Connect with us

Hi, what are you looking for?

Crime,

DYFI നേതാക്കളുടെ ലൈംഗീക പീഡനം അരങ്ങു തകർക്കുന്നു, ശാസ്താംകോട്ടക്ക് പിറകെ പത്തനംതിട്ടയിലും DYFI നേതാവ് അറസ്റ്റിൽ

പത്തനംതിട്ട . ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ DYFI നേതാവടക്കം 16 പേര്‍ക്കെതിരെ കേസ് പത്തനംതിട്ടയിൽ പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച ഡിവൈഎഫ്ഐ നേതാവും ഇതോടെ അറസ്റ്റിലായി. പെരുനാട് DYFI മേഖലാ പ്രസിഡന്‍റ് ജോയൽ തോമസാണ് അറസ്റ്റിലായിരിക്കുന്നത്. ഡിവൈഎസ്പി ഓഫിസിൽ എത്തി കഴിഞ്ഞ ദിവസം ജോയൽ കീഴടങ്ങുകയായിരുന്നു. പെരുനാട് മഠത്തുംമൂഴി സ്വദേശിയാണ് ജോയൽ തോമസ്.

കേസില്‍ ഒരു കെഎസ്ഇബി ജീവനക്കാരനും പ്രായപൂർത്തിയാകാത്ത ഒരാളുമുൾപ്പെടെ മൂന്ന് പേരും ഇന്നലെ അറസ്റ്റിലായിരിക്കുന്നത്. കേസിൽ പതിനെട്ടിലധികം പ്രതികൾ ഉണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം. കഴിഞ്ഞ ദിവസം ജോയലിനെ കൂടാതെ മൂന്നു പേർ അറസ്റ്റിലായിരുന്നു. കെഎസ്ഇബി ജീവനക്കാരൻ മുഹമ്മദ്‌ റാഫി, സജാദ്, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്.

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ മാറ്റുവാൻ അറസ്റ്റിലായിരിക്കുന്നത് കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനാണ്. അതേസമയം, രണ്ടു ദിവസങ്ങൾക്കുള്ളിൽ പീഡന സംഭവങ്ങളിലായി രണ്ടു DYFI നേതാക്കളാണ് അറസ്റ്റിലായിരിക്കുന്നത്. കൊല്ലത്ത് ശാസ്താംകോട്ടയില്‍ കോളേജ് വിദ്യാര്‍ത്ഥിനിയും എസ്എഫ്‌ഐ പ്രവര്‍ത്തകയുമായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഡിവൈഎഫ്‌ഐ നേതാവ് ഒമ്പത് ലക്ഷം രൂപ തട്ടിയെടുത്തത്.. പടിഞ്ഞാറേ കല്ലട കോയിക്കല്‍ ഭാഗം സ്വദേശി ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി വിശാഖിനെ എസ്എഫ്‌ഐ പ്രവര്‍ത്തകയുടെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ബലാത്സംഗം, പട്ടികജാതി പീഡനം, വഞ്ചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് വിശാഖിനെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്.

പെണ്‍കുട്ടി ശാസ്താംകോട്ട പൊലീസില്‍ ശനിയാഴ്ചയാണ് പരാതി നല്‍കിയത്. 2022 ഒക്ടോബറിലാണ് വിശാഖ് പെണ്‍കുട്ടിയുമായി അടുപ്പത്തിലാകുന്നത്. എസ്എഫ്‌ഐയുടെ പരിപാടിക്കിടെയാണ് ഇരുവരും പരിചയപ്പെട്ടത്. തുടർന്നിവർ തമ്മിൽ പ്രണയത്തിലായി. വിവാഹം കഴിക്കാമെന്ന് വിശാഖ് ഉറപ്പ് നല്‍കിയ പ്രകാരം പിന്നീട് പലപ്പോഴായി ഒമ്പത് ലക്ഷം രൂപ പെണ്‍കുട്ടി സ്‌കൂള്‍ അധ്യാപികയായ അമ്മയുടെ ഗൂഗിള്‍ പേ വഴി വിശാഖിനു കൈമാറുകയായിരുന്നു. വിശാഖിന്റെ ഇരുചക്ര വാഹനത്തിന്റെ തവണകള്‍ അടച്ചത് പെണ്‍കുട്ടിയാണ്. പെണ്‍കുട്ടിയുടെ മാല പണയം വയ്ച്ചും അതിന്റെ പണം പെണ്‍കുട്ടിയെ കൊണ്ട് തന്നെ അടപ്പിച്ചും പല തവണയാണ് വിശാഖ് കബളിപ്പിക്കുകയായിരുന്നു.

ഇത് കൂടാതെ മൂന്ന് ലക്ഷം രൂപ നേരിട്ടും പെൺകുട്ടി കൈമാറിയി ട്ടുണ്ട്. വിശാഖ് സ്ഥിരം മദ്യപാനിയാണ്. ഇയാളുടെ പേരിൽ ശാസ്താംകോട്ട പൊലീസില്‍ അടിപിടി കേസുകൾ ഉണ്ട്. ഇതിനിടെ മറ്റൊരു പെണ്‍കുട്ടിയുമായി വിശാഖ് അടുപ്പത്തിലായതോടെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തക പൊലീസിനെ സമീപിക്കുന്നത്. സമാനമായ മറ്റൊരു പരാതിയും വിശാഖിനെതിരെയു ണ്ടായിരുന്നെങ്കിലും കേസ് ഒത്തുതീര്‍പ്പാക്കുകയായിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...