Connect with us

Hi, what are you looking for?

Crime,

ബാലനും ഗോവിന്ദനും എവിടെ പോയി.? ഈ കരിമണൽ കൊള്ള അടിമതൊഴിലാളി സഖാക്കൾ അറിഞ്ഞില്ലെ?

അടിമതൊഴിലാളികളുടെ ലിസ്റ്റിൽ ചേർത്തിട്ടുള്ള ബാലനും ഗോവിന്ദനും എവിടെ പോയി.? അവരൊന്നും ഈ ലോകത്ത് നടക്കുന്ന സംഭവങ്ങൾ അറിയുന്നില്ലേ? ബാലൻ മന്ത്രി കസേര നൽകാത്ത പിണറായിക്കിട്ടു പണികൊടുത്തത് മാളത്തിൽ ഒളിച്ചു. കോവിന്ദൻ ഇന്നും കൂടെ നിന്ന് മുഖ്യമന്ത്രി കസേര കിട്ടാത്തിന്റെ പക തീർക്കുന്നു. പിണറായിക്ക് മാത്രമല്ല, പിണറായി കുടുംബത്തിനാകെ പണി കൊടുത്തു. ബാലന് പിണറായിയോട് എന്തെങ്കിലും വിരോധം തീർക്കാനുണ്ടായിരുന്നെങ്കിൽ ഇത്ര വലിയ ചതി വേണ്ടായിരുന്നു. കേന്ദ്രത്തെ വെല്ലുവിളിക്കുകയായിരുന്നില്ലേ ബാലൻ സഖാവ്.? ഇപ്പൊ എന്തായി?

എവിടെയാണിപ്പോൾ ബാലൻ സഖാവ് ?, മലമ്പുഴയിലെ പഴയ പാറമടയിൽ പിണറായിയെ ഭയന്ന് ഒളിച്ചിരിക്കുകയാണോ? പിണറായിയേയും കുടുടുംബത്തെ അടക്കം ദേശീയ രഹസ്യാന്വേഷണ ഏജൻസികൾക്ക് ഒറ്റിക്കൊടുത്ത ബാലനെ ഇന്നും വിശ്വക്കുന്ന പിണറായിക്കാണ് തെറ്റുപറ്റിയിരിക്കുന്നത്. ഇക്കാര്യങ്ങളുടെ രഹസ്യങ്ങൾ അറിയാൻ ഇനിയും കുറച്ച് വൈകും. പക്ഷേ പിണറായിയും മകളും കുടുങ്ങും. അത് നടന്നില്ലെങ്കിൽ SFIO എന്ന അന്വേഷണ ഏജൻസി ശേഖരിച്ച വിവരങ്ങൾ എന്തൊക്കെയാണെന്ന യാഥാർഥ്യം മാത്യു കുഴൽനാടൻ പറഞ്ഞ പോലെ വലിച്ചു കീറി തേച്ചൊടിക്കപ്പെടും. ഇതിലൂടെ SFIO എന്ന രാജ്യം ബഹുമാനത്തോടെ കാണുന്ന ഒരു അന്വേഷണ ഏജൻസിയും അരുൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും തേച്ചൊടിക്കപ്പെടുമെന്നും എന്നത് ഉറപ്പാണ്.

സംസ്ഥാനത്തിന്റെ തീരദേശങ്ങളിൽ ഉള്ള കരിമണൽ വിൽപ്പനയുടെ പേരിലുള്ള വലിയ കുംഭകോണമാണ് പിണറായി വിജയൻറെ മകൾ വീണ ഇടനിലക്കാരിയായി കേരളത്തിൽ നടന്നിരിക്കുന്നത്. ഇപ്പോൾ രേഖകളിൽ ഉള്ള 176 കൊടിയുടെതല്ലിത്. 176 കൊടി എന്ന് പറയുന്നത് വെറും സംസ്ഥാനത്തിന്റെ ഭരണ ചുമതല വഹിക്കുന്നവർ സഹായിച്ചതിന് കർത്ത കൊടുത്ത കമ്മീഷൻ എന്ന പിച്ചയാണ്. കർത്തയാവട്ടെ ജെ സി ബി കൊണ്ട് കരിമണൽ തോണ്ടി റിപ്പേരിൽ കയറ്റി കൊണ്ടുപോയി ബിസിനസ് ഉണ്ടാക്കി. കാര്യങ്ങൾ നോക്കി നടത്താൻ എല്ലാത്തിനും വീണ വിജയൻ ഉണ്ടായിരുന്നു.

സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് കേരള മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയെതിരേ നടത്തി വരുന്ന അന്വേഷണത്തിനിടെ പുറത്ത് വന്ന ചില വിവരങ്ങളുടെ അടിസ്ഥാനത്തിൽ CMRL കമ്പനിക്കെതിരെ ഗുരുതരമായ ആരോപങ്ങളാണ് ഉയരുന്നത്. കരിമണൽ ഖനനത്തിനു കേരളത്തിന്റെ തീരദേശത്ത് നിന്നും വ്യാപകമായി കരിമണൽ ഉപയോഗപ്പെടുത്താൻ കേരള സർക്കാർ അനധികൃതമായി അനുമതി നൽകുകയായിരുന്നു. ഇതിനുള്ള പാരിതോഷികമായിട്ടാണ് പിണറായിയുടെ പ്രൈവറ്റ് ഖജനാവിലേക്ക് മകൾ വീണ വഴി, എടുത്ത് പറഞ്ഞാൽ എക്സാലോജിക്‌ എന്ന കമ്പനിയുടെ ഇടപാട് വഴി മാസപ്പടി എത്തിയത്.

കേരളത്തിലെ തീര ദേശത്തെ കരിമണൽ വിൽക്കുന്ന വലിയ കുഭകോണമാണ് മാസപ്പടി ഇടപാടിന് പിന്നിൽ നടന്നിരിക്കുന്നത്. CMRL ൽ നടക്കുന്ന വ്യാവസായിക ഇടപാടുകൾ അറിയാൻ വ്യവസായ മന്ത്രി പി രാജീവിനെയാണ് പുതിയ പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം ചുമതല നൽകിയത്. കേന്ദ്ര സർക്കാരിന്റെ മേൽ നോട്ടത്തിൽ പ്രവർത്തിക്കുന്ന KMML ( കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്) എന്ന സ്ഥാപനത്തെ തകർക്കാൻ കൂടിയായിരുന്നു സമാന്തര സ്ഥാപനം കർത്തയെ മുന്നിൽ കണ്ടു പ്രവർത്തനം തുടങ്ങുന്നത്.

CMRLഎന്ന സ്ഥാപനത്തിൽ കർത്ത വെറും ബിനാമിയാണെന്നാണ് പുറത്ത് വരുന്ന വിവരം. അമ്മയുടെ പെൻഷൻ കാശു കൊണ്ട് തുടങ്ങിയെന്നു പിണറായി വിജയൻ നിയമ സഭയിൽ പറഞ്ഞ എക്സലിജിക് കമ്പനിയുടെ ഉടമയും AKG സെന്ററിലെ മേൽവിലാസക്കാരിയുമായ വീണയായിരുന്നു ഈ കമ്പനിയുടെ ഇടപാടുകൾ പരിശോധിച്ചു വന്നിരുന്നത്.

അതേസമയം, മുഖ്യമന്ത്രി വഴിയുള്ള കാര്യസാധ്യത്തിനു മാസപ്പടി വാങ്ങിയ സംഭവത്തിൽ എക്സാലോജിക്‌ കമ്പനി കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ അറസ്റ്റ് ഭയന്ന്. കരിമണല്‍ കമ്പനിയില്‍ നിന്ന് ഇല്ലാത്ത സേവനത്തിന് വീണ വിജയൻ മാസപ്പടി പറ്റിയ വിഷയത്തിൽ എക്‌സാലോജിക്കിനോ വീണയ്‌ക്കോ എസ്എഫ്‌ഐഒ ഇതുവരെ നോട്ടീസ് നൽകാതിരിക്കെയാണ് അറസ്റ്റ് ഭയന്ന് വീണ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചിരിക്കുന്നത്. ഇതോടെ ഇപ്പോൾ വീണ തട്ടിപ്പു നടത്തിയെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്.

വീണയുടെ അമ്മ കമല സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു വിരമിച്ചപ്പോള്‍ ലഭിച്ച തുക കൊണ്ടാണ് എക്‌സാലോജിക് തുടങ്ങിയതെന്നും, തന്റെ കൈകള്‍ ശുദ്ധമെന്നുമാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ കമ്പനി തുടങ്ങാന്‍ വീണയുടെ നിക്ഷേപമായി ഒരു ലക്ഷം രൂപയും വായ്പ കിട്ടിയ 78 ലക്ഷവുമാണെന്ന് ബാലന്‍സ് ഷീറ്റില്‍ നിന്നു വ്യക്തമാക്കുന്നുണ്ട്. പരാതിക്കാരന്‍ ഷോണ്‍ ജോര്‍ജ്ജ് ഈ രേഖകൾ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. അങ്ങനെയെങ്കില്‍ നിക്ഷേപമൊഴിച്ച് ബാക്കി തുക എവിടെ നിന്നു കിട്ടിയെന്നു വീണ പറയേണ്ടതാണ്.. പണത്തിന്റെ സ്രോതസ് വ്യക്തമാക്കാനാകാതെ വന്നാല്‍ മുഖ്യമന്ത്രിയുടെയും വീണയുടെയും വാദങ്ങള്‍ എല്ലാം കളവാണെന്ന് വ്യക്തമാകും.

കെഎസ്‌ഐഡിസിയില്‍ നിന്നും സിഎംആര്‍എല്ലില്‍ നിന്നും എസ്എഫ്‌ഐഒ ശേഖരിച്ച രേഖകള്‍ എല്ലാം വീണയ്‌ക്ക് എതിരായിട്ടുള്ളതാണ്. എക്‌സാലോജിക് തട്ടിപ്പു നടത്തിയെന്ന് എസ്എഫ്‌ഐഒ കണ്ടെത്തിയാല്‍ വീണയെക്കൂടാതെ മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, വീണയുടെ ഭര്‍ത്താവ് മന്ത്രി മുഹമ്മദ് റിയാസ്, വ്യവസായ മന്ത്രി പി. രാജീവ് എന്നിവർക്ക് കുരുക്ക് പൂർത്തിയാവുകയാണ്. എസ്എഫ്‌ഐഒ ആവശ്യപ്പെട്ടാൽ ചോദ്യം ചെയ്യലിനും ഇവർ ഹാജരാകണം. ഇത് തീർത്തും മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനെ പിണറായി രംഗത്തിറക്കുന്നത്. എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരേ കെഎസ്‌ഐഡിസി കേരള ഹൈക്കോടതിയെ സമീപിച്ചപ്പോൾ അന്വേഷണത്തെ തടയാൻ കോടതി തയ്യാറായില്ല.

കരിമണല്‍ കമ്പനിയില്‍ നിന്നും നൽകാത്ത സേവനത്തിന്റെ പേരില്‍ 1.72 കോടി രൂപയാണ് എക്‌സാലോജിക് വാങ്ങിയിരിക്കുന്നത്. 2017-2020 കാലഘട്ടത്തിലാണ് മാസപ്പടിയായി ഇത് വാങ്ങിയത്. ആദായ നികുതി തര്‍ക്ക പരിഹാര ബോര്‍ഡ് ആണ് ആദ്യം ഈ ഇടപാട് കണ്ടെത്തുന്നത്. വീണയുടെ എക്സാലോജിക്കിനെതിരായ എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയില്‍ അഡ്വ. മനു പ്രഭാകര്‍ കുല്‍ക്കര്‍ണി മുഖേനയാണ് ഹര്‍ജി നൽകിയിട്ടുള്ളത്. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) ഡയറക്ടറും കേന്ദ്രസര്‍ക്കാരുമാണ് കേസിലെ എതിര്‍കക്ഷികള്‍. ഹര്‍ജി വ്യാഴാഴ്ച കോടതി പരിഗണിക്കുന്നുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...