Connect with us

Hi, what are you looking for?

Crime,

കൈകൾ ശുദ്ധമെങ്കിൽ പിന്നെന്തിന് SFIO അന്വേഷണം തടയാൻ വീണ കോടതിയിൽ പോയി? അതാണ് ട്രേഡ് സീക്രട്ട്!

തനിക്കും മകള്‍ക്കുമെതിരായ അഴിമതിയാരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും ഇതുവരെ പറഞ്ഞുപോന്നതെല്ലാം പച്ച കളവുകളായിരുന്നു എന്നതാണിപ്പോൾ പുറത്ത് വന്നിരിക്കുന്നത്. വീണയുടെ കമ്പനിക്കെതിരായ ആരോപണങ്ങള്‍ക്കൊന്നും അടിസ്ഥാനമില്ലെന്നും, തന്നോടുള്ള രാഷ്‌ട്രീയ വിരോധം തീർക്കാൻ വീട്ടുകാരെ വിവാദത്തിലേക്ക് വലിച്ചിട്ടാല്‍ അംഗീകരിക്കില്ലെന്നുമൊക്കെ മുഖ്യമന്ത്രി നിയമസഭയില്‍ ധാര്‍മികരോഷം പ്രകടിപ്പിച്ചതുമാണ്. തന്റെ കൈകള്‍ ശുദ്ധമാണെന്നു രണ്ടു കൈകളും ഉയർത്തി കാട്ടിയാണ് പിണറായി അവകാശപ്പെട്ടത്. പിണറായി വിജയൻ പറഞ്ഞതൊക്കെ സത്യമെങ്കിൽ എന്തിനാണ് പിന്നെ അന്വേഷണത്തെ ഭയപ്പെടുന്നതെന്ന ചോദ്യത്തിന് മാത്രം മറുപടിയില്ല. അതാണ് കരിമണൽ കൊള്ളക്ക് പിന്നിൽ നടന്ന ട്രേഡ് സീക്രട്ട്!

മുഖ്യമന്ത്രിയുടെ മകളായതുകൊണ്ട് സ്വന്തമായി ബിസിനസ് ചെയ്യാനുള്ള അവകാശം ആർക്കും നിഷേധിക്കാനാവില്ല എന്നത് വസ്തുതയാണ്. ഒരു യുവസംരംഭകയെ ആരും ഇങ്ങനെ വേട്ടയാടുന്നതും ശരിയല്ല. പക്ഷെ എന്തുകൊണ്ടാണ് ഈ യുവ സംരംഭക തനിക്കെതിരായ ആരോപണങ്ങള്‍ക്കൊന്നും ഒരക്ഷരം മറുപടി പറയുന്നില്ല.? അതും സീക്രട്ട് ആണ്.

കേരളത്തിലെ ജനങ്ങളുടെ നികുതി പണം ചിലവാക്കി നടത്തിയ കേസുകൾ ഏതൊക്കെയെന്നും അതെല്ലാം എന്തിനായിരുന്നു എന്നും വരും നാളുകളിൽ എണ്ണി എണ്ണി മറുപടി പറയേണ്ടി വരും. കരിമണൽ കാർത്തിയുടെ കമ്പനിയായ CMRL ൽ നിന്നും മുഖ്യമന്ത്രിയുടെ മകളായതുകൊണ്ടാണ് വീണയ്‌ക്ക് മാസപ്പടി ലഭിച്ചതെന്ന് ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തൽ തേച്ചു മായ്ച്ചു കളയാമെന്നു കരുതുന്നവരായിരിക്കും വിഡ്ഢികൾ. ഇതൊക്കെ കണ്ടില്ലെന്നു നടിച്ച് മാസപ്പടി ആരോപണം മാധ്യമസൃഷ്ടിയാണെന്ന് പറയുന്ന സിപിഎം അന്വേഷണത്തെ പിന്തുണച്ച് നഷ്ടപെട്ട അന്തസ്സ് തിരിച്ചെടുക്കുന്ന വേണ്ടത്.

മകള്‍ മാസപ്പടി കൈപ്പറ്റിയതിന്റെ പിന്നിൽ പിണറായി വിജയൻറെ മുഖ്യ മന്ത്രി കസേര തന്നെയാണ്. ഇക്കാര്യത്തിൽ അന്വേഷണം നേരാം വണ്ണം നടക്കുകയും സത്യം ജനങ്ങൾ അറിയുകയും വേണം. ആരോപണവിധേയര്‍ മുഖ്യമന്ത്രി പിണറായിയും മകൾ വീണയുമായത് കൊണ്ട് മാസപ്പടിയും അതുമായി ബന്ധപ്പെട്ട കരിമണൽ കൊള്ളയും അന്വേഷിക്കേണ്ടെന്നു പറയുന്നതിൽ എന്താണ് അർഥം? അഡ്വ ഷോൺ ജോർജ് TPN ന്നോട് പറഞ്ഞ വാക്കുകൾ ആണിവിടെ ശ്രദ്ധേയം. ‘ഇതുവരെ ഉണ്ടായ ആരോപണങ്ങളെ പോലെയല്ലിത്. ഈ കേസിൽ പിണറായി വിജയൻ കുടുങ്ങും’!

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...