Connect with us

Hi, what are you looking for?

Kerala

പോളിന് വിട ചൊല്ലി പുല്‍പ്പള്ളി, നിരോധനാജ്ഞയിൽ പ്രതിഷേധക്കടൽ, എംഎല്‍എമാരെ കൂകി വിളിച്ചും കുപ്പിയെറിഞ്ഞും ജനം

പുല്‍പ്പള്ളി . വയനാട് കുറുവാ ദ്വീപില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ടൂറിസം ജീവനക്കാരന്‍ പോളിന്റെ സംസ്‌കാരം നടത്തി. പുല്‍പ്പള്ളിആനപ്പാറ സെന്റ് ജോര്‍ജ് ദേവാലയത്തിലായിരുന്നു സംസ്‌കാരം. വന്‍ പ്രതിഷേധത്തിനു ഒടുവിലായിരുന്നു പോളിന്റെ സംസ്‌കാരം നടത്തിയത്. പോളിന്റെ കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാനാണ് പുല്‍പ്പള്ളി പഞ്ചായത്തില്‍ നടന്ന ഉന്നത തലയോഗത്തിൽ തീരുമാനിക്കുന്നത്. ഇന്‍ഷുറന്‍സ് തുക ഒരു ലക്ഷം രൂപ അടക്കം പതിനൊന്ന് ലക്ഷം രൂപ ഉടന്‍ നല്‍കാനും തീരുമാനിച്ചു. കടുത്ത പ്രതിഷേധത്തിനിടയിലായിരുന്നു തീരുമാനം.

പുല്‍പ്പള്ളിയിലെ പ്രതിഷേധം ഇതിനിടെ സംഘര്‍ഷത്തിലേക്ക് വഴിമാറി വനംവകുപ്പിന്റെ വാഹനമടക്കം പ്രതിഷേധക്കാര്‍ തടഞ്ഞു. പുല്‍പ്പള്ളി പഞ്ചായത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കു കയാണ്. വനംവകുപ്പിന്റെ ജീപ്പ് തടഞ്ഞ പ്രതിഷേധക്കാര്‍ ടയറിന്റെ കാറ്റഴിച്ചു വിടുകയും വാഹനത്തില്‍ മുകളില്‍ വനംവകുപ്പിന് റീത്ത് വെക്കുകയും ഉണ്ടായി. ജീപ്പിന്റെ റൂഫിലെ ഷീറ്റ് വലിച്ച് കീറി. പോലീസ് വാഹനവും പ്രതിഷേധക്കാര്‍ തടഞ്ഞു. കേണിച്ചിറയില്‍ കടുവ പിടിച്ച പശുവിന്റെ ജഡം വനംവകുപ്പിന്റെ ജീപ്പിന് മുകളിലാണ് പ്രതിഷേധക്കാര്‍ കെട്ടിവെക്കുന്നത്. പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഉന്തും തള്ളും തന്നെ ഉണ്ടായി.

പോളിന്റെ കുടുംബത്തിന് അര്‍ഹമായ കാര്യങ്ങള്‍ ലഭിക്കണമെന്നു ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ശുപാര്‍ശയല്ല ഉറപ്പാണ് വേണ്ടെന്നും പ്രതിഷേധക്കാർ പറഞ്ഞു. സ്ഥലം സന്ദർശിക്കാനെത്തിയ എംഎല്‍എമാരെ ജനം കുപ്പികൾ കൊണ്ട് എറിഞ്ഞു. തടയാനെത്തിയ പോലീസിന് നേരെ കല്ലേറുണ്ടായി. ഇതോടെ പോലീസ് ലത്തിച്ചാര്‍ജ് നടത്തി. കുറുവാ ദ്വീപ് വനസംരക്ഷണ സമിതി ജീവനക്കാരനായ പോള്‍ കഴിഞ്ഞ ദിവസമാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊലപ്പെടുന്നത്. ജോലിക്കായി പോകുന്ന വഴി ആനക്കൂട്ടത്തിന് മുന്നില്‍പ്പെടുകയായിരുന്നു. ഭയന്നോടിയപ്പോള്‍ പോള്‍ കമിഴ്ന്ന് വീണു. പിന്നാലെ വന്ന കാട്ടാന നെഞ്ചില്‍ ചവിറ്റി കൊലപ്പെടുത്തു കയാണ് ഉണ്ടായത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...