Connect with us

Hi, what are you looking for?

Crime,

വനം മന്ത്രി ശശീന്ദ്രൻ വനാതിർത്തിയിലെ കർഷകരെ കഴുതകൾ ആക്കൂ, മരക്കഴുതകളാക്കരുത്, എത്ര കാലം അങ്ങനെ കസേരയിൽ ഞെളിഞ്ഞിരിക്കും?

ഒ​​ന്നാം പി​​ണ​​റാ​​യി സ​​ർ​​ക്കാ​​ർ അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തി​​യതിൽ പിന്നെ കേ​​ര​​ള​​ത്തി​​ൽ ജീ​​വ​​നൊ​​ടു​​ക്കി​​യ​​ത് 42 ക​​ർ​​ഷ​​ക​​രാ​​ണെ​​ന്നു നി​​യ​​മ​​സ​​ഭ​​യി​​ൽ ക​​ഴി​​ഞ്ഞ​​ദി​​വ​​സം കൃ​​ഷി​​മ​​ന്ത്രി പി. ​​പ്രസാദ് പറയുകയുണ്ടായി. അ​​വ​​രു​​ടെ കു​​ടും​​ബ​​ങ്ങ​​ൾ​​ക്ക് സ​​ഹാ​​യ​​ധ​​ന​​മാ​​യി 44 ല​​ക്ഷം രൂ​​പ നൽകിയെന്നും പ്രസാദ് പറഞ്ഞു. ഏ​​താ​​ണ്ട് ഇ​​തേ തു​​ക​​യാ​​ണ് മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ വ​​സ​​തി​​യി​​ൽ ഒ​​രു കാ​​ലി​​ത്തൊ​​ഴു​​ത്തു പ​​ണി​​യാ​​ൻ ചെ​​ല​​വ​​ഴി​​ച്ച​​തെ​​ന്ന യാഥാർഥ്യം കേരള ജനത തിരിച്ചറിയേണ്ടതുണ്ട്. ക​​ർ​​ഷ​​ക​​ർ​​ക്ക് സ​​ർ​​ക്കാ​​ർ ഇ​​ട്ടി​​രി​​ക്കു​​ന്ന വി​​ല​​യാണ് ഇതിൽ നിന്നും വ്യക്തമാവുന്നത്. കട്ടിൽ പോയി വന്യജീവികളെ മൊത്തം വിളിച്ചു വരുത്തി ഞങ്ങളെ ആ​​ക്ര​​മി​​ക്ക​​രു​​തെ​​ന്നു പ​​റ​​യു​​ന്ന​​താണ് പിണറായി സർക്കാരിനോട് പറയുന്നതിനേക്കാൾ ഭേദം.

വ​​ന്യ​​ജീ​​വി​​ക​​ളി​​ൽ​​നി​​ന്നു സ​​ർ​​ക്കാ​​ർ ര​​ക്ഷി​​ക്കു​​മെ​​ന്നോ​​ർ​ത്ത് സംസ്ഥാനത്തെ ഏതെങ്കിലും കർഷക കുടുംബം അടുപ്പത്ത് വെള്ളം വെച്ചിട്ടുണ്ടെങ്കിൽ അതങ്ങു വാങ്ങി വെക്കുന്നതാണ് നല്ലത്. വ​​ന്യ​​മൃ​​ഗ​​പ്പെ​​രു​​പ്പം കു​​റ​​യ്ക്കുന്ന​​തി​​നു നി​​യ​​മ​​നി​​ർ​​മാ​​ണം ന​​ട​​ത്താനോ? നി​​യ​​മ​​നി​​ർ​​മാ​​ണ​​ത്തി​​നു ത​​ട​​സ​​മാ​​യി നി​​ൽ​​ക്കു​​ന്ന ഘ​​ട​​ക​​ങ്ങ​​ൾ വിശകലനം ചെയ്ത് ജനോപകാരപ്രദമാക്കാനോ നമ്മുടെ സർക്കാരിന് ഉദ്ദേശമില്ല. വല്ല മാന് കൊമ്പ് വിഷയമോ? ആനക്കൊമ്പ് വിഷയമോ? ആണെങ്കിൽ ഏത് കേന്ദ്ര നിയമവും കാറ്റിൽ പറത്തി എന്തും ചെയ്യാൻ അവർ ഒരുക്കവുമാണ്.

