദത്തെക്കുറിച്ചറിഞ്ഞപ്പോൾ ഈ ഭൂമി വേണ്ടെന്നു വച്ചാലോ എന്നു വരെ തോന്നിപ്പോയി. പിന്നെയാലോചിച്ചപ്പോൾ അതിലർഥമില്ലെന്ന് മനസ്സിലായി. ഞങ്ങൾ അപേക്ഷിച്ചിട്ട് കിട്ടിയതാണ്. ജനിച്ചു വളർന്നത് തിരുവനന്തപുരത്താണ്. ഞങ്ങൾക്ക് ആന്ധ്രയിലെ മദനപ്പള്ളിയിലും ഡൽഹിയിലും യോഗ കേന്ദ്രങ്ങളുണ്ട്. എന്നാൽ കേരളത്തിൽ ഇല്ല. ജനിച്ചു വളർന്ന നാട്ടിൽ ഒരു യോഗ കേന്ദ്രം വേണമെന്ന ചിന്തയാണ് ഈ അപേക്ഷയിലേക്ക് നയിച്ചത്.

തിരുവനന്തപുരത്തെ സത്സംഘ് ഭാരവാഹികൾ മുഖ്യമന്ത്രിയുടെ ഓഫിസിലാണ് അപേക്ഷ നൽകിയത്. ഒരു സ്ഥലം കിട്ടിയാൽ കൊള്ളാം എന്നു മാത്രമേ അപേക്ഷയിലുണ്ടായിരുന്നുള്ളൂ. ഭൂമി അനുവദിച്ചതിന് പിന്നാലെ നന്ദി പറഞ്ഞ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് ഒരു സന്ദേശമയച്ചു. തനിക്ക് ചെറുപ്പത്തിൽ കമ്മ്യൂണിസത്തോട് അടുപ്പമുണ്ടായിരുന്നു. ഇ.എം.എസിനോട് വലിയ ബഹുമാനമായിരുന്നു. പിന്നീട് ഇതേ ബഹുമാനം വിവേകാനന്ദനോടും ഉണ്ടായി. വിവേകാനന്ദന്റെ കൃതികളും ദാസ് ക്യാപിറ്റലും വായിക്കുന്നയാളാണ് ഞാൻ. ആർ.എസ്.എസിലും സിപിഎമ്മിലുമുള്ളവരെ തനിക്കറിയാം. എന്നാൽ പിന്നെ എന്തുകൊണ്ട് സമാധാനം കൊണ്ടുവരാൻ ഒരു ശ്രമം നടത്തിക്കൂടാ എന്നതായിരുന്നു ചിന്ത -ശ്രീ എം അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ശ്രീഎമ്മിന്റെ കാർമികത്വത്തിൽ പിണറായി വിജയൻ ആർ.എസ്.എസിന്റെ കേരളത്തിലെ ഉന്നത നേതാക്കളുമായി അതീവ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് ഇകണോമിക് ടൈംസിന്റെ ന്യൂഡൽഹി ലേഖകനും മലയാളിയുമായ ദിനേഷ് നാരായണൻ രചിച്ച The RSS And The Making of The Deep Nation എന്നപുസ്തകത്തിൽ വെളിപ്പെടുത്തിയിരുന്നു. ഈ ചർച്ചകൾക്ക് പിന്നാലെയാണ് സംസ്ഥാനത്ത് പൊടുന്നനെ സിപിഎം-ആർഎസ്എസ് സംഘട്ടനങ്ങൾ അവസാനിച്ചതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...