Connect with us

Hi, what are you looking for?

Crime,

പിണറായിയുടെ ബന്ധുക്കളുടെയും ബിനാമികളുടെയും ബാങ്ക് അക്കൗണ്ടുകൾ ഐ ബി അരിച്ചു പെറുക്കുന്നു

സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് കേരള മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയെതിരേ നടത്തി വരുന്ന മാസപ്പടി ഇടപാടിന്റെ അന്വേഷണവുമായി ബന്ധപെട്ടു പിണറായി വിജയൻറെ ബന്ധുക്കളുടെയും ബിനാമികളായി സംശയിക്കുന്നവരുടെയും ബാങ്ക് അക്കൗണ്ടുകൾ ഐ ബിയുടെ നിരീക്ഷണത്തിൽ. കരിമണൽ കുഭകോണവുമായി ബന്ധപെട്ടു CMRL നിന്ന് കിട്ടിയ കോടികൾ പോയ വഴി കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ ഒരു വശത്ത് അന്വേഷിക്കുകയാണ്.

ഒരു വിധത്തിലും വീണ വിജയനോ? പിണറായി വിജയനോ രക്ഷപെടരുതെന്ന തരത്തിലുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഡൽഹിയിൽ പിണറായിയുടെ നേതൃത്വത്തിൽ നടന്ന കേന്ദ്ര വിരുദ്ധ സമരം ഇത്തരം കേന്ദ്ര നീക്കങ്ങൾക്ക് കാരണമായി എന്നാണ് വിലയിരുത്തേണ്ടത്. ഒരു കേന്ദ്ര സർക്കാർ സ്ഥാപനമായ KMML നെ തകർക്കാനുള്ള CMRL ന്റെ ശ്രമങ്ങകൾക്ക് ഓഹരി പങ്കാളിത്തത്തോടെ കേരള സർക്കാർക്കാർ പ്രത്യേകിച്ച് കേരള വ്യവസായ വകുപ്പ് കൂട്ട് നിൽക്കുകയായിരുന്നു.

അതീവ ഗുരുതരമായ നിയമ ലംഘനങ്ങളാണ് ഇക്കാര്യത്തിൽ നടന്നിരിക്കുന്നത്. മുഖ്യമന്ത്രി, വ്യവസായ മന്ത്രി ഉൾപ്പടെ ഗുരുതരമായ ചട്ട ലംഘനങ്ങളാണ് നടത്തിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല വിജയൻ, മകൾ വീണ വിജയൻ, മകൻ വിവേക് കിരൺ വിജയൻ, വീണയുടെ ഭർത്താവ് മുഹമ്മദ് റിയാസ് എന്നിവരുടെ സ്വത്ത് വിവരങ്ങളും ആസ്തിയെപ്പറ്റിയും ഇന്റലിജിൻസ് ബ്യുറോ അന്വേഷിക്കുകയാണ്. പിണറായിയുടെ മാതാപിതാക്കൾ മുണ്ടായിൽ കോരൻ, കല്യാണി കോരൻ എന്നിവർക്ക് പിണറായിയുടെ രാഷ്ട്രീയ പ്രവേശനത്തിന് മുൻപ് ഉണ്ടായിരുന്ന സ്വത്ത് വകകൾ വരെ അന്വേഷിക്കുന്നുണ്ട്.

മകൻ വിവേക് കിരൺ വിജയനു വിദേശത്തുള്ള സ്വത്തുക്കളും വിവിധ കമ്പനികളിലുള്ള നിക്ഷേപങ്ങളും ഐ ബി തേടുകയാണ്. പിണറായിയുടെ ബിനാമികളായി സംശയിക്കുന്ന നിരവധിപേരുടെ ആസ്തികളും സ്വത്തുക്കളും പരിശോധിക്കുന്നു. എസ് എഫ് ഐ ഒ യുടെ CMRL റെയ്ഡിന് ശേഷമാണ് ഐ ബി യുടെ ഇത്തരത്തിലുള്ള ഒരു നീക്കം ഉണ്ടായിരിക്കുന്നത്. CMRL കമ്പനി ഉടമ കർത്തയുമായി ചേർന്ന് പിണറായി വിജയന്റെ മകൾ വീണ വിജയന്റെ നേതൃത്വത്തിൽ കരിമണൽ കുഭകോണം നടത്തിയതായി SFIO യുടെ അന്വേഷണത്തിൽ ഉണ്ടായിരിക്കുന്ന സംശയങ്ങളാണ് ഇത്തരത്തിലുള്ള ഐ ബി യുടെ നീക്കത്തിന് പിന്നിലെന്ന് വേണം കരുതാൻ.

അതേസമയം, കെഎസ്ഐഡിസിയും സി എം ആർ എല്ലും തമ്മിൽ ഉള്ളത് അവിഹിത ബന്ധം എന്ന് തന്നെയാണ് പുറത്ത് വന്നിരിക്കുന്ന വിവരം. KMML ( കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്) എന്ന സ്ഥാപനം ചവറയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കെ മറ്റൊരു സമാന്തര സ്ഥാപനത്തിന് സംസ്ഥാന സർക്കാർ പ്രവർത്തനാനുമതി നൽകിയെന്ന് മാത്രമല്ല, ആ സ്ഥാപനത്തിന്റെ 14 ശതമാനത്തോളം ഷെയർ സംസ്ഥാന സർക്കാർ ഉടമസ്ഥതിയിലുള്ള KSIDC എടുക്കുകയായിരുന്നു.

