Connect with us

Hi, what are you looking for?

Crime,

കരിമണൽ കർത്തക്ക് വല്ലാത്ത സമയ ദോഷം, ജ്യോൽസ്യൻ പറഞ്ഞ പോലെ സമ്പാദിച്ചതൊക്കെ നിലം പൊത്തുമോ?

ജന്മ നക്ഷത്ര ദോഷം എപ്പോഴും ഒരു മനുഷ്യന് ഉണ്ടാവാറില്ല. പക്ഷെ CMRL ന്റെ ഉടമ കരിമണൽ കർത്തക്ക് ഇപ്പോൾ സമയ ദോഷമാണ്. വെറും സമയ ദോഷമല്ല, വല്ലാത്ത സമയ ദോഷം. സമ്പാദിച്ചതൊക്കെ നിലംപൊത്തുമെന്നാണ് കൊച്ചിയിലെ പ്രമുഖ ജ്യോൽസ്യൻ പറഞ്ഞിരിക്കുന്നത്. അത് കൊണ്ട് തന്നെ കർത്ത ഇപ്പോൾ പതിവായി ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളിലൊക്കെ പോവുകയാണ്.

ശത്രു സംഹാര പൂജയാണ് പതിവായി കർത്ത നടത്തി വരുന്നത്. ശത്രുസംഹാര പൂജയിൽ നൂറു ശതമാനം ഫല സിദ്ധി കിട്ടുന്ന എറണാകുളം ജില്ലയിലെ ഒരു പ്രമുഖ ക്ഷേത്രത്തിൽ പൂജക്കായി കൊടുക്കുമ്പോൾ ‘മാധ്യമങ്ങൾ’ക്കെതിരെയാണ് കർത്ത പൂജ നടത്തിയത്. മാധ്യമങ്ങൾക്കെതിരെ പൂജ വേണമെന്ന് പൂജാരിയോട് പ്രത്യേകം പറയും ചെയ്തിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. മാധ്യമങ്ങളുടെ വായ മൂടികെട്ടാനായിരുന്നു കാർത്തിയുടെ പൂജ.

സമയ ദോഷം കർത്താക്ക് മാത്രമല്ല. പിണറായിക്കും മകൾക്കും ഒക്കെ സമയ ദോഷമെന്നാണ് കർത്തയുടെ ജ്യോൽസ്യൻ പറഞ്ഞിരിക്കുന്നത്. മുഖ്യന്റെ സഹ ധർമ്മിണിക്കും ഈ വിവരം അറിയാം. അവർക്ക് ക്ഷേത്രങ്ങളിൽ പോകാൻ പോലും ഭയമാണ്. പിണറായിയും മരുമോനും ആണ് ഇതിനൊക്കെ ഇപ്പോൾ തടസം. പിണറായിക്ക് വേണ്ടിയും മകൾ വീണക്ക് വേണ്ടിയും നിത്യവും പ്രാർത്ഥനയിലാണ് കമല ടീച്ചർ. ഭക്ഷണം കഴിക്കാതെ വിശന്നിരുന്നവർ ഭർത്താവിനും മകൾക്കും വേണ്ടി അവർക്കുള്ള ശനികാലം മാറികിട്ടാൻ പ്രാർത്ഥിക്കുകയാണ്. കർത്തക്കും വീണക്കും പിണറായിക്കുമൊക്കെ SFIO ആണ് ഇപ്പോൾ മുഖ്യ ശത്രു. അവരുടെ ഉറക്കം കെടുത്തിയിരിക്കുന്നതും SFIO ആണ്.

അതേസമയം, സംസ്ഥാന മുഖ്യ മന്ത്രി പിണറായി വിജയനും മകൾ വീണയും ചേർന്ന് നാടിന്റെ സമ്പത്തായ കരിമണൽ കർത്തയുടെ കമ്പനിയായ CMRL നു നൽകി പണം കൊയ്യുകയായിരുന്നു എന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഭരണത്തിന്റെ അധികാരം ഉപയോഗിച്ച് നടത്തിയ ഈ വമ്പൻ കുംഭകോണം വഴി അച്ഛനും മകളും ചേർന്ന് കോടികളാണ് നാടിനെ കവർച്ച ചെയ്തതെന്ന വിവരങ്ങളും പുറത്ത് വരുകയാണ്.

സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് കേരള മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയെതിരേ നടത്തി വരുന്ന അന്വേഷണത്തിൽ കേരളത്തിൽ രാജ്യത്തെ ഞെട്ടിക്കുന്ന തരത്തിൽ നടന്ന കരിമണൽ കൊള്ള നടന്നതായി കൂടിയാണ് കണ്ടെത്തിയിരി ക്കുന്നത്. കെഎസ്ഐഡിസിയും സി എം ആർ എല്ലും തമ്മിൽ നടന്ന അവിഹിത ബന്ധം തന്നെയാണ് ഈ കരിമണൽ കൊള്ളക്ക് പിന്നിൽ.

കേരള തീരദേശത്തെ കരിമണൽ CMRL കമ്പനിക്ക് കൊടുത്തതാര്? ഈ കരിമണൽ വ്യാപാരത്തിനും അതുമായി ബന്ധപ്പെട്ട CMRL കരാറിനും കേന്ദ്ര സർക്കാരിന്റെ അനുമതി ഉണ്ടോ? ഒരു സ്വകാര്യ സ്ഥാപന ത്തിനു (കരിമണൽ ഇടപാട് നടത്തിയ) സ്ഥാപനത്തിന്റെ 13 ശതമാനം ഷെയർ എന്ന സംസ്ഥാന വ്യവസായ വകുപ്പിന്റെ കീഴിലുള്ള KSIDC എന്ന സ്ഥാപനം വാങ്ങിയത് എന്തിനാണ്? KSIDC യുമായി ബദ്ധപ്പെട്ടവർ CMRL ന്റെ ഡയറക്ടർ ബോർഡിൽ വന്നത് എന്തിന്? ഇതെല്ലാം സർക്കാരുമായുള്ള CMRL ന്റെ ബന്ധമല്ലെ കാണിക്കുന്നത്? ഈ ചോദ്യങ്ങൾക്ക് വീണയും പിണറായിയും മറുപടി പറയേണ്ടി വരും.

സംസ്ഥാന വ്യവസായ വകുപ്പിന്റെ അറിവോടെ വലിയ കരിമണൽ കുഭകോണമാണ് കേരളത്തിൽ വീണ വഴി നടന്നിരിക്കുന്നത്. അച്ഛന്റെ മുഖ്യമന്ത്രി കസേരയാണ് ഇതിനെല്ലാം ഉപയോഗപ്പെടു ത്തിയത്. ഈ ഭീമൻ കൊള്ള കേരളത്തിൽ നടക്കുമ്പോഴാണ് നിയമ സഭയിൽ രണ്ടു കൈകളും ഉയർത്തി കാട്ടി എന്റെ കൈകൾ ശുദ്ധമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരിക്കുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...