Connect with us

Hi, what are you looking for?

Kerala

മരുമോൻ റിയാസിനെ നിലം പരിശാക്കി ജി സുധാകരൻ, ‘ഇങ്ങനെ കേമത്തം കാട്ടരുത്’

ആലപ്പുഴ . ആലപ്പുഴ പറവൂർ ജിഎച്ച്എസ്എസ് കെട്ടിടത്തിന്റെ നിർമാണ ഉദ്ഘാടനത്തിൽ നിന്ന് മുൻമന്ത്രി ജി. സുധാകരന്റെ പേര്
ഒഴിവാക്കി പിണറായിയുടെ മരുമകൻ പൊതു മരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് സ്വന്തം പാർട്ടിയിലെ രാഷ്ട്രീയ പക മുതിർന്ന സി പി എം നേതാവ് ജി സുധാകരനോട് തീർത്തു.

തന്റെ ഭരണ കാലത്ത് 3.90 കോടി അനുവദിച്ച് നിർമ്മിച്ച പദ്ധതിയുടെ ഉത്ഘാടനത്തിനു തന്നെ ചവറ്റു കുട്ടയിലേക്ക് എറിഞ്ഞതിൽ പ്രതിഷേധവുമായി സുധാകരൻ ഫേസ് ബുക്ക് പോസ്റ്റുമായി രംഗത്തെത്തി. 3.90 കോടി അനുവദിച്ചത് തന്റെ കാലത്താണെന്ന് സുധാകരൻ ഫെയ്സ്ബുക്കിൽ റിയാസിനെയും പിണറായിയേയും ഓർമ്മപ്പെടുത്തി. നേരത്തെ അനുവദിച്ച വികസനം ഇപ്പോഴാണ് അനുവദിക്കുന്നതെന്ന തോന്നൽ സർക്കാരിനു ദോഷം ചെയ്യുമെന്നും സുധാകരൻ ഫേസ് ബുക്ക് കുറിപ്പിൽ വിമർശിച്ചിട്ടുണ്ട്.

സുധാകരന്റെ കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെയാണ്. പുന്നപ്രയിലുള്ള പറവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പൊതുവിദ്യാഭ്യാസത്തിന്റെ മുന്നേറ്റത്തിന് വേണ്ടി കേരള സർക്കാർ അനുവദിച്ച 3 കോടി 90 ലക്ഷം രൂപ ഉപയോഗിച്ചുള്ള പുതിയ കെട്ടിടത്തിന്റെ നിർമാണം അടുത്ത ദിവസം ആരംഭിക്കുകയാണ്. കഴിഞ്ഞ സർക്കാരിൽ അതായത് ഒന്നാം പിണറായി സർക്കാരിൽ ഇവിടുത്തെ എംഎൽഎയായിരുന്ന ഞാൻ മുൻകൈയെടുത്ത് ഏതാനും ഹൈസ്കൂളുകൾക്കും ഹയർ സെക്കൻഡറി സ്കൂളുകൾക്കും അടിസ്ഥാന സൗകര്യ വികസനത്തിന് ഏതാനും കോടി രൂപ അനുവദിക്കുകയുണ്ടായി.

അമ്പലപ്പുഴ മോഡൽ സ്കൂളിൽ 6 കോടി രൂപ മുടക്കി കെട്ടിടം നിർമ്മിച്ച് ഉദ്ഘാടനം ചെയ്തു. പുറക്കാട് നാല്ചിറ സ്കൂളിന് 3 കോടി രൂപ അനുവദിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കാക്കാഴം ഗവണ്‍മെന്റ് ഹൈസ്കൂളിന് 3 കോടി 50 ലക്ഷവും, 1 കോടി രൂപ അമ്പലപ്പുഴ കുഞ്ചുപിള്ള സ്മാരക ഹൈസ്കൂളിനും അനുവദിച്ചു. 3 കോടി 90 ലക്ഷം രൂപ പറവൂർ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിന് അനുവദിച്ചു. അത് മുടക്കി നിർമിക്കുന്ന കെട്ടിടത്തിന്റെ നിർമാണ ഉദ്ഘാടനം നാളെ ഫെബ്രുവരി 7 ന് നടക്കുന്നു.

ഫണ്ട് കഴിഞ്ഞസർക്കാരിന്റെ കാലത്ത് ഇവിടെ നിയമസഭാ അംഗവും മന്ത്രിയുമായിരുന്ന ഞാൻ നിർദേശിച്ചു അനുവദിച്ചതാണ് എന്ന് ഇതിന്റെ പ്രോഗ്രാമിൽ ചേർക്കേണ്ടത് ബഹുമാനപ്പെട്ട പ്രിൻസിപ്പലും, ഹെഡ്മിസ്ട്രെസ്സും, പി.ടി.എ പ്രസിഡന്റും ആണ്. ഇപ്പോഴത്തെ ജനപ്രതിനിധികൾ അത് ചൂണ്ടിക്കാണിക്കേണ്ടതാണ്. അത് ഉണ്ടായില്ല. ഇന്നത്തെ ജനപ്രതിനിധികളുടെ പ്രവർത്തനങ്ങൾ അവർ മാറി പുതിയ ആളുകൾ നാളെ വരുമ്പോൾ ഇത് ആവർത്തിക്കാൻ ഇടയുണ്ട്. അങ്ങനെ ഉണ്ടാവാൻ പാടില്ല. അത് ഭരണപരമായ ഒരു കുറവ് തന്നെയാണ്. കഴിഞ്ഞകാലത്ത് അനുവദിക്കപ്പെട്ട വികസനം കാലം മാറ്റി ഇപ്പോഴാണ് അനുവദിക്കുന്നത് എന്ന തോന്നൽ ഉളവാക്കുന്നത് സർക്കാറിനു ദോഷകരമാണ്. ഇത് അമ്പലപ്പുഴയിൽ നിരന്തരം നടന്നുകൊണ്ടിരിക്കുകയാണ്. ബന്ധപ്പെട്ടവർ അത് തിരുത്തുന്നതു നന്നായിരിക്കും.

ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് സമഗ്രമായ അടിസ്ഥാന സൗകര്യ വികസനങ്ങളാണ് കഴിഞ്ഞ അഞ്ചുവർഷം നടന്നത്. സ്കൂളുകൾ: പറവൂർ ഹയർസെക്കൻഡറി സ്കൂൾ, മോഡൽ ഹയർ സെക്കൻഡറി സ്കൂൾ അമ്പലപ്പുഴ, പുറക്കാട് നാലു ചിറ ഹൈസ്കൂൾ, കുഞ്ചുപിള്ള സ്മാരക സ്കൂൾ, കാക്കാഴം ഹൈസ്കൂൾ എന്നിവയാണ്. 2020 -2021 കാലയളവിൽ 17 കോടിയിൽപ്പരം രൂപ മുടക്കിയാണ് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നത്. നിർമാണത്തിന് വിജയാശംസകൾ.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...