Connect with us

Hi, what are you looking for?

Kerala

കുഴപ്പക്കാർ പുറത്തേക്കോ?, ഹാപ്പിയിൽ പിണറായിയുടെ സ്നേഹ ചുംബനം ഗണേഷിന്

ഗണേഷ്കുമാറിനെതിരെ ഒരേസമയം നല്ലതും ചീത്തയും ഒക്കെ പറയുന്നുണ്ട്. എന്തായാലും അധികാരമേറ്റെടുത്തപ്പോൾ ഗണേഷ്‌കുമാർ പറഞ്ഞത് ഒരേഒരു കാര്യമാണ്. കെഎസ്ആ ര്‍ടിസിയെ ലാഭത്തിലാക്കാനായില്ലെങ്കിലും ഇപ്പോഴുള്ള അപകടാവസ്ഥയില്‍നിന്ന് കരകയറ്റാനുള്ള പരമാവധി ശ്രമം ഉണ്ടാകുമെന്നുമാണ് പറഞ്ഞത്. അതിന് കഴിയുമെന്ന തനിക്ക് നല്ല പ്രതീക്ഷയുണ്ട്. തൊഴിലാളികളും യൂനിയനുകളും സഹകരിക്കുമെന്നാണ് പ്രതീക്ഷ.

ഓട്ടോ മൊബൈല്‍ കാര്യങ്ങളില്‍ താൽപര്യമുള്ള വ്യക്തിയായ തിനാല്‍ തന്നെ പരിഷ്‌കരണങ്ങള്‍ വേഗത്തിലാക്കാന്‍ ശ്രമിക്കുമെന്നും ഒന്നും വെച്ച് താമസിപ്പിക്കില്ലെന്നുമാണ് ഗണേഷ് കുമാർ വ്യക്തമാ ക്കിയിരുന്നു. ആ വാക് ഗണേഷ്‌കുമാർ പാലിച്ചിരിക്കുകയാണ്. കാരണം കെ എസ് ആർ ടി സി യിൽ പുതിയ പരിഷ്‌കാരം നടപ്പിലാക്കിയതോടെ ഒറ്റ ദിവസം കൊണ്ട് കോടികളുടെ ലാഭമാണ് ഉണ്ടായിരിക്കുന്നത്.

കെഎസ്ആർടിസി ഓർഡിനറി സർവീസുകളിൽ റൂട്ട് റാഷണലൈസേഷൻ ആൺ നടപ്പാക്കിയത്. ഇതിനു മികച്ച പ്രതികരണമാണ് കിട്ടിയതും. ഇതുകൊണ്ട് തിരുവനന്തപുരം ജില്ലയിൽ മാത്രം ഒരു ദിവസം 3,29,831 രൂപ 03 പൈസയോളം ലഭിക്കാൻ കഴിയുന്നുവെന്നാണ് കണക്കുകള്‍ നൽകുന്ന സൂചന. ഡെഡ് കിലോമീറ്റർ ഒഴിവാക്കിയതിലൂടെ മാത്രം ഒരു ദിവസത്തെ ലാഭം 2,85,837 രൂപ 43 പൈസയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

വകുപ്പ് മന്ത്രിയായി കെബി ഗണേഷ് കുമാർ ചുമതല ഏറ്റെടുത്ത ശേഷമാണ് ഈ മാറ്റങ്ങൾ നിലവിൽ വരുത്തിയത്. തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം സെൻട്രൽ, നെയ്യാറ്റിൻകര, നെടുമങ്ങാട്, ആറ്റിങ്ങൽ എന്നീ അഞ്ചു ക്ലസ്‌റ്ററുകളിലായുള്ള 20 യൂണിറ്റുകളിലെ യൂണിറ്റ് ഓഫീസർമാരുമായും കെഎസ്ആർടിസി മാനേജിംഗ് ഡയറക്‌ടർ, എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ഓപ്പറേഷൻസ് എന്നിവരു മായും നടത്തിയ യോഗങ്ങളിലാണ് റൂട്ട് റാഷണലൈസേഷൻ എന്ന നിർദ്ദേശം മുന്നോട്ടുവച്ചത്.

ഇതിന് പിന്നാലെ ജീവനക്കാരുടെയും തൊഴിലാളി സംഘടനകളു ടെയും സഹകരണത്തോടെ അതിവേഗം ഷെഡ്യൂളുകൾ പുനക്രമീകരിച്ച് റൂട്ട് റാഷണലൈസേഷൻ വിജയകരമായി നടപ്പിലാക്കുകകയായിരുന്നു. തിരുവനന്തപുരത്തെ 20 കെഎസ്ആർടിസി ഡിപ്പോകളിൽ റൂട്ട് റാഷണലൈസേഷന്റെ ഭാഗമായി ഡെഡ് കിലോമീറ്റർ ഒഴിവാക്കി ഷെഡ്യൂൾ പുനക്രമീകരിച്ച് പ്രതീക്ഷിച്ചതിലും വലിയ നേട്ടമുണ്ടാക്കാൻ കോർപറേഷന് സാധിച്ചു. 2,85,837 രൂപ 43 പൈസ എന്നത് ഡെഡ് കിലോമീറ്റർ ഒഴിവാക്കിയതിനുള്ള ലാഭം മാത്രമാണ്.

10998.40 കിലോമീറ്ററോളമാണ് തിരുവനന്തപുരത്ത് മാത്രം ഡെഡ് കിലോമീറ്റർ ആയി പരിശോധനയിൽ കണ്ടെത്തിയത്. ഇത്രയും ഡെഡ് കിലോമീറ്റർ ഒഴിവാക്കിയതിലൂടെ 2903.50 ലിറ്റർ ഡീസൽ തിരുവനന്തപുരം ജില്ലയിൽ മാത്രം കെഎസ്ആര്‍ടിസിക്ക് ലാഭിക്കാൻ സാധിക്കുന്നുണ്ട്. ഇതിന് പുറമെ ഒരു കിലോമീറ്ററിന് 4 രൂപ സ്പെയർപാർട്‌സിനായി ചെലവാകുന്നുണ്ട്. അതിലൂടെ കണക്കാക്കുന്ന ലാഭം 43,993.60 രൂപയോളമാണ്. ഇതോടെ ആകെ പ്രതിദിന ലാഭം 3,29,831.03 രൂപ വരും. ഈ തുക ഒരു മാസത്തേക്ക് (30 ദിവസം കണക്കാക്കിയാൽ) 98,94,930.90 രൂപയാണ് കിട്ടുക.

ഈ രീതിയിൽ ഡെഡ് കിലോമീറ്റർ ഒഴിവാക്കിയപ്പോഴും ഒരു ബസ് മാത്രം പ്രവർത്തിക്കുന്ന റൂട്ടുകളിലും മലയോര, ആദിവാസി, തോട്ടംതൊഴിലാളി, തീരദേശ, കോളനി മേഖലകളിലേക്കും ഓപ്പറേറ്റ് ചെയ്‌തുവരുന്ന ഒരു സർവീസുപോലും റദ്ദാക്കിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഇതേ രീതിയിൽ മറ്റ് ജില്ലകളിലും റൂട്ട് റാഷണലൈസേഷൻ നടപ്പിലാക്കാനാണ് കെഎസ്ആർടിസി ആലോചിക്കുന്നത്. ഇതിലൂടെ വലിയ തുക ലാഭിക്കാം എന്നതാണ് കണക്കുകൂട്ടൽ.

എന്തായാലും ഇത്ര ദിവസവും പിണറായിക്ക് തലവേദനയായിരുന്നു. കെ എസ് ആർ ടി സി സിഎംഡിയും ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകർ ഗണേഷുമായുള്ള യുദ്ധത്തിൽ തോൽവി സമ്മതിച്ചിരുന്നു. അതിനു പിന്നാലെയാണ് ഗതാഗത കമ്മീഷണറും ഗണേഷും തമ്മിൽ അടി മുറുകുന്നത്. മന്ത്രി കെ.ബി.ഗണേശ്‌കുമാറിനെ ഞെട്ടിച്ച് എസ് ശ്രീജിത്ത് ഐപി.എസ്. ഏകപക്ഷീയമായ മന്ത്രിയുടെ നീക്കങ്ങൾ അനുവദിക്കില്ലെന്ന സന്ദേശം നൽകുകയാണ് ഗതാഗത കമ്മീഷണർ കൂടിയായ ശ്രീജിത്ത് ഐപിഎസ്. സെക്രട്ടറിയേറ്റിലും സിവിൽ സർവ്വീസുകാർക്കിടയിലും ചർച്ചയായി മാറുകായണ് ശ്രീജിത്തിന്റെ ഇടപെടൽ. മന്ത്രിയായാലും അധികാര പരിധി വിട്ടാൽ പ്രതികരിക്കുമെന്ന സൂചനയാണ് ശ്രീജിത്ത് നൽകുന്നത്.

മന്ത്രിയുമായുള്ള ഭിന്നതയിൽ കെ എസ് ആർ ടി സി സിഎംഡിയും ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകർ തോൽവി സമ്മതിച്ചിരുന്നു. രണ്ടു ചുമതലയിൽ നിന്നും ഒഴിയാനാണ് ബിജു പ്രഭാകറിന്റെ തീരുമാനം. സർക്കാരിന് കത്തും നൽകി. അവധിയും എടുത്തു. ഇതൊക്കെ പിണറായിക്ക് ഗണേശനോട് നീരസം ഉണ്ടായിരുന്നു. എന്നാൽ ഈ ലാഭക്കണക്ക് കാണിച്ചതോടെ പിണറായി ഡബിൾ ഹാപ്പി ആണെന്നാണ് വിവരം. ബിജു പ്രഭാകറും ശ്രീജിത് IPS ഉം പുറത്തു പോയാലും കുഴപ്പമില്ലെന്നാണ് പറയുന്നത്.

https://youtu.be/PB8WCrwqPos?si=H1-_rxrGzS1DNDvD

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...