Connect with us

Hi, what are you looking for?

Kerala

പിണറായി വിജയൻറെ മകൾക്ക് കൊമ്പുണ്ടോ? ആ സ്ത്രീ പാർട്ടിയുടെ വ്യാജ വിലാസത്തിൽ ഉണ്ടാക്കിയ കമ്പനിയുടെ പിഴ പാർട്ടി അടയ്ക്കണമോ? ആരാ ഇവർ? പിണറായിയേയും CPM നെയും തേച്ചോടിച്ച് ജി ശക്തിധരൻ

പിണറായി വിജയൻറെ മകളുടെ കേസിൽ ജയിലിൽ അടയ്ക്കപ്പെ ടാതിരിക്കാൻ അഭിഭാഷകനെ ഖജനാവിൽ നിന്ന് നൽകിയത് 25 ലക്ഷം രൂപയും മറ്റു കോടതി ചെലവിനുള്ള സഹായവും? ഇതെന്തു നീതി സഖാക്കളേ.? പിണറായി വിജയൻറെ മകൾക്ക് കൊമ്പുണ്ടോ? ആ സ്ത്രീ പാർട്ടിയുടെ വ്യാജ വിലാസത്തിൽ ഉണ്ടാക്കിയ കമ്പനിയുടെ പിഴ പാർട്ടി അടയ്ക്കണമോ? ആരാ ഇവർ? ഇത് രണ്ടു തരം നീതി. പിണറായിയേയും CPM നെയും തേച്ചോടിച്ച് ദേശാഭിമാനി എഡിറ്റർ ആയിരുന്ന ജി ശക്തിധരൻ ഫേസ് ബൂക്കിലൂടെ ചോദിക്കുന്നു.

മനസ്സ് പിശാചിന്റെ പണിപ്പുരയിൽ വെച്ചിട്ട് ‘കൈകൾ ശുദ്ധമാണെന്ന്’ പറയുന്നതിൽ എന്താണർത്ഥം, പിണറായി സഖാവേ ? അച്ഛൻ മുഖ്യമന്ത്രിയും ഭർത്താവ് മന്ത്രിയും ആയതുകൊണ്ട്‌ ഇനി ആരെ ഭയക്കണം എന്നാവും വീണാ തയ്‌ക്കണ്ടിയിൽ ചിന്തിച്ചിട്ടുണ്ടാകുക? ഖജനാവിൽ തൊട്ടിയിട്ടാൽ മുക്കിയെടുക്കാവുന്ന തോതിലല്ലേ പണം കുമിഞ്ഞു കിടക്കുന്നത്. മുഖ്യമന്ത്രിയും മകളും ഈ കമ്പനിയിൽ നിന്ന് പൊതുമുതൽ അപഹരിച്ചതിൽ തെറ്റൊന്നുമില്ലെന്നു സ്ഥാപിച്ചെടു ക്കാനും എന്ത് നിയമപ്രകാരമാണ് പൊതുഖജനാവിൽ നിന്ന് 25 ലക്ഷം രൂപ കൊടുത്തത്? ദേശാഭിമാനി എഡിറ്റർ ആയിരുന്ന ജി ശക്തിധരൻ ചോദിക്കുന്നു.

സിപിഎം സംസ്ഥാനസെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകനും കടുംബത്തിനും എന്തുകൊണ്ട് ഖജനാവ് മലർക്കെ തുറന്നുകൊടുത്തില്ല എന്ന് ചോദിക്കരുത് ?. കോൺഗ്രസ്സ് ഘടക കക്ഷി നേതാവ് ഉഴവൂർ വിജയൻറെ കുടുംബത്തോടു കാട്ടിയ ഔദാര്യം എന്തുകൊണ്ട് കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തോട് കാട്ടിയില്ല. ഇതെല്ലാം മറച്ചുപിടിക്കാൻ ശ്രമിക്കുമ്പോൾ ഉയരുന്ന ഒരു ചോദ്യമുണ്ട്.

