Connect with us

Hi, what are you looking for?

Crime,

വണ്ടിപ്പെരിയാറിൽ വിധി പറഞ്ഞ കോടതി, പുനലൂരിലെ പോക്‌സോ കോടതി വിധി വായിക്കണം, വിചാരണ കോടതികളെ എങ്ങനെ പാവം ജനങ്ങൾ വിശ്വസിക്കും ?

ഇടുക്കി വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി അർജുനെ വെറുതെ വിട്ട കോടതിവിധി കേരളത്തിലെ പ്രത്യേകിച്ച് എടുത്ത് പറഞ്ഞാൽ സാക്ഷര കേരളത്തിലെ ഏതൊരു മനുഷ്യ മനഃസാക്ഷിയെയും നൊമ്പരപ്പെടുത്തുന്നതായിരുന്നു. പോക്സോ കോടതിയുടേതാ യിരുന്നു ആ വിധി എന്നതാണ് ശ്രദ്ധേയം. കൊലപാതകം, ബലാത്സംഗം എന്നിവ തെളിയിക്കാൻ പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് കോടതി പ്രതിയെ കുറ്റവിമുക്തനാക്കി വെറുതെ വിടുന്നