Connect with us

Hi, what are you looking for?

Kerala

കലിയിളകിയ ചാണ്ടിക്ക് നേരെ ‘എടോ ചാണ്ടീ അവിടെ ഇരിക്കാൻ’ കലി തുള്ളി പിണറായി

രാഷ്ട്രീയ പ്രവേശനത്തിൽ കന്നി മത്സരത്തിൽ തന്നെ സിപിഎമ്മിനെ മുച്ചൂടും തകർത്തു കൊണ്ട് വിജയിച്ച ആളാണ് ചാണ്ടി ഉമ്മൻ. അച്ഛന്റെ എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ അപ്പയുടെ പൊന്നുമോനെ നാട്ടുകാർ ഉമ്മൻ ചാണ്ടിയോളം തന്നെ പ്രിയത്തോടെ നെഞ്ചോട് ചേർക്കുന്നുണ്ട്. അതിശയിപ്പിക്കുന്ന ഭൂരിപക്ഷത്തോടെ കന്നി അങ്കം ജയിച്ചു കയറിയ ചാണ്ടിയുടെ വിജയത്തെ സഹതാപ തരംഗം എന്ന് പറഞ്ഞ് നിറം കെടുക്കാൻ സിപിഎം ശ്രമിച്ചെങ്കിലും നിയമസഭയിലെത്തിയ ചാണ്ടി ആദ്യ പ്രസംഗം കൊണ്ട് തന്നെ എതിരെ നിന്നവരെ കൊണ്ട് വരെ കൈയടിപ്പിച്ചു.

അപ്പയോടുള്ള സ്നേഹം കൊണ്ട് ജനം നൽകിയ ഔദാര്യമല്ല, ജനങ്ങൾക്ക് വേണ്ടി അപ്പയുടെ വഴി സ്വീകരിച്ചവന്റെ നിശ്ചയ ദാർഢ്യത്തിനുള്ള അംഗീകാരമാണ് ചാണ്ടിക്ക് ജനങ്ങൾ നൽകിയ ഓരോ വോട്ടും. അങ്ങനെ ചാണ്ടിക്കായി ചൂണ്ടുവിരലിൽ മഷിപടർത്തിയവരുടെ തീരുമാനം നൂറുശതമാനവും ശരിയായിരുന്നു എന്ന് തെളിയിച്ചുകൊണ്ടായിരുന്നു സഭയിലെ ചാണ്ടിയുടെ കന്നി പ്രസംഗം. പിണറായി വിജയനെ കടന്നാക്രമിച്ചു കൊണ്ട് ചാണ്ടി സഭയിൽ താരമായി.

പിണറായി സർക്കാരിന്റെ ഭരണ പരാജയങ്ങളെ എണ്ണിയെണ്ണിപ്പറഞ്ഞ് ചാണ്ടി കൈയടി നേടി. ഈ എട്ടുവർഷക്കാലം കൊണ്ട് എന്ത് വികസനമാണ് എൽ ഡി എഫ് സർക്കാർ സ്വന്തമായി ആരംഭം കുറിച്ച് പൂർത്തിയാക്കി ജനങ്ങൾക്കായി സമർപ്പിച്ചിട്ടുള്ളതെന്ന് ചാണ്ടി ഉമ്മൻ ചോദിച്ചു. ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ കഴിയുമായിരുന്നിട്ടും നിർജീവമായ ഭരണം കാഴ്ച വെച്ചുകൊണ്ട് ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കുകയായിരുന്നു പിണറായി വിജയൻ ഇക്കഴിഞ്ഞ വർഷങ്ങളിൽ ചെയ്തതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.
അദ്ദേഹത്തിന്റെ തീപ്പൊരി പ്രസംഗത്തിലേക്ക് …. വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...