കുഭകോണ നടപടികൾ,അന്വേഷണ ഏജൻസികളുടെ കൃത്യമായ രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണല്ലോ? അത് അസാധുവാക്കുകയല്ലേ 25 ലക്ഷം ഖജനാവിൽ നിന്ന് പൊടിക്കുമ്പോൾ സംഭവിക്കുന്നത്. ആ തെളിവുകളെ മുഴുവൻ ഏകപക്ഷീയമായി തള്ളിക്കളയുകയാണ് ചെയ്യുന്നത് സർക്കാർ. കൊടിയേരിബാല കൃഷണറെ മകന്റെ കാര്യത്തിൽ സമാന ആരോപണം ഉണ്ടായപ്പോൾ പാർട്ടി അതിൽ ഇടപെടില്ല എന്നാണെന്നല്ലേ പറഞ്ഞത്. ഇവിടെ ഇടപെടുന്നു എന്നുമാത്രമല്ല 25 ലക്ഷം രൂപയും സഹായിച്ചു? എന്തുകൊണ്ട്? കൊടും വഞ്ചനയല്ലേ ഇത്? ശക്തിധധാരം ഫേസ് ബുക്കിൽ ചോദിച്ചിരുന്നു.

കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ കസ്റ്റംസ് കേസ് എടുത്തപ്പോൾ ചില്ലിക്കാശ് ചെലവഴിക്കാത്ത പാർട്ടിയും മുഖ്യമന്ത്രിയും പാർട്ടിയുടെ പ്രതിശ്ചായ തകരാതിരിക്കാൻ കോടിയേരിയുടെ മകൻ ജയിലിൽ കിടന്നോട്ടെ എന്നാണ് അന്ന് തീരുമാനിച്ചത്. രണ്ടു വർഷത്തോളം ജയിൽ കിടന്നു. ലോകത്തെ ഏറ്റവും വിലപിടിച്ച അയോധ്യ കേസിൽ ഹാജരായ അഭിഭാഷകനെത്തന്നെ ഈ കേസ് ഏൽപ്പിക്കണമെന്ന് തീരുമാനിച്ചത് കേസിന്റെ കുന്തമുന നീങ്ങുന്നത് പിണറായി വിജയനിലേക്കാണ് എന്നത് കൊണ്ടല്ലേ ? ഇത്രയേറെ കൊള്ളയടിച്ചു കോടികൾ അമുക്കിയിട്ടും എന്തടിസ്ഥാനത്തിലാണ് ഇവരൊക്കെ ഖജനാവിൽ നിന്ന് വീണ്ടും അപഹരിക്കുന്നത്? കോടിയേരിക്ക് എന്താ അയിത്തം? അദ്ദേഹം പാർട്ടിക്കുവേണ്ടി ജീവിച്ചവനല്ലേ? പിണറായി വിജയൻറെ കുടുംബത്തിലെ മൂട് താങ്ങിയായാലേ നീതി ലഭ്യമാക്കുവെന്നാന്നോ? രണ്ടു തരം പൗരന്മാർ ഈ പാർട്ടിയിൽ ഉണ്ടോ? ജി ശക്തിധരൻ ചോദിക്കുന്നു. ‘പ്രകൃതിക്കുപോലും നിരക്കാത്ത കൊടും വഞ്ചന തലക്കെട്ടോടെ ശക്തിധരൻ എഴുതിയ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ.

