Connect with us

Hi, what are you looking for?

India

ഗ്രാമീണ ജനതക്ക് സൂര്യോദയ് യോജന, രണ്ട് കോടി വീടുകൾ കൂടി, ജൈവ ഇന്ധന പദ്ധതി, 40,000 സാധാരണ റെയിൽവേ കോച്ചുകൾ വന്ദേ ഭാരത് ആക്കും, ബഹിരാകാശ മേഖലക്ക് 13,042.75 കോടി

ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെൻ്റിൽ അവതരിപ്പിച്ച ഇടക്കാല ബജറ്റ് സമ്മിശ്ര പ്രതികരണങ്ങളാണ് സൃഷ്ടിച്ചത്. ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിരവധി വലിയ പ്രഖ്യാപനങ്ങൾ നടത്തി. തൻ്റെ 58 മിനിറ്റ് നീണ്ട പ്രസംഗത്തിൽ കർഷകർ, സ്ത്രീകൾ, സാധാരണക്കാർ എന്നിവർക്കായി പ്രത്യേക പ്രഖ്യാപനങ്ങളാണ് ധന മന്ത്രി നടത്തിയത്. കേന്ദ്ര സർക്കാരിൻ്റെ കീഴിൽ സർക്കാരിൻ്റെ സൂര്യോദയ് യോജന ആരംഭിച്ചിട്ടുണ്ടെന്നും പദ്ധതിയുടെ ഭാഗമായി വീടുകളുടെ മേൽക്കൂരയിൽ സൗരോർജ്ജ സംവിധാനം സ്ഥാപിക്കുമെന്നും നിർമ്മല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കുകയുണ്ടായി.

ജനുവരി 22 ന് രാമക്ഷേത്രത്തിൻ്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സൂര്യോദയ് യോജനയെക്കുറിച്ച് നിർണ്ണായക പ്രഖ്യാപനം നടത്തിയത്. ബജറ്റ് പ്രസംഗത്തിൽ പദ്ധതിയെക്കുറിച്ച് നിർമ്മല സീതാരാമൻ വ്യക്തമാക്കുകയായിരുന്നു. സൂര്യോദയ് യോജനയ്ക്ക് കീഴിൽ മേൽക്കൂരകളിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്നതിലൂടെ കോടിക്കണക്കിന് കുടുംബങ്ങൾക്ക് പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതിയുടെ പ്രയോജനം ലഭിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പറഞ്ഞു.

സൗരോർജ്ജത്തിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി, വിതരണ കമ്പനികൾക്ക് വിറ്റ് കുടുംബങ്ങൾക്ക് പ്രതിവർഷം 15,000 മുതൽ 18,000 വരെ സമ്പാദിക്കാൻ കഴിയുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. മാത്രമല്ല സരോർജ്ജത്തിൻ്റെ തന്നെ സഹായത്തോടെ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനും ആവും. റൂഫ്‌ടോപ്പ് സോളാർ പാനൽ സ്ഥാപിക്കുന്നതിനും അതിൻ്റെ സർവ്വീസുകൾ നടത്തുന്നതുമായി ബന്ധപ്പെട്ട് ധാരാളം ബിസിനസ് സംരഭങ്ങളും തുടങ്ങാൻ കഴിയുമെന്നും ധനമന്ത്രി അറിയിച്ചു.

പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഗ്രാമീണ മേഖലയിൽ രണ്ട് കോടി വീടുകൾ കൂടി നിർമ്മിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. 40,000 സാധാരണ റെയിൽവേ കോച്ചുകൾ വന്ദേ ഭാരത് ആക്കി മാറ്റും, ജൈവ ഇന്ധനത്തിനായി പ്രത്യേക പദ്ധതി നടപ്പാക്കും.

‘ദരിദ്രര്‍ക്കായി രണ്ട് കോടി വീടുകള്‍ കൂടി നിര്‍മ്മിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്രാമങ്ങളിലും നഗരങ്ങളിലും പാവപ്പെട്ടവര്‍ക്കായി ഇതിനകം നാല് കോടിയിലധികം വീടുകള്‍ നിര്‍മ്മിച്ചു. മൂന്ന് കോടി ലക്ഷപതി ദീദികളെയാണ് സർക്കാർ ലക്ഷ്യമിടുന്നത്. ആശാ, അങ്കണവാടി പ്രവര്‍ത്തകര്‍ക്കും ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതാണ്’.