ഇതിന്റെ പിന്നിൽ കരിമണൽ കൊള്ള തന്നെയാണ് ലക്‌ഷ്യം വെച്ചിരുന്നത്. കേരളത്തിന്റെ തീരദേശത്തെ കരിമണൽ CMRL നു നൽകി പണം ഉണ്ടാക്കുക തന്നെയായിരുന്നു ലക്‌ഷ്യം. കരിമണൽ ഖനനത്തിനു കേരളത്തിന്റെ തീരദേശത്ത് നിന്നും വ്യാപകമായി കരിമണൽ ഉപയോഗപ്പെടുത്താൻ കേരള സർക്കാർ അനധികൃതമായി അനുമതി നൽകുകയായിരുന്നു. ഇതിനുള്ള പാരിതോഷികമായിട്ടാണ് പിണറായിയുടെ പ്രൈവറ്റ് ഖജനാവിലേക്ക് മകൾ വീണ വഴി, എടുത്ത് പറഞ്ഞാൽ എക്സാലോജിക്‌ എന്ന കമ്പനിയുടെ ഇടപാട് വഴി മാസപ്പടി എത്തിയത്.

കേരളത്തിലെ തീര ദേശത്തെ കരിമണൽ വിൽക്കുന്ന വലിയ കുഭകോണമാണ് മാസപ്പടി ഇടപാടിന് പിന്നിൽ നടന്നിരിക്കുന്നത്. CMRL ൽ നടക്കുന്ന വ്യാവസായിക ഇടപാടുകൾ അറിയാൻ വ്യവസായ മന്ത്രി പി രാജീവിനെയാണ് പുതിയ പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം ചുമതല നൽകിയത്. കേന്ദ്ര സർക്കാരിന്റെ മേൽ നോട്ടത്തിൽ പ്രവർത്തിക്കുന്ന KMML ( കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്) എന്ന സ്ഥാപനത്തെ തകർക്കാൻ കൂടിയായിരുന്നു സമാന്തര സ്ഥാപനം കർത്തയെ മുന്നിൽ കണ്ടു പ്രവർത്തനം തുടങ്ങുന്നത്.

CMRLഎന്ന സ്ഥാപനത്തിൽ കർത്ത വെറും ബിനാമിയാണെന്നാണ് പുറത്ത് വരുന്ന വിവരം. അമ്മയുടെ പെൻഷൻ കാശു കൊണ്ട് തുടങ്ങിയെന്നു പിണറായി വിജയൻ നിയമ സഭയിൽ പറഞ്ഞ എക്സലിജിക് കമ്പനിയുടെ ഉടമയും AKG സെന്ററിലെ മേൽവിലാസക്കാരിയുമായ വീണയായിരുന്നു ഈ കമ്പനിയുടെ ഇടപാടുകൾ പരിശോധിച്ചു വന്നിരുന്നത്.

അതേസമയം, മുഖ്യമന്ത്രി വഴിയുള്ള കാര്യസാധ്യത്തിനു മാസപ്പടി വാങ്ങിയ സംഭവത്തിൽ എക്സാലോജിക്‌ കമ്പനി കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ അറസ്റ്റ് ഭയന്ന്. കരിമണല്‍ കമ്പനിയില്‍ നിന്ന് ഇല്ലാത്ത സേവനത്തിന് വീണ വിജയൻ മാസപ്പടി പറ്റിയ വിഷയത്തിൽ എക്‌സാലോജിക്കിനോ വീണയ്‌ക്കോ എസ്എഫ്‌ഐഒ ഇതുവരെ നോട്ടീസ് നൽകാതിരിക്കെയാണ് അറസ്റ്റ് ഭയന്ന് വീണ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചിരിക്കുന്നത്. ഇതോടെ ഇപ്പോൾ വീണ തട്ടിപ്പു നടത്തിയെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്.

വീണയുടെ അമ്മ കമല സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു വിരമിച്ചപ്പോള്‍ ലഭിച്ച തുക കൊണ്ടാണ് എക്‌സാലോജിക് തുടങ്ങിയതെന്നും, തന്റെ കൈകള്‍ ശുദ്ധമെന്നുമാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ കമ്പനി തുടങ്ങാന്‍ വീണയുടെ നിക്ഷേപമായി ഒരു ലക്ഷം രൂപയും വായ്പ കിട്ടിയ 78 ലക്ഷവുമാണെന്ന് ബാലന്‍സ് ഷീറ്റില്‍ നിന്നു വ്യക്തമാക്കുന്നുണ്ട്. പരാതിക്കാരന്‍ ഷോണ്‍ ജോര്‍ജ്ജ് ഈ രേഖകൾ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. അങ്ങനെയെങ്കില്‍ നിക്ഷേപമൊഴിച്ച് ബാക്കി തുക എവിടെ നിന്നു കിട്ടിയെന്നു വീണ പറയേണ്ടതാണ്.. പണത്തിന്റെ സ്രോതസ് വ്യക്തമാക്കാനാകാതെ വന്നാല്‍ മുഖ്യമന്ത്രിയുടെയും വീണയുടെയും വാദങ്ങള്‍ എല്ലാം കളവാണെന്ന് വ്യക്തമാകും.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...