വ​​ന്യ​​മൃ​​ഗ​​ങ്ങ​​ൾ നാ​​ട്ടി​​ലി​​റ​​ങ്ങി നാ​​ശം വി​​ത​​യ്ക്കു​​ന്ന​​തി​​നു കാരണക്കാർ ക​​ർ​​ഷ​​ക​​രാ​​ണെ​​ന്നാണ് ഒരു റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വനം മന്ത്രിയും വനം വകുപ്പുമൊക്കെ വാ തോരാതെ വിളിച്ചു പറഞ്ഞി കൊണ്ടിരിക്കുന്നത്. ഇ​​നി വ​​നാ​​തി​​ർ​​ത്തി​​യി​​ലെ കൃ​​ഷി​​ഭൂ​​മി​​യെ​​ല്ലാം ക​​ണ്ടു​​കെ​​ട്ടി വ​​ന​​മാ​​ക്കാ​​നും ‘കു​​റ്റ​​വാ​​ളി​​ക​​ളാ​​യ’ ക​​ർ​​ഷ​​ക​​രെ വി​​ചാ​​ര​​ണ ന​​ട​​ത്തി ശി​​ക്ഷി​​ക്കാ​​നു​​മുള്ള അ​​ധി​​കാ​​രം​​കൂ​​ടി വ​​നംവ​​കു​​പ്പി​​നു കൊ​​ടു​​ത്താ​​ൽ കേ​​ര​​ള​​ത്തി​​ലെ വ​​ന്യ​​ജീ​​വി ആ​​ക്ര​​മ​​ണ​​ത്തി​​നു ഒരു പരിഹാരം ഉണ്ടാവുകയും ചെയ്യും. വ​​ന്യ​​മൃ​​ഗശ​​ല്യ​​ത്താ​​ൽ ഇ​​തു​​പോ​​ലെ ജ​​നം പൊ​​റു​​തി​​മു​​ട്ടി​​യ കാലം മുൻപെങ്ങും ഉണ്ടായിട്ടില്ല. വ​​നം വ​​കു​​പ്പി​​ന്‍റെ കെ​​ടു​​കാ​​ര്യ​​സ്ഥ​​ത വ​​ലി​​യ ദു​​ര​​ന്ത​​മാ​​യി​ എന്നതാണ് ഇതിനു പിന്നിലുള്ള പരമാർത്ഥം.

വ​​ന​​ത്തി​​നു ചു​​റ്റു​​മു​​ള്ള കൃ​​ഷി​​യി​​ട​​ങ്ങ​​ളി​​ൽ ക​​ർ​​ഷ​​ക​​ർ വാ​​ഴ, ക​​രി​​ന്പ് പോ​​ലു​​ള്ള കൃ​​ഷി​​ക​​ൾ ചെ​​യ്യു​​ന്ന​​താ​​ണ് മ​​നു​​ഷ്യ-​​വ​​ന്യ​​ജീ​​വി സം​​ഘ​​ർ​​ഷം രൂ​​ക്ഷ​​മാ​​കാ​​നു​​ള്ള പ്ര​​ധാ​​ന കാ​​ര​​ണ​​ങ്ങ​​ളി​​ലൊ​​ന്നാ​​യി വ​​നം​​വ​​കു​​പ്പു പ​​റ​​യു​​ന്ന​​ത്. ജ​​നു​​വ​​രി 31ന് ​​വ​​നം​​ മ​​ന്ത്രി എ.​​കെ. ശ​​ശീ​​ന്ദ്ര​​ൻ, വ​​ർ​​ധി​​ക്കു​​ന്ന വ​​ന്യ​​ജീ​​വി​​ ആ​​ക്ര​​മ​​ണ​​ത്തെ​​ക്കു​​റി​​ച്ചു​​ള്ള തി​​രു​​വ​​ന്പാ​​ടി എം​​എ​​ൽ​​എ ലി​​ന്‍റോ ജോ​​സ​​ഫി​​ന്‍റെ ചോ​​ദ്യ​​ത്തി​​നു നി​​യ​​മ​​സ​​ഭ​​യി​​ൽ ന​​ൽ​​കി​​യ മ​​റു​​പ​​ടി​​യി​​ലാ​​ണ് വി​​ചി​​ത്ര കാ​​ര​​ണ​​ങ്ങ​​ൾ നി​​ര​​ത്തി​​യി​​ട്ടുള്ളത്.

കാ​​ടി​​റ​​ങ്ങി​​യ വ​​ന്യ​​ജീ​​വി​​ക​​ൾ കൃ​​ഷി ന​​ശി​​പ്പി​​ക്കു​​ക​​യും നി​​ര​​വ​​ധി മ​​നു​​ഷ്യ​​രെ കൊ​​ന്നൊ​​ടു​​ക്കു​​ക​​യും ന​ഗ​ര​ങ്ങ​ളി​ല​ട​ക്കം ഭീ​തി​ വി​ത​യ്ക്കുമ്പോഴും, ഒന്നും ചെ​​യ്യാ​​നാ​​വാ​​തെ നി​​യ​​മ​​ത്തി​​ന്‍റെ​​യും ച​​ട്ട​​ങ്ങ​​ളു​​ടെ​​യും കാ​​ട്ടി​​ലൊ​​ളി​​ച്ച് മ​​ന്ത്രി​​യും സ​​ർ​​ക്കാ​​രും കർഷക മരണങ്ങൾക്ക് ഖേദം പ്രകടിപ്പിച്ച് മാളത്തിലൊളിക്കുന്നു. ജനത്തിൽ നിന്ന് രക്ഷപെടാൻ ലക്ഷങ്ങൾ ചിലവഴിച്ച് ഇവർ ഉണ്ടാക്കുന്ന റിപ്പോർട്ടുകൾ തീർത്തും ജന – കർഷക വിരുദ്ധമാണെന്നും പറയാതിരിക്കാൻ വയ്യ.

മ​​ന്ത്രി പ​​റ​​ഞ്ഞ​​ത​​നു​​സ​​രി​​ച്ച്, കേ​​ര​​ള​​ത്തി​​ലെ വ​​ന്യ​​ജീ​​വി​​ശ​​ല്യം ല​​ഘൂ​​ക​​രി​​ക്കു​​ന്ന​​തി​​ന് സം​​സ്ഥാ​​ന​​ത​​ല സ്ട്രാ​​റ്റ​​ജി രൂ​​പീ​​ക​​രി​​ക്കു​​ന്ന​​തി​​നു​​ള്ള പ​​ഠ​​ന​​ത്തി​​നാ​​യി വൈ​​ൽ​​ഡ് ലൈ​​ഫ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ഇ​​ന്ത്യ, വ​​നം​​വ​​കു​​പ്പ്, പെ​​രി​​യാ​​ർ ടൈ​​ഗ​​ർ ക​​ണ്‍​സ​​ർ​​വേ​​ഷ​​ൻ ഫൗ​​ണ്ടേ​​ഷ​​ൻ എ​​ന്നി​​വ ത​​മ്മി​​ൽ 2018ൽ ​​ധാ​​ര​​ണാ​​പ​​ത്രം ഒപ്പു വെച്ചിരുന്നു. ഇ​​തനുസരിച്ച് ത​​യാ​​റാ​​ക്കി​​യ പ്രോ​​ജ​​ക്ട് പ്ര​​പ്പോ​​സ​​ലി​​ൽ മ​​നു​​ഷ്യ-​​വ​​ന്യ​​ജീ​​വി സം​​ഘ​​ർ​​ഷം വ​​ർ​​ധി​​ക്കാ​​ൻ കാ​​ര​​ണം, ക​​ർ​​ഷ​​ക​​ർ അ​​വ​​ലം​​ബി​​ച്ചി​​രി​​ക്കു​​ന്ന മാ​​റി​​യ കൃ​​ഷി​​രീ​​തി​​ക​​ളാ​​ണെ​​ന്നു മാത്രം കുറ്റപ്പെടുത്തുന്നു. വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യ വ​യ​നാ​ട്ടി​ൽ കരിമ്പ് കൃഷി എന്നത് ഇല്ലെങ്കിലും, കരിമ്പ് ഉൾപ്പടെയുള്ള വിളകൾ കൃഷി ചെയ്യുന്നതാണ് ആനകൾ നാട്ടിലേക്ക് വരാൻ കാരണമെന്ന വിഡ്ഢിത്തം വരെ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ടെന്നതാണ് ഖേദകരം.