ബഹിരാകാശ മേഖലക്ക് കേന്ദ്ര ബജറ്റിൽ ഇക്കുറി കാര്യമായ സാമ്പത്തിക സഹായത്തിനൊപ്പം ചന്ദ്രയാൻ 3 ഉൾപ്പെടെയുള്ള നേട്ടങ്ങൾ എടുത്ത് പറഞ്ഞുകൊണ്ടാണ് സർക്കാർ ഇസ്രോയ്ക്കും ബഹിരാകാശ മേഖലയ്ക്കും പ്രത്യേക പരിഗണന നൽകിയത്. 2024-25 സാമ്പത്തിക വർഷത്തിൽ 13,042.75 കോടി രൂപ നീക്കിവച്ചു കൊണ്ടാണ് സർക്കാർ ബഹിരാകാശ വകുപ്പിനുള്ള ബജറ്റ് വിഹിതത്തിൽ ഗണ്യമായ വർധനവ് പ്രഖ്യാപിക്കുകയായിരുന്നു. മുൻവർഷത്തെ ബജറ്റിൽ അനുവദിച്ച 12,543.91 കോടി രൂപയേക്കാൾ 498.84 കോടി രൂപയുടെ വർധനവാണ് ഇതിൽ ഉണ്ടായിട്ടുള്ളത്.

ചന്ദ്രയാൻ-3, ആദിത്യ എൽ1 തുടങ്ങിയ ഉന്നതതല ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കിയതിനെ തുടർന്നാണ് ധനസഹായം വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനം. ബഹിരാകാശ പര്യവേക്ഷണ ശേഷികൾ മെച്ചപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത അടിവരയിടുന്നതാണ് വികാസനോന്മുഖമായ ഈ നടപടി. ആദ്യമായി രാജ്യത്ത് നിന്ന് തന്നെ മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കാനും, 2035ഓടെ ഒരു സമർപ്പിത ബഹിരാകാശ നിലയം നിർമ്മിക്കാനും ലക്ഷ്യമിട്ടുള്ള ഗഗൻയാൻ ദൗത്യത്തിനായി പുതിയ ബജറ്റിലെ പ്രഖ്യാപനങ്ങൾ ഇസ്രോക്ക് സഹായകമാവും.

2024-25ൽ 16,603.94 കോടി രൂപ സയൻസ് ആൻഡ് ടെക്‌നോളജി വകുപ്പിന് ലഭിച്ചു എന്നതും പ്രധാനപ്പെട്ട ഒരു കാര്യമാണ്, ഇത് മുൻ വർഷത്തെ വിഹിതമായ 16,361 കോടിയേക്കാൾ 242 കോടി രൂപ കൂടുതലാണ്. വിവിധ ഡൊമെയ്‌നുകളിലുടനീളമുള്ള ശാസ്ത്രീയ ഗവേഷണവും വികസനവും പ്രോത്സാഹിപ്പിക്കുന്നതിൽ സർക്കാർ പുലർത്തുന്ന ശ്രദ്ധയാണ് ഈ ഫണ്ടുകളിലെ വർധന തെളിയിക്കുന്നത്.

ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള മൂന്ന് പ്രധാന വകുപ്പുകൾക്കിടയിൽ ഈ ഫണ്ട് വിതരണം ചെയ്യും. ശാസ്ത്ര സാങ്കേതിക വകുപ്പിന് 8,029.01 കോടിയും ബയോടെക്‌നോളജി വകുപ്പിന് 2,251.52 കോടിയും അനുവദിച്ചിട്ടുണ്ട്. കൂടാതെ, ഡിപ്പാർട്ട്‌മെൻ്റ് ഓഫ് സയൻ്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന് 6,323.41 കോടി രൂപ വകയിരുത്തുകയും ചെയ്‌തിട്ടുണ്ട്‌.

