Connect with us

Hi, what are you looking for?

Kerala

മുല്ലപ്പെരിയാർ ഡീ കമ്മീഷൻ ചെയ്യണം ! ജലബോംബിനെതിരെ പ്രക്ഷോഭം തുടങ്ങി

മുല്ലപ്പെരിയാറിന്റെ പേരിൽ രാഷ്ട്രീയ പാർട്ടികൾ നൽകിയ വാഗ്ദാനങ്ങൾ കേരള ജനതയെ കബളിപ്പിക്കുന്നതായിരുന്നു. കേരളം ഇല്ലെങ്കിൽ ഇവിടെ രാഷ്ട്രീയ പാർട്ടികൾക്ക് എന്തു പ്രസക്തി? മുല്ലപ്പെരിയാർ ജല ബോംബ് പൊട്ടിയാൽ കേരളം മൂന്നായി വിഭജിക്കപ്പെടാം.. ‘മുല്ലപ്പെരിയാറിൽ കേരളത്തിന്റെ മരണമണിമുഴങ്ങുമ്പോൾ’ ഇതൊന്നും കണ്ടില്ലെന്നു നടിക്കുകയാണ് ഭരിക്കുന്നവർ.

128 വർഷങ്ങൾക്ക് മുൻപ് ചുണ്ണാമ്പും സുർക്കിയും കൊണ്ട് പണിത മുല്ലപ്പെരിയാർ ഡാം സുരക്ഷിതമാണോ എന്ന ചോദ്യം ഓരോ മലയാളിക്ക് മുന്നിലും ഉത്തരം കിട്ടാത്ത ചോദ്യമാണ്. ഭരണ കസേരകളിൽ ഇരിക്കുന്നവരോട് ജനത്തിനു അത് ചോദിക്കാൻ പറ്റിയ സമയം പാർലമെന്റ് ഇലക്ഷൻ നടക്കുന്ന ഈ സമയം തന്നെയാണ്. ഇവിടത്തെ രാഷ്ട്രീക്കാരും ഉദ്യോഗസ്ഥവൃന്ദവും കൂടി മലയാളിയെ ഒറ്റുകൊടുത്ത കഥ ഓരോ മലയാളിയും അറിയേണ്ടതുണ്ട്.

തമിഴ് നാട്ടിൽ തിരഞ്ഞെടുപ്പിന് നാല് സീറ്റ്‌ കിട്ടാനായി മലയാളിയെ ഒറ്റിയ കഥ ഇനിയെങ്കിലും അറിയണ്ടേ? 1970 ൽ മുല്ലപ്പെരിയാർ ഉടമ്പടി 999 വർഷത്തേക്ക് പുതുക്കി നൽകിയ രാഷ്ട്രീയ നപുംസകങ്ങളുടെ കഥ ഇനിയെങ്കിലും മലയാളി അറിയണ്ടേ??? മുല്ലപ്പെരിയാർ ഡാമിന്റെ ചുറ്റുവട്ടമുള്ള ആയിരം ഏക്കർ തമിഴ്നാടിന് തീറെഴുതി വിറ്റ കഥ ഇനിയും മറച്ചു വായ്ക്കണോ??? മലയാളി ഇനിയും വഞ്ചിക്കപ്പെടണമോ?? നാളിത് വരെ കേരളവും കേന്ദ്രവും ഭരിച്ചിരുന്നവരും രാഷ്ട്രീയപ്പാർട്ടികളും മലയാളിയെ കൊലയ്ക്ക് കൊടുത്തുകൊണ്ട് തമിഴ് നാട്ടിൽ വാങ്ങിച്ചുകൂട്ടിയ സമ്പത്തുകളെക്കുറിച്ചു മലയാളി അറിയണ്ടേ?? തമിഴ് നാടിന് വെള്ളം നൽകാനെന്ന പേരിൽ 50 വർഷത്തെ കാലാവധി മാത്രം പറഞ്ഞ ഡാം 128 വർഷം കഴിഞ്ഞിട്ടും സുരക്ഷിതം എന്ന് വിധിച്ച നീതിന്യായ സംവിധാനം പുഴുക്കുത്തു വീണതാണെന്ന് ഇനിയും പറയാതിരുന്നാലോ?

കേരളത്തിലെ പ്രഗത്ഭരായ സാങ്കേതിക വിദഗ്ധർ മുല്ലപ്പെരിയാർ ടം ഡീ കമ്മീഷൻ ചെയ്യണമെന്നാവശ്യപ്പെടുമ്പോൾ അതൊന്നും ചെവിക്കൊ ള്ളാനോ സുപ്രീം കോടതിയിൽ നിലവിലുള്ള വിധിയിൽ പരാമർശിക്കുന്ന രണ്ടാം ഓപ്ഷൻ ആയ ഡീ കമ്മിഷൻ എന്ന ആശയം തമിഴ്‌നാടിനും കേരളത്തിനും ഒരുപോലെ പ്രയോജനപ്പെടുത്തും വിധം ചുരുങ്ങിയ കാലം കൊണ്ട് നടപ്പാക്കാൻ ശ്രമിക്കുന്നില്ല. ഈ പശ്ചാത്തലത്തിൽ കേരളത്തിലെ പൊതുസമൂഹത്തിൽ മുല്ലപ്പെരിയാർ എന്ന വിഷയം ഏറ്റെടുത്ത പ്രവർത്തിക്കുന്ന 15 സംഘടനകൾ ചേർന്ന് മുല്ലപ്പെരിയാർ പ്രക്ഷോഭ സമിതിക്ക് രൂപം നൽകി, മുല്ലപ്പെരിയാർ അജിറ്റേഷൻ കമ്മിറ്റി എന്ന സമിതിയുടെ നേതൃത്വത്തിൽ ജനകീയ സമരങ്ങൾക്ക് തുടക്കം കുറിക്കുകയാണ്.

സംഘടനയുടെ നേതൃത്വത്തിൽ നടന്ന സമരപ്രഖ്യാപന ജാഥാ കലൂർ മെട്രോ സ്റ്റേഷന് വടക്കുവശത്തു നിന്നാണ് ആരംഭിച്ചത്. അഡ്വ എം ആർ രാജേന്ദ്രൻ നായർ ഉദ്‌ഘാടനം ചെയ്തു. ജാഥയ്ക്ക് അഭിവാദ്യം അർപ്പിച്ചു കൊണ്ട് മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ, അഡ്വ റസ്സൽ ജോയ് എന്നിവർ സംസാരിക്കും.. ജാഥാ മേനക ജങ്ഷനിൽ നടക്കുന്ന പൊതുയോഗം അഡ്വ കെ എം ഷാജഹാൻ ആണ് ഉദഘാടനം ചെയ്തത്. സമ്മേളനത്തിന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് ക്രൈം ചാനൽ ചീഫ് എഡിറ്റർ ടി പി നന്ദകുമാർ, ബെന്നി ജോസഫ് എന്നിവർ സംസാരിച്ചു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...