Connect with us

Hi, what are you looking for?

Kerala

മന്ത്രി ഗണേഷും ഗതാഗതകമ്മീഷണർ എസ് ശ്രീജിത്തും തമ്മിൽ അടി പൊട്ടി, മന്ത്രിയുടെ മുഖത്തടിക്കുംപോലെ മേശമേൽ അടിച്ച് പൊട്ടിത്തെറിച്ച് ശ്രീജിത്ത്

ഗണേഷ്‌കുമാർ മന്ത്രിയായതിൽ പിന്നെ തൊടുന്നതെല്ലാം പുലിവാലാവുകയാണ്. വീണ്ടുവിചാരങ്ങൾ ഇല്ലാതെയുള്ള മന്ത്രി ഗണേഷിന്റെ നടപടികൾ മന്ത്രി കസേരയിൽ പിന്നെ വാർത്തകളാവുകയും ചെയ്യുന്നു. ഇപ്പോൾ ഗണേഷും ഗതാഗതകമ്മീഷണറും തമ്മിലാണ് അടി. നേരത്തെ കെ എസ് ആർ ടി സി സി എംഡിയും ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകർ ഗണേഷുമായുള്ള യുദ്ധത്തിൽ തോൽവി സമ്മതിച്ചു പിന്മാറുകയുണ്ടായി. അതിനു പിന്നാലെയാണ് ഗതാഗത കമ്മീഷണറും ഗണേഷും തമ്മിൽ അടി പൊട്ടിയിരിക്കുന്നത്.

മന്ത്രി കെ.ബി.ഗണേശ്‌കുമാറിനെ ഞെട്ടിച്ച് എസ് ശ്രീജിത്ത് ഐപി.എസ്. ഏകപക്ഷീയമായ മന്ത്രിയുടെ നീക്കങ്ങൾ അനുവദിക്കില്ലെന്ന് മന്ത്രിയുടെ മേശപ്പുറത്ത് അടിച്ച് പ്രഖ്യാപിച്ചിരിക്കുകയാണ്. സെക്രട്ടറിയേറ്റിലും സിവിൽ സർവ്വീസുകാർക്കിടയിലും ചർച്ചയായി മാറിയിരിക്കുകായാണ് ശ്രീജിത്തിന്റെ ഈ അടി. മന്ത്രിയായാലും അധികാര പരിധി വിട്ടാൽ പ്രതികരിക്കുമെന്ന സൂചനയാണ് ശ്രീജിത്ത് നൽകിയത്. മന്ത്രിയുമായുള്ള ഭിന്നതയിൽ കെ എസ് ആർ ടി സി സിഎംഡിയും ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകർ തോൽവി സമ്മതിച്ചിരുന്നു. രണ്ടു ചുമതലയിൽ നിന്നും ഒഴിയാനാണ് ബിജു പ്രഭാകറിന്റെ തീരുമാനം. സർക്കാരിന് കത്തും നൽകി. അവധിയും എടുത്തു.

ഇതിനു പികെ നടന്ന മന്ത്രിയുടെ മേശപ്പുറത്ത് ശ്രീജിത്ത് അടിച്ചത് മന്ത്രിയുടെ മുഖത്തടിച്ചപോലെയായി. കഴിഞ്ഞ ദിവസമായിരുന്നു ഡ്രൈവിങ് സ്‌കൂൾ ഉടമകളുടെ യോഗത്തിൽ ഗതാഗത കമ്മിഷണർ ശ്രീജിത്തിനെ മന്ത്രി പരസ്യമായി ശാസിച്ചു. മറുപടി പറയാൻ അനുമതി നൽകിയതുമില്ല. ഇതു വിശദീകരിക്കാനായി പിന്നീട് മന്ത്രിയുടെ ചേംബറിലെത്തിയപ്പോഴും ഉയർന്ന ഉദ്യോഗസ്ഥ സംഘത്തിന്റെ സാന്നിധ്യത്തിൽ മന്ത്രി ശകാരിക്കാൻ മുതിർന്നപ്പോൾ ഗതാഗത കമ്മിഷണർ അതേ ഭാഷയിൽ തിരിച്ചു പ്രതികരിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. നേരത്തെ പല അവലോകന യോഗത്തിലും ഗണേശിനൊപ്പം ശ്രീജിത്തും പങ്കെടുത്തിരുന്നു. അന്ന് മന്ത്രിയുടെ പല ഇടപെടലുകളിലും സമചിത്തതയോടെയാണ് ശ്രീജിത്ത് പ്രതികരിച്ചത്.