‘ആഭ്യന്തര ടൂറിസത്തിൻ്റെ ആവശ്യകത പരിഹരിക്കുന്നതിനായി ലക്ഷദ്വീപ് ഉൾപ്പെടെയുള്ള ദ്വീപുകളിൽ തുറമുഖങ്ങൾ നിർമ്മിച്ച് അവയെ ബന്ധിപ്പിക്കും. ആദായനികുതി നിരക്കുകളിൽ മാറ്റമൊന്നും വരുത്തില്ലെന്ന്, തന്റെ തുടർച്ചയായ ആറാം ബജറ്റിലും നിർമ്മല സീതാരാമൻ പ്രഖ്യാപനം ഉണ്ടായി. മുൻകാലങ്ങളിലെ ഇടക്കാല ബജറ്റുകളിൽ ആദായനികുതി നിരക്കുകളിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലാത്തതിനാൽ ഇത് എല്ലാവരും പ്രതീക്ഷിച്ചിരുന്നതാണ്. ‘ഇറക്കുമതി തീരുവ ഉൾപ്പെടെ പ്രത്യക്ഷവും പരോക്ഷവുമായ നികുതികൾക്ക് അതേ നികുതി നിരക്കുകൾ നിലനിർത്താൻ ഞാൻ നിർദ്ദേശിക്കുന്നു,’ സീതാരാമൻ തൻ്റെ ബജറ്റ് 2024 പ്രസംഗത്തിൽ പറഞ്ഞത്.

ഇന്ത്യയുടെ ശോഭനമായ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള ബജറ്റാണിത്. 2047 ഓടെ ഒരു വികസിത ഇന്ത്യ നിര്‍മ്മിക്കാനുള്ള അടിത്തറ ശക്തിപ്പെടുത്തുന്നതിനുള്ള ഉറപ്പ് കൂടിയാണിത്. ഇടക്കാല ബജറ്റ് ‘യുവ ഇന്ത്യയുടെ യുവാഭിലാഷങ്ങള്‍’ പ്രതിഫലിപ്പിക്കുന്നു. രാജ്യത്തിന്റെ നാല് സുപ്രധാന സ്തംഭങ്ങളായ യുവാക്കള്‍, ദരിദ്രര്‍, സ്ത്രീകള്‍, കര്‍ഷകര്‍ എന്നിവരെ ബജറ്റിലൂടെ ശാക്തീകരിക്കുമെന്നും ബഡ്ജറ്റിനെ പറ്റി പ്രധാന മന്ത്രി നരേന്ദ മോദി പറഞ്ഞു. ധനമന്ത്രി നിര്‍മല സീതാരാമനെയും ധനകാര്യ മന്ത്രാലയ സംഘത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

‘ഈ ഇടക്കാല ബജറ്റ് എല്ലാവരേയും ഉള്‍ക്കൊള്ളുന്നതും പുതുമയു ള്ളതുമാണ്. അതിന് തുടര്‍ച്ചയുടെ ആത്മവിശ്വാസമുണ്ട്. യുവാക്കള്‍, ദരിദ്രര്‍, സ്ത്രീകള്‍, കര്‍ഷകര്‍ എന്നിങ്ങനെ വികസിത ഇന്ത്യയുടെ നാല് തൂണുകളേയും ഇത് ശാക്തീകരിക്കും . 2047-ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കുമെന്ന ഉറപ്പ് ഈ ബജറ്റ് നല്‍കുന്നു. ‘ അദ്ദേഹം പറഞ്ഞു. ദരിദ്രരുടെയും ഇടത്തരക്കാരുടെയും ശാക്തീകരണത്തിനും അവര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ബജറ്റ് ഊന്നല്‍ നല്‍കുന്നുണ്ടെന്ന് പ്രധാനമന്ത്രി മോദി കൂട്ടിച്ചേര്‍ത്തു.

ഈ വർഷം ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ധനമന്ത്രി യെന്ന നിലയിൽ സീതാരാമൻ്റെ ആറാമത്തെ ബജറ്റാണിത്. മോദി സർക്കാരിൻ്റെ രണ്ടാം ടേമിലെ അവസാന ബജറ്റുകൂടിയാണിത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...