വ​​ന്യ​​മൃ​​ഗ​​ങ്ങ​​ളു​​ടെ എ​​ണ്ണ​​ത്തി​​ൽ ഉണ്ടായ ഏ​​റ്റ​​ക്കു​​റ​​ച്ചി​​ലു​​കളും ഒരു കാരണമായി പറയുന്നു.. വ​​ന്യ​​മൃ​​ഗ​​ങ്ങ​​ളു​​ടെ എ​​ണ്ണം ക്ര​​മാ​​തീ​​ത​​മാ​​യി വ​​ർ​​ധി​​ക്കു​​ന്നു എ​​ന്ന​​തി​​നു പ​​ക​​രം ഏ​​റ്റ​​ക്കു​​റ​​ച്ചി​​ലെ​​ന്നു പ​​റ​​ഞ്ഞ​​ത് എ​​ന്തി​​നാ​​ണെ​​ന്നതുമാത്രം മനസിലാക്കാനാവുന്നില്ല. എ​​ണ്ണം കു​​റ​​ഞ്ഞാ​​ൽ അ​​വ​​യ്ക്കു നാ​​ട്ടി​​ലി​​റ​​ങ്ങേ​​ണ്ട കാ​​ര്യ​​മി​​ല്ല​​, എന്നതാണ് വസ്തുത. വ​​ന​​ത്തി​​ലും പു​​ൽ​​മേ​​ടു​​ക​​ളി​​ലും ന​​ട്ടു​​വ​​ള​​ർ​​ത്തി​​യ യൂ​​ക്കാ​​ലി​​പ്റ്റ​​സ്, അ​​ക്കേ​​ഷ്യ, മാ​​ഞ്ചി​​യം, വാ​​റ്റി​​ൽ തു​​ട​​ങ്ങി​​യ സ​​സ്യങ്ങളാണ് വന്യ മൃഗങ്ങൾ നാട്ടിലിറങ്ങാൻ മറ്റൊരു കാരണമായി പറഞ്ഞിരിക്കുന്നത്.

ഇതിനു സത്യത്തിൽ ഉത്തരവാദി, സർക്കാരും, പ്രത്യേകിച്ച് വനം വകുപ്പുമാണെന്നത് എന്തിനാണ് മറച്ചു വെക്കുന്നത്. ക​​ർ​​ഷ​​ക​​രാ​​ണോ അ​​തോ വ​​നം​​വ​​കു​​പ്പും സ​​ർ​​ക്കാ​​രു​​മാ​​ണോ ഇ​​തൊ​​ക്കെ ന​​ട്ടു​​വ​​ള​​ർ​​ത്തി​​യ​​ത്? മ​​റ്റൊ​​രു മ​​ഹാ​​കാ​​ര​​ണമായി വിളമ്പിയിരിക്കുന്നത് വ​​ന​​ത്തി​​ന​​ടു​​ത്ത് മാ​​ലി​​ന്യം ത​ള്ളു​ന്ന​​താ​​ണ് എന്നും പറഞ്ഞിട്ടുണ്ട്. വ​​ന​​ത്തി​​ൽ ആ​​വ​​ശ്യ​​ത്തി​​നു തീ​​റ്റ​​യു​​ണ്ടെ​​ങ്കി​​ൽ നാ​​ട്ടി​​ലെ മാ​​ലി​​ന്യം തി​​ന്നാ​​ൻ വ​​ന്യ​​മൃ​​ഗ​​ങ്ങ​​ൾ എന്തിനു പുറത്ത് വരും? എന്നതിന് വനം മന്ത്രി മറുപടി പറയണം. എ​​ണ്ണം പെ​​രു​​കി​​യ​​തു​​കൊ​​ണ്ട് തീ​​റ്റ തി​​ക​​യാ​​തെ വ​​ന്യ​​മൃ​​ഗ​​ങ്ങ​​ൾ നാ​​ട്ടി​​ലി​​റ​​ങ്ങുന്നു എന്നത് എന്തുകൊണ്ട് സമ്മതിക്കാനാവുന്നില്ല.