എന്നാൽ മന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രതികരണം ശ്രീജിത്തിന് ഏറെ മാനസിക വേദനയുണ്ടായി. വിശദീകരിക്കാൻ പോലും അനുവദിക്കാത്ത വിമർശനം പരിധി വിട്ടതാണെന്ന് വിലയിരുത്തി. ഇതുകൊണ്ടു കൂടിയാണ് മന്ത്രിയുടെ ഓഫീസിലേക്ക് എത്തിയത്. കാര്യങ്ങൾ വിശദീകരിച്ചു. എന്നാൽ മന്ത്രി നിലപാടുകളിൽ മാറ്റം വരുത്തിയില്ല. ഇതോടെയാണ് തർക്കം പുതിയ തലത്തിലെത്തിയത്. ഇരുവരും തമ്മിലുള്ള രൂക്ഷമായ വാക്കുതർക്കം അഞ്ചു മിനിറ്റോളം നീണ്ടു. പ്രതിഷേധിച്ച് മന്ത്രിയുടെ മേശപ്പുറത്ത് ശക്തമായി അടിക്കുന്ന സാഹചര്യമുണ്ടായപ്പോൾ കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥർ ശ്രീജിത്തിനെ അനുനയിപ്പിച്ച് പുറത്തേക്കു കൊണ്ടുപോയി. എന്തായാലും പ്രശ്നം അതിരൂക്ഷമാണ്. ഗണേഷിനൊപ്പം തുടരാനാകില്ല എന്ന തീരുമാനത്തിലേക്കാണ് എസ് ശ്രീജിത്തും നീങ്ങുന്നത്. നീണ്ട അവധിയിലേക്കും പിന്നീട് രാജിയിലേക്കും പോകാനാണ് ശ്രീജിത്തും തീരുമാനമെടുക്കാൻ സാധ്യത.

കേന്ദ്ര നിയമപ്രകാരമുള്ള അക്രഡിറ്റഡ് ഡ്രൈവിങ് സ്‌കൂളുകളുടെ കാര്യത്തിൽ തീരുമാനമെടുക്കുന്നതിനു വേണ്ടിയാണ് മന്ത്രി ഡ്രൈവിങ് സ്‌കൂൾ ഉടമകളുടെ പ്രതിനിധികളുടെ യോഗം വിളിച്ചത്. 2023ൽ തുടങ്ങുമെന്നു പല ഉറപ്പുകളും സംസ്ഥാനം കേന്ദ്രത്തിനു നൽകിയെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു. നിലവിലുള്ള 6131 ഡ്രൈവിങ് സ്‌കൂളുകളെയും ഇതു ബാധിക്കുമെന്നതിനാൽ ഡ്രൈവിങ് സ്‌കൂളുകളുടെ സഹകരണ സംഘങ്ങൾ രൂപീകരിച്ച് അവർ മൂലധനമിറക്കി കേന്ദ്ര മാനദണ്ഡ പ്രകാരമുള്ള ഡ്രൈവിങ് സ്‌കൂളുകൾ തുടങ്ങാമെന്നതായിരുന്നു ഗതാഗതവകുപ്പിന്റെ അന്നത്തെ നിർദ്ദേശം.

