കോഴിക്കോട് . പുഴയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകളും ബന്ധുവായ കുട്ടിയും ഉൾപ്പെടെ മൂന്ന് പേർ ഒഴുക്കിൽ പെട്ട് മുങ്ങി മരിച്ചു. ചാത്തമംഗലം പിലാശ്ശേരിയിൽ പുളിക്കമണ്ണുകടവില് ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം. കുഴിമണ്ണീല് ഷിജുവിന്റെ മകന് അദ്വൈത് (13), മിനി, മിനിയുടെ മകള്‍ ആതിര എന്നിവരാണ് മരിച്ചത്.
അദ്വൈതിന്റെ അച്ഛന് ഷിജുവിന്റെ പിതൃസഹോദരിയുടെ മകളാണ് മിനി.ഷിജുവിന്റെ വീട്ടിൽ വിരുന്നിനെത്തിയ മിനിയും ആതിരയും ബന്ധുവായ അദ്വൈതിനൊപ്പം കുളിക്കാനിറങ്ങിയപ്പോ ഴായിരുന്നു അപകടം. അദ്വൈതായിരുന്നു ആദ്യം ഒഴുക്കിൽപെടു ന്നത്.
അദ്വൈതിനെ രക്ഷിക്കാൻ മൂന്ന് പേർ പുഴയിലേക്ക് ചാടി. ഇവരില്‍ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. മൂന്നുപേരുടെയും മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. രക്ഷപെട്ടയാള്‍ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിൽ കഴിയുന്നു.