പാലക്കാട് . ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പാലക്കാട് രണ്ടു യുവാക്കൾ മരിച്ചു. ബൈക്ക് യാത്രികരായ വെമ്പല്ലൂർ എരട്ടോട് സ്വദേശി രതീഷ് (22), കണ്ണന്നൂർ അമ്പാട് സ്വദേശി മിഥുൻ (19) എന്നിവരാണ് മരിച്ചത്.
കൊടുവായൂർ - കാക്കയൂർ റോഡിൽ വെള്ളിയാഴ്ച രാത്രിയാണ് അപകടം നടന്നത്. ഇരുവരും കാക്കയൂരിലേയ്ക്ക് വരുന്നതിനിടെ വാഹനം കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാർ ഡ്രൈവർക്ക് നിസാരമായ പരിക്കുണ്ട്. അപകടത്തെ തുടർന്ന് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.