എന്നാൽ അതു സർക്കാരിനു ബാധ്യതയാകുമെന്നും കോർപറേറ്റ് കമ്പനികൾ ഉൾപ്പെടെ ആർക്കും വരാവുന്ന രീതിയിൽ കരാർ വിളിക്കുന്നതാണ് നല്ലതെന്നും അന്നത്തെ ചീഫ് സെക്രട്ടറി നിർദ്ദേശിച്ചു. തീരുമാനം മുഖ്യമന്ത്രിക്കു വിട്ടു. ഇതിൽ ഇപ്പോഴും തീരുമാനമായില്ല. ഇതുസംബന്ധിച്ച ഉത്തരവുണ്ടോയെന്നു യോഗത്തിൽ മന്ത്രി ചോദിച്ചു. ഇല്ലെന്നു കമ്മിഷണർ വിശദീകരിക്കാൻ തുടങ്ങുമ്പോഴേക്കും മന്ത്രി ക്ഷുഭിതനായി. അതിന് ശേഷം ശ്രീജിത്തിനെതിരെ കടന്നാക്രമണമായി. യഥാർത്ഥത്തിൽ സർക്കാർ തീരുമാനം വൈകുന്നതായിരുന്നു ഇതിനെ്‌ലാം കാരണം.

ഡ്രൈവിങ് സ്‌കൂൾ ഉടമകളോട് ക്ഷമ പറഞ്ഞ മന്ത്രി, ഉദ്യോഗസ്ഥരും ഗതാഗത കമ്മിഷണറും തന്നെ വഞ്ചിച്ചുവെന്നു മൈക്കിലൂടെ പറഞ്ഞു. ഇത് എല്ലാ പരിധിയും വിട്ടായിരുന്നുവെന്ന വിലയിരുത്തലിൽ ശ്രീജിത്ത് എത്തി. യോഗം കഴിഞ്ഞ് കമ്മിഷണർ മന്ത്രിയുടെ ചേംബറിലെത്തിയപ്പോഴാണ് ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായത്. തന്റെ ഭാഗം കൃത്യമായി തന്നെ ശ്രീജിത്ത് വിശദീകരിക്കുകയും ചെയ്തു. ആന്റണി രാജുവായിരുന്നു പിണറായിയുടെ രണ്ടാം മന്ത്രിസഭയുടെ തുടക്കത്തിൽ ഗതാഗത മന്ത്രി. ഇടതു മുന്നണിയിലെ ധാരണ അനുസരിച്ച് രണ്ടാം പാദത്തിൽ ഗണേശ് മന്ത്രിയായി. ഇതോടെ ആന്റണി രാജുവിന്റെ കാലത്തെ തീരുമാനമെല്ലാം മാറ്റാനാണ് ഗണേശിന്റെ നീക്കം.

കെ എസ് ആർ ടി സിയിൽ ഇലക്ട്രിക് ബസുമായ തർക്കമാണ് ബിജു പ്രഭാകറുമായുള്ള മന്ത്രിയുടെ ആശയ വിനിമയത്തിന് കാരണം. ഗതാഗത കമ്മീഷണറേറ്റുമായി ബന്ധപ്പെട്ടും നിരവധി പ്രശ്‌നങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് മന്ത്രിയും കമ്മീഷണറും തമ്മിലെ ഭിന്നത ചർച്ചകളിലെത്തുന്നത്. ബിജു പ്രഭാകറും മന്ത്രിയും തമ്മിലുള്ള പ്രശനം മുഖ്യമന്ത്രി പിണറായി വിജയന് വലിയ തലവേദനയാണ്. അതിനിടെയാണ് ഇതേ വകുപ്പിൽ മറ്റൊരു ഭിന്നത കൂടി ഉണ്ടായിരിക്കുന്നത്.

https://youtu.be/Ui9qRtEpF-8?si=ixI0QAotGAzeSaUA

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...