ഇ​​ത്ര ബാ​​ലി​​ശ​​വും തെ​​റ്റി​​ദ്ധ​​രി​​പ്പി​​ക്കു​​ന്ന​​തു​​മാ​​യ റി​​പ്പോ​​ർ​​ട്ടു​​ക​​ളൊ​​ക്കെ ത​​യാ​​റാ​​ക്കി വെച്ച് ജനത്തെ കഴുതകളാക്കി മന്ത്രി കസേരയിൽ ഞെളിഞ്ഞിരിക്കാൻ എത്രകാലം കഴിയും? കാ​​ര്യ​​ങ്ങ​​ൾ പ​​ഠി​​ക്കാ​​ൻ അ​​ഞ്ചു​​വ​​ർ​​ഷം മു​​ന്പ് ധാ​​ര​​ണാ​​പ​​ത്രം ഒപ്പു വെച്ച് ത​​യാ​​റാ​​ക്കി​​യ പ്ര​​പ്പോ​​സ​​ൽ പോലും സുധ തട്ടിപ്പാണ്.​​ വ​​ന്യ​​മൃ​​ഗ​​ങ്ങ​​ൾ നാ​​ട്ടി​​ലി​​റ​​ങ്ങി പാ​​വ​​പ്പെ​​ട്ട മ​​നു​​ഷ്യ​​രെ കൊ​​ന്നൊ​​ടു​​ക്കു​​ക​​യും അ​​വ​​രു​​ടെ കൃ​​ഷി​​യെ​​ല്ലാം ന​​ശി​​പ്പി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യ ആ​​ക്ര​​മ​​ണ​​മാ​​ണ് ന​​ട​​ന്നു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്. അതിനെയെങ്ങനെ റിപ്പോർട്ടിൽ പറയും പോലെ മ​​നു​​ഷ്യ-​​വ​​ന്യ​​ജീ​​വി സം​​ഘ​​ർ​​ഷ​​മെന്നു പറയാനാവും?

അപ്പോൾ ​​സ​​ർ​​ക്കാ​​രും മ​​ന്ത്രി​​യും വ​​നം​​വ​​കു​​പ്പു​​മൊ​​ക്കെ ചേ​​ർ​​ന്ന് വ​​ന്യ​​ജീ​​വി​​ക​​ളി​​ൽ​​നി​​ന്ന് ജ​​ന​​ങ്ങ​​ളെ ര​​ക്ഷി​​ക്കാൻ കഴിയുന്നില്ലെന്ന് മാത്രമല്ല, വെറും മരക്കഴുതകളാക്കാൻ ശ്രമിക്കുകകൂടിയാണ്. വ​​ന്യ​​ജീ​​വി​​ക​​ളി​​ൽ​​നി​​ന്നു സ​​ർ​​ക്കാ​​ർ ര​​ക്ഷി​​ക്കു​​മെ​​ന്നോ​​ർ​ത്ത് ഒ​​രു ക​​ർ​​ഷ​​ക​​നും ഇനി കാത്തിരിക്കേണ്ട. നടക്കാത്ത യാഥാർഥ്യമാണ്. കേ​ര​ള​ത്തി​ൽ വ​​ന​​ഭൂ​​മി വ​​ർ​​ധി​​ച്ചെ​​ന്നും കൃ​​ഷി​​ഭൂ​​മി കു​​റ​​ഞ്ഞെ​​ന്നു​​മു​​ള്ള റി​​പ്പോ​​ർ​​ട്ടു​​ക​​ൾ പു​​റ​​ത്തു​​വ​​രു​​ന്ന​​തി​​നി​​ടെ​​യാ​​ണ് ആ​​ടി​​നെ പ​​ട്ടി​​യാ​​ക്കി കൊണ്ടുള്ള വനം മന്ത്രി ഉണ്ടാക്കിച്ച റിപ്പോർട്ടുകൾ. മ​​റ്റു രാ​​ജ്യ​​ങ്ങ​​ളി​​ലും, വ​​ന്യ​​ജീ​​വി​​ശ​​ല്യം ഉണ്ട്. പ​​ക്ഷേ, അ​​വി​​ടെ ജ​​ന​​ത്തെ വി​​ഡ്ഢി​​ക​​ളാ​​ക്കു​​ന്ന ഇത്തരം റിപ്പോർട്ടുകൾ ഒന്നും ഉണ്ടാവാറില്ല. വ​​ന്യ​​മൃ​​ഗ​​ങ്ങ​​ളു​​ടെ എ​​ണ്ണം കൂ​​ടി​​യാ​​ൽ വെ​​ടി​​വ​​ച്ചു കൊ​​ന്നിരിക്കും. അല്ലെങ്കിൽ ജ​​ന​​ങ്ങ​​ൾ​​ വേ​​ട്ട​​യാ​​ടി കൊന്നു തിന്നിരിക്കും.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...