ഫേസ് ബുക്ക് പോസ്റ്റ്:
മനസ്സ് പിശാചിന്റെ പണിപ്പുരയിൽ വെച്ചിട്ട് ‘കൈകൾ ശുദ്ധമാണെന്ന്’ പറയുന്നതിൽ എന്താണർത്ഥം, പിണറായി സഖാവേ ? അച്ഛൻ മുഖ്യമന്ത്രിയും ഭർത്താവ് മന്ത്രിയും ആയതുകൊണ്ട്‌ ഇനി ആരെ ഭയക്കണം എന്നാവും വീണാ തയ്‌ക്കണ്ടിയിൽ ചിന്തിച്ചിട്ടുണ്ടാകുക? ഖജനാവിൽ തൊട്ടിയിട്ടാൽ മുക്കിയെടുക്കാവുന്ന തോതിലല്ലേ പണം കുമിഞ്ഞു കിടക്കുന്നത്. ഒന്നോർക്കണം. പ്രകൃതിയിൽ ചില സത്യങ്ങൾ ഉണ്ട്. ചിലപ്പോൾ അശനിപാതം പോലെ അത്‌ വന്നു പതിക്കും. പ്രകൃതിക്കുപോലും നിരക്കാത്ത കൊടും വഞ്ചന കാണുമ്പോൾ പ്രകൃതി തന്നെ തക്കശിക്ഷ കൊടുക്കും . ഭാര്യയും മക്കളും ചിലപ്പോൾ ലാഭേച്ഛ നോക്കി ആ വഞ്ചനയോട് പൊരുത്തപ്പെടും. പണമാണല്ലോ വലുത്. പ്രകൃതി പക്ഷെ അങ്ങിനെ വഴങ്ങണമെന്നില്ല.

അച്ഛൻ ഒരായുസ്സ് മുഴുവൻ പാർട്ടിക്കുവേണ്ടി ഹോമിച്ചതിനു ചിലപ്പോൾ ഒരു പ്രതിഫലവും കിട്ടിയില്ലായിരിക്കാം. എക്‌സാലോജിക്ക് വിവാദത്തിന്റെ ഗ്രാഫ് എങ്ങോട്ടാണ് ഉയർന്നുകൊണ്ടിരിക്കുന്നത് ആരെങ്കിലും കാണുന്നുണ്ടാകുമോ? നിയമം നിയമത്തിന്റെ വഴിക്കു പോയാൽ ആരൊക്കെ കാരാഗൃഹത്തിലെത്തുമെന്നു ഏതു നിയമവിദ്യാർത്ഥിക്കും കാണാപ്പാഠമാണ്. പക്ഷെ അങ്ങിനെയല്ലാതെയും ഗതി തിരിച്ചും വിടാം. അത് താക്കോൽ സ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെ വിവേചനാധികാരമാണെന്ന് വേണമെങ്കിൽ വാദിക്കാം. ആ വിലപേശലിന്റെ ഘട്ടമാണിത്. നിയമം കൈകാര്യം ചെയ്യുന്നവരുടെ ധാർമ്മികതയുടെ പ്രശ്നമാണിത്. വീണ തായ്‌ക്കേണ്ടിയിലിനെ പൊക്കാൻ ഉന്നത മേലധികാരികൾ ഗേറ്റിനു പുറത്ത് തമ്പടിച്ചിരിക്കുകയാണെന്നു പ്രതീതി ജനിപ്പിക്കുന്ന സംഭ്രമകരമായ കഥകൾ യൂട്യൂബിലൂടെ കുതിച്ചുകൊണ്ടിരിക്കുമ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇതൊന്നും അറിയാതെ സുഖസുഷുപ്തിയിലായിരിക്കും. അതാണ് പുത്തൻ പത്രപ്രവർത്തനം .

വീണാ തയ്‌ക്കണ്ടിയിലിന് ഇത് ചീള് കേസ് ആണെന്നു ബിജെപി. ഉമ്മാക്കി കാണിക്കുകയാണെന്നു വീമ്പടിക്കുന്ന എം വി ഗോവിന്ദൻ ഒന്നുകിൽ കലങ്ങിയ വെള്ളത്തിൽ മീൻപിടിക്കാൻ ശ്രമിക്കുകയാണ്. അതല്ലെങ്കിൽ നിയമകാര്യത്തിൽ മൂഢനാണ്. സിപിഎമ്മിന്റെ ചരിത്രത്തിൽ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്തവിധം കരിമണൽ കുംഭകോണ മാഫിയയെ സിപിഎമ്മിന്റെ ഒരു ഘടകത്തെ സംരക്ഷിക്കുന്നതുപോലെ കാത്തുസൂക്ഷിക്കുകയാണല്ലോ. ഈ കുംഭകോണത്തെ വെള്ളപൂശാനും മുഖ്യമന്ത്രിയുടെ മകൾ നിരപരാധിയാണെന്ന് തെളിയിക്കാനും കോടികൾ മുഖ്യമന്ത്രിയും മകളും ഈ കമ്പനിയിൽ നിന്ന് പൊതുമുതൽ അപഹരിച്ചതിൽ തെറ്റൊന്നുമില്ലെന്നു സ്ഥാപിച്ചെടുക്കാനും എന്ത് നിയമപ്രകാരമാണ് പൊതുഖജനാവിൽ നിന്ന് 25 ലക്ഷം രൂപ കൊടുത്തത്?സിപിഎം സംസ്ഥാനസെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകനും കടുംബത്തിനും എന്തുകൊണ്ട് ഖജനാവ് മലർക്കെ തുറന്നുകൊടു ത്തില്ല എന്ന് ചോദിക്കരുത് ?. കോൺഗ്രസ്സ് ഘടക കക്ഷി നേതാവ് ഉഴവൂർ വിജയൻറെ കുടുംബത്തോടു കാട്ടിയ ഔദാര്യം എന്തുകൊണ്ട് കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തോട് കാട്ടിയില്ല. ഇതെല്ലാം മറച്ചുപിടിക്കാൻ ശ്രമിക്കുമ്പോൾ ഉയരുന്ന ഒരു ചോദ്യമുണ്ട്.

കുഭകോണ നടപടികൾ,അന്വേഷണ ഏജൻസികളുടെ കൃത്യമായ രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണല്ലോ? അത് അസാധുവാക്കുകയല്ലേ 25 ലക്ഷം ഖജനാവിൽ നിന്ന് പൊടിക്കുമ്പോൾ സംഭവിക്കുന്നത്.. ആ തെളിവുകളെ മുഴുവൻ ഏകപക്ഷീയമായി തള്ളിക്കളയുകയാണ് ചെയ്യുന്നത് സർക്കാർ. രാഷ്ട്രീയമായി ചോദിക്കട്ടെ. കൊടിയേരിബാലകൃഷണറെ മകന്റെ കാര്യത്തിൽ സമാന ആരോപണം ഉണ്ടായപ്പോൾ പാർട്ടി അതിൽ ഇടപെടില്ല എന്നാണെന്നല്ലേ പറഞ്ഞത്. ഇവിടെ ഇടപെടുന്നു എന്നുമാത്രമല്ല 25 ലക്ഷം രൂപയും സഹായിച്ചു? എന്തുകൊണ്ട്? കൊടും വഞ്ചനയല്ലേ ഇത്? കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ കസ്റ്റംസ് കേസ് എടുത്തപ്പോൾ ചില്ലിക്കാശ് ചെലവഴിക്കാത്ത പാർട്ടിയും മുഖ്യമന്ത്രിയും പാർട്ടിയുടെ പ്രതിശ്ചായ തകരാതിരിക്കാൻ കോടിയേരിയുടെ മകൻ ജയിലിൽ കിടന്നോട്ടെ എന്നാണ് അന്ന് തീരുമാനിച്ചത്. രണ്ടു വർഷത്തോളം ജയിൽ കിടന്നു.

പിണറായി വിജയൻറെ മകളുടെ കേസിൽ ജയിലിൽ അടയ്ക്കപ്പെടാതിരിക്കാൻ അഭിഭാഷകനെ ഖജനാവിൽ നിന്ന് നൽകിയത് 25 ലക്ഷം രൂപയും മറ്റു കോടതി ചെലവിനുള്ള സഹായവും? ഇതെന്തു നീതി സഖാക്കളേ.? പിണറായി വിജയൻറെ മകൾക്ക് കൊമ്പുണ്ടോ? ആ സ്ത്രീ പാർട്ടിയുടെ വ്യാജ വിലാസത്തിൽ ഉണ്ടാക്കിയ കമ്പനിയുടെ പിഴ പാർട്ടി അടയ്ക്കണമോ? ആരാ ഇവർ? ലോകത്തെ ഏറ്റവും വിലപിടിച്ച അയോധ്യ കേസിൽ ഹാജരായ അഭിഭാഷകനെത്തന്നെ ഈ കേസ് ഏൽപ്പിക്കണമെന്ന് തീരുമാനിച്ചത് കേസിന്റെ കുന്തമുന നീങ്ങുന്നത് പിണറായി വിജയനിലേക്കാണ് എന്നത് കൊണ്ടല്ലേ ? ഇത്രയേറെ കൊള്ളയടിച്ചു കോടികൾ അമുക്കിയിട്ടും എന്തടിസ്ഥാനത്തിലാണ് ഇവരൊക്കെ ഖജനാവിൽ നിന്ന് വീണ്ടും അപഹരിക്കുന്നത്? കോടിയേരിക്ക് എന്താ അയിത്തം? അദ്ദേഹം പാർട്ടിക്കുവേണ്ടി ജീവിച്ചവനല്ലേ? പിണറായി വിജയൻറെ കുടുംബത്തിലെ മൂട് താങ്ങിയായാലേ നീതി ലഭ്യമാക്കുവെന്നാന്നോ? രണ്ടു തരം പൗരന്മാർ ഈ പാർട്ടിയിൽ ഉണ്ടോ? വീണാ തയ്‌ക്കണ്ടിയിലിന്റെ അഭിഭാഷകൻ സി എസ് വൈദ്യനാഥന് ഒരു ദിവസത്തേക്ക് ഏതാനും മണിക്കൂർ സുപ്രീം കോടതിയിൽ പ്രത്യക്ഷപ്പെടുന്നതിന് ലോകത്തെ ഏറ്റവും വില കൂടിയ അഭിഭാഷകനുള്ള പ്രതിഫലം ( 25 ലക്ഷം രൂപ ) ബുദ്ധിയുള്ള ആർക്കും മനസിലാകും കേസിന്റെ പ്രാധാന്യം’

മുഖ്യമന്ത്രിക്ക് വേണ്ടി എം വി ഗോവിന്ദന്റെ തള്ളുകൾക്കൊന്നും കുറവില്ല. എപ്പോൾ വേണമെങ്കിലും ഊരിക്കൊണ്ട് പോരാവുന്നതാണ്, പക്ഷെ അങ്ങിനെ ചെയ്താൽ സുപ്രീം കോടതി കേസില്ലാതെ പൂട്ടിപ്പോയാലോ എന്ന് കരുതിയാണ് കേസ് നിലനിർത്തിക്കൊണ്ടു പോകുന്നുവെന്ന് തോന്നാം എം വി ഗോവിന്ദന്റെ തള്ളു കണ്ടാൽ. എന്തൊരു കൂപമണ്ഡൂകങ്ങൾ! കോടതിയിൽ എങ്കിലും സത്യം പറയൂ മുഖ്യമന്ത്രി? അങ്ങ് ക്ലിഫ് ഹൗസിൽ മനഃസമാധാനത്തോട് ഉറങ്ങിയിട്ട് എത്രനാളായി?. മൂന്നരക്കോടി ജനങ്ങളുടെ ഭരണത്തലവനെ വട്ടം ചുറ്റിക്കുന്നത് അത്യാർത്തികൊണ്ടല്ലേ. 20 മന്ത്രിമാരുടയും മക്കൾ രാജകീയ പ്രൗഢിയോടെയല്ലേ വാഴുന്നത്. അതിൽ ഒരെണ്ണം മാത്രം ഇങ്ങിനെ ആയിപ്പോയതുകൊണ്ട് നാട് എന്തുപിഴച്ചു? എത്ര കട്ടിയുള്ള ലിപ്സ്റ്റിക്ക് വേണമെങ്കിലും കോരി ഒഴിച്ച്‌ ജാള്യം ഒളിപ്പിച്ചോളൂ. ? അച്ഛനെ അപകീർത്തിപ്പെടുത്തി ഇറക്കിവിട്ടാലേ മനസമാധാനം ഉണ്ടാകുവോ? പാർട്ടി ശക്തമായിരുന്നെങ്കിൽ ഇതൊന്നും വാല് പൊക്കില്ലായിരുന്നു?

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...