Connect with us

Hi, what are you looking for?

India

നരസിംഹ റാവു, ചരൺ സിങ്, എം.എസ്. സ്വാമിനാഥൻ എന്നിവർക്ക് കൂടി ഭാരതരത്ന

ന്യൂഡൽഹി . മുൻ പ്രധാനമന്ത്രിമാരായ പി.വി.നരസിംഹ റാവു, ചൗധരി ചരൺ സിങ്, ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവും പ്രമുഖ കാർഷിക ശാസ്ത്രജ്ഞനും മലയാളിയുമായ എം.എസ്.സ്വാമിനാഥനും രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന പുരസ്കാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന മൂന്നു പേർക്കു കൂടി പ്രഖ്യാപിച്ചത്. മൂന്നു പേർക്കും മരണാനന്തര ബഹുമതിയായാണു പുരസ്കാരം.

ഭാരതരത്ന ലഭിക്കുന്ന ആദ്യ മലയാളി കൂടിയാണ് സ്വാമിനാഥൻ. നേരത്തേ, എം.ജി.രാമചന്ദ്രന് (എംജിആർ) ഭാരതരത്ന കിട്ടിയി ട്ടുണ്ടെങ്കിലും അദ്ദേഹം സ്വയം തമിഴ്‌നാട്ടുകാരനായാണു വിശേഷിപ്പിക്കുകയായിരുന്നു. തമിഴ്നാട്ടിലാണ് എം ജി ആർ ജീവിച്ചത്.. മുൻ ഉപപ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എൽ.കെ.അഡ്വാനി, ബിഹാര്‍ മുന്‍ മുഖ്യമന്ത്രി കർപ്പൂരി ഠാക്കൂർ എന്നിവർ‌ക്കു കഴിഞ്ഞ ദിവസം ഭാരതരത്ന പ്രഖ്യാപിച്ചിരുന്നു. സാധാരണയായി വർഷത്തിൽ പരമാവധി മൂന്നു പേർക്കാണ് ഭാരതരത്ന നൽകി വരുന്നത്.. ഇത്തവണ 5 പേരെ പുരസ്കാരത്തിനു കേന്ദ്ര സർക്കാർ തിരഞ്ഞെടുക്കുകയായിരുന്നു.

കോൺഗ്രസ് നേതാവായ നരസിംഹ റാവു പ്രധാനമന്ത്രിയായിരുന്ന കാലത്താണു രാജ്യത്തു സാമ്പത്തിക ഉദാരവൽക്കരണം നടപ്പാക്കിയത്. 1921 ജൂണ്‍ എട്ടിന് ആന്ധ്രാപ്രദേശിലെ കരിംനഗറിൽ ജനിച്ച റാവു കര്‍ഷകനും അഭിഭാഷകനുമായിരുന്നു. 1971 മുതല്‍ 73 വരെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം, 1957 മുതല്‍ 1977 വരെ ആന്ധ്ര നിയമസഭാംഗവും 1977 മുതല്‍ 1984 വരെ ലോക്‌സഭാം ഗവുമായിരുന്നു. 1984 ഡിസംബറില്‍ രാംടെക്കില്‍നിന്നാണ് എട്ടാം ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. വിദേശകാര്യമന്ത്രി, ആഭ്യന്തരമന്ത്രി, പ്രതിരോധ മന്ത്രി, മനുഷ്യവിഭവശേഷി മന്ത്രി തുടങ്ങിയ ചുമതലകളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

1902 ൽ ഉത്തര്‍പ്രദേശിലെ നുര്‍പുരില്‍ ജനിച്ച ചരണ്‍ സിങ് 1937ല്‍ ചപ്രോളി മണ്ഡലത്തിന്റെ പ്രതിനിധിയായി നിയമസഭയിലെത്തി. പിന്നീട് ഉത്തർപ്രദേശിൽ വിവിധ കാലഘട്ടങ്ങളിൽ മന്ത്രിയും മുഖ്യമന്ത്രിയുമായി. മികച്ച പാര്‍ലമെന്റേറിയനും പ്രായോഗികവാദിയുമായ അദ്ദേഹം തന്റെ പ്രഭാഷണ ചാതുര്യംകൊണ്ടും ശ്രദ്ധ. യുപിയിലെ ഭൂപരിഷ്‌കരണത്തിന്റെ ശില്‍പിയാണ്. ലളിത ജീവിതത്തിന്റെ പ്രയോക്താവായ അദ്ദേഹം കേന്ദ്രമന്ത്രിയായും ഉപപ്രധാനമന്ത്രിയായും തിളങ്ങി. 1979 ജൂലൈ 28 മുതൽ ഓഗസ്റ്റ് 20 വരെ പ്രധാനമന്ത്രിയായിരുന്നു.

ആലപ്പുഴ മങ്കൊമ്പ് കൊട്ടാരത്തുമഠം കുടുംബാംഗമായ മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ എന്ന എം.എസ്.സ്വാമിനാഥൻ 1925 ഓഗസ്റ്റ് 7ന് തമിഴ്നാട്ടിലെ കുംഭകോണത്താണ് ജനിക്കുന്നത്. കുംഭകോണത്തു ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി തിരുവിതാംകൂർ സർവകലാശാലയുടെ കീഴിൽ തിരുവനന്തപുരം മഹാരാജാസ് കോളജിൽനിന്ന് ജന്തുശാസ്ത്രത്തിൽ ബിരുദമെടുത്തു. തുടർന്ന് കോയമ്പത്തൂർ കാർഷിക കോളജിൽനിന്നു സ്വർണമെഡലോടെ ബിരുദം നേടി. ഐപിഎസിലേക്കു തിരഞ്ഞെടുക്കപ്പെട്ടത് ഉപേക്ഷിച്ച് നെതർലൻഡ്സിൽ കാർഷിക ഗവേഷണത്തിനുള്ള യുനെസ്കോ ഫെലോഷിപ്പിനുള്ള ക്ഷണം സ്വീകരിക്കുകയായിരുന്നു. പട്ടിണിരാജ്യമായിരുന്ന ഇന്ത്യയുടെ ഗോതമ്പ് ഉൽപാദനത്തിൽ ചുരുങ്ങിയ കാലയളവിൽ വൻ വർധനവുണ്ടാക്കി മിച്ചധാന്യം ലഭ്യമാക്കി അദ്ഭുത മനുഷ്യനായി മാറിയ സ്വാമിനാഥൻ ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ നായകനാവുകയായിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...