Connect with us

Hi, what are you looking for?

Crime,

പൊട്ടിക്കരഞ്ഞ് കെ കെ രമ, വി എസ്സിനെ കാണും സന്തോഷ വാർത്ത അറിയിക്കും

ടിപി ചന്ദ്രശേഖരനെ 51വെട്ടുവെട്ടി കൊന്ന ശേഷവും കുലംകുത്തിയെന്ന് വിളിച്ചവർ കേരളത്തിൽ അധികാരത്തിന്റെ മട്ടുപ്പാവിൽ കഴിയുമ്പോഴും ഹൈക്കോടതിയുടെ നീതിപൂർണമായ വിധി എത്തിയതിന്റെ ആശ്വാസത്തിലാണ് കെ കെ രമ എം എൽ എ. കോടതിയിൽ വിധി കേട്ട ഉടൻ ടി പി യുടെ പ്രിയപ്പെട്ടവൾ പൊട്ടിക്കരഞ്ഞത് ഉള്ളിൽ എരിയുന്ന കനലിലേക്ക് കോടതിയുടെ അനുതാപപൂര്ണമായ വിധി എത്തിയ സന്തോഷം കൊണ്ട് തന്നെയാണെന്നതിൽ തർക്കമില്ല.

ടി പി യെ വെട്ടിനുറുക്കി കൊന്നത് സിപിമ്മിന്റെ അജണ്ട തന്നെയായിരുന്നുവെന്ന് രമയുടെ വാദം അംഗീകരിക്കുന്നതായിരുന്നു കോടതി വിധി. എന്തായാലും ഈ ദിവസം രമ മറക്കാതെ ഒരാളെ സന്ദർശിക്കാനുള്ള ഒരുക്കത്തിലാണ്. ടിപിയുടെ വേദനയിൽ കരഞ്ഞു തളർന്ന കെകെ രമയെ ആശ്വസിപ്പിക്കാൻ അന്നും പാർട്ടി എതിർപ്പുകളെ വകഞ്ഞു മാറ്റി എത്തിയ വി എസ് അച്യുതാനന്ദനെ. അന്ന് മുതലിങ്ങോട്ട് നേരിട്ടും അല്ലാതെയും രമയുടെ പോരാട്ടത്തിന് പിന്തുണ അറിയിച്ചു കൂടെ നിന്ന ആ അച്യുതാനന്ദൻ എന്ന നേതാവ് ഇന്ന് അനാരോഗ്യം മൂലം വീടിനകത്ത് തന്നെയാണ്. എന്നാൽ ഈ വിധി നേരിട്ട് അറിയിക്കാൻ രമ അദ്ദേഹത്തിനടുത്തേക്ക് ഓടിയെത്തും എന്നാണ് പുറത്ത് വരുന്ന വാർത്തകൾ.

നെയ്യാറ്റിൻകര ഉപതിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പ്രതിയോഗിയെ വെട്ടിനുറുക്കിയാൽ അത് മറ്റാരുടേയെങ്കിൽ തലയിൽ വരുമെന്ന അതിബുദ്ധയിൽ നിറഞ്ഞ ഗൂഢാലോചനയിൽ രാമയ്‌ക്കും മകനും ഇല്ലാതായത് അവരുടെ സന്തോഷങ്ങളും ജീവിതവും തന്നെയായിരുന്നു. ടിപിയെ കൊന്ന രാത്രി കണ്ണൂരിലെ ഒരു നേതാവിന്റെ മൊബൈലിൽ നിന്നും ‘സക്‌സസ്’ എന്ന സന്ദേശം തിരുവനന്തപുരത്താണ് എത്തിയത്. ഈ സന്ദേശത്തിലേക്ക് അന്വേഷണം പോയില്ല. അതിന് പിന്നിൽ പല രാഷ്ട്രീയ അട്ടിമറികളും കേട്ടു. സിബിഐ അന്വേഷണം വേണമെന്ന രമയുടെ ആവശ്യവും ഇതുവരെ ആരും അംഗീകരിക്കപ്പെട്ടില്ല.

ടിപി ചന്ദ്രശേഖരന്റെ വധക്കേസിലെ കുറ്റപത്രത്തിന്റെ അവസാനവാചകത്തിൽ തന്നെ ഇനിയും ഗൂഢാലോചന പ്രതികൾ ഉണ്ടെന്നും അത് അന്വേഷിക്കുമെന്നും വിശദീകരിച്ചിരുന്നു. ചന്ദ്രശേഖരനെ 56 വെട്ടിന് കൊന്ന എല്ലാവരും ഗുണ്ടകളായിരുന്നു. അവർക്ക് ടിപിയെ അറിയുക പോലുമില്ല. അവരുമായി ഒരു പ്രശ്‌നവും ഒഞ്ചിയത്തെ സഖാവിന് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ സിപിഎമ്മിൽ നിന്നും പിണങ്ങി ആർഎംപിയുണ്ടാക്കി ഒഞ്ചിയത്തെ ഇടതുപക്ഷ മനസ്സിനെ പിടിച്ച ചന്ദ്രശേഖരനോടുള്ള രാഷ്ട്രീയ വൈര്യം തന്നെയായിരുന്നു ആ കൊലയിൽ നിറഞ്ഞത്. അത് ഹൈക്കോടതി അംഗീകരിക്കുന്നതിന് തെളിവാണ് കെകെ കൃഷ്ണന്റേയും ജ്യോതി ബാബുവിന്റേയും ശിക്ഷയിലേക്ക് കാര്യങ്ങളെത്തുന്നത്. സംസ്ഥാനതല ഗൂഢാലോചന ഈ കേസിൽ ഉണ്ടായിരുന്നുവെന്നത് വ്യക്തമാണ്.

കോഴിക്കോട് കണ്ണൂർ ജില്ലകളിലായി ഗൂഢാലോചന നടന്നു. സംശയം തോന്നാതിരിക്കാനും പ്രതികൾക്ക് അതിവേഗം രക്ഷപ്പെടാനുമാണ് കണ്ണൂരിലെ ഗുണ്ടകളെ കൃത്യം ഏൽപ്പിച്ചത്. ഇതിന് പിന്നിൽ കുഞ്ഞനന്തന്റെ ബുദ്ധിയായിരുന്നു. എല്ലാം ഏകോപിപ്പിക്കാൻ കണ്ണൂരിലേയും കോഴിക്കോട്ടേയും മറ്റു ചില നേതാക്കളുമുണ്ടാ യിരുന്നു. അന്ന് രാത്രി തിരുവനന്തപുരത്ത് കൺട്രോൾ റൂം ഉണ്ടായിരുന്നുവെന്നാണ് രാഷ്ട്രീയക്കാർക്കിടയിലെ സംസാരം. ഈ കൺട്രോൾ റൂമിലെ പ്രധാനിയെ തേടിയെത്തിയതാണ് അന്ന് രാത്രി ‘സക്‌സസ്’ എന്ന മെസേജ് മൊബൈലിൽ എത്തിയതെന്നതാണ് കഥ. ഓപ്പറേഷൻ സക്‌സസ് ആയതിന് തെളിവാണ് ഈ സന്ദേശമെന്ന വിലയിരുത്തലാണ് ഈ ആരോപണം ഉണ്ടാക്കിയത്.

എന്നാൽ ഈ ഗൂഢാലോചനയിലേക്ക് അന്വേഷണം എത്തിയില്ല. ഇനി ഉണ്ടാകുമോ എന്നതും നിർണ്ണായകമാണ്. കോടതി ഇടപെടൽ ഇതിനും അനിവാര്യമാണ്. ഏതായാലും ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ നടപടികളിൽ പുതു നീതി നടപ്പാകുമെന്ന സൂചനകളുണ്ട്. പ്രതികളുടെ മാനസിക – ശാരീരിക നിലയിൽ പരിശോധന വേണമെന്ന് കോടതി നിർദ്ദേശിക്കുന്നു. ശിക്ഷാ വിധി ഉയർത്തുന്നത് കോടതി ഗൗരവത്തോടെ പരിഗണിക്കുന്നതിന് തെളിവാണ് ഇത്. 12 പ്രതികൾ ശിക്ഷാവിധിക്കെതിരേ നൽകിയ അപ്പീലും പരമാവധിശിക്ഷ നൽകണമെന്ന പ്രോസിക്യൂഷന്റെ അപ്പീലും സിപിഎം നേതാവ് പി. മോഹനനടക്കമുള്ളവരെ കേസിൽ വെറുതേവിട്ടതിനെതിരേ ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ എംഎ‍ൽഎ. നൽകീയ അപ്പീലിലുമാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. നേരത്തെ വിചാരണ കോടതി 12 പേരെയാണ് ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചത്.

ഇവരുടെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രതികൾ ഹൈക്കോടതിയിൽ എത്തിയത്. എന്നാൽ, പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു സർക്കാരിന്റെ ആവശ്യം. 26ന് ഈ ആവശ്യത്തിലാണ് പ്രതികളുടെ സാന്നിധ്യത്തിൽ വാദം കേൾക്കുന്നത്. അന്നത്തെ കോടതി നടപടികൾ നിർണ്ണായകമായി മാറും. ഇതോടൊപ്പം ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയും ഹൈക്കോടതിയിൽ എത്തിയിരുന്നു. അതിൽ പി. മോഹനൻ അടക്കം വെറുതെവിട്ട 24 പേരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിൽപ്പെട്ട രണ്ട് സിപിഎമ്മുകാരെയാണ് കൂടുതലായി ഹൈക്കോടതി ശിക്ഷിക്കുന്നത്. കെകെ കൃഷ്ണൻ ഒഞ്ചിയം ഏര്യയിലെ പ്രധാന നേതാവായിരുന്നു. ജ്യോതി ബാബു പ്രധാനപ്പെട്ട മുഖവും. ഒഞ്ചിയം ഏര്യാകമ്മറ്റി സെക്രട്ടറിയായിരുന്ന സിഎച്ച് അശോകനും പ്രതിപ്പട്ടികയിലുണ്ടായിരുന്നു. വിചാരണയ്ക്കിടെ അശോകൻ മരിച്ചു. അതുകൊണ്ട് തന്നെ ശിക്ഷിച്ചതുമില്ല.

2012 മെയ്‌ നാലിനാണ് ആർഎംപി സ്ഥാപക നേതാവ് ടി.പി. ചന്ദ്രശേഖരനെ വടകര വള്ളിക്കോട് വെച്ച് അക്രമി സംഘം ബോംബെറിഞ്ഞു വീഴ്‌ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎമ്മിൽനിന്ന് വിട്ടുപോയി സ്വന്തമായി പാർട്ടിയുണ്ടാക്കിയ ചന്ദ്രശേഖരനോടുള്ള പകവീട്ടുന്നതിന് സിപിഎമ്മകാരായ പ്രതികൾ കൊലപാതകം നടത്തി എന്നാണ് കേസ്. ഈ സാഹചര്യത്തിൽ രണ്ടു പേരെ വെറുതെ വിട്ട വിചാരണ കോടതി നടപടി റദ്ദാക്കുകയും ചെയ്തു. കെ.കെ.കൃഷ്ണൻ, ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ടതാണ് റദ്ദാക്കിയത്.

പ്രതികളായ എം.സി. അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി. കെ. രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത്, കെ. ഷിനോജ്, കെ. സി. രാമചന്ദ്രൻ, ട്രൗസർ മനോജ്, സിപിഎം പാനൂർ ഏരിയ കമ്മിറ്റിയംഗമായിരുന്ന പി. കെ. കുഞ്ഞനന്തൻ, വായപ്പടച്ചി റഫീഖ് എന്നീ പ്രതികൾക്കു ജീവപര്യന്തം തടവും മറ്റൊരു പ്രതിയായ ലംബു പ്രദീപനു 3 വർഷം കഠിന തടവും വിചാരണക്കോടതി 2014ൽ ശിക്ഷ വിധിച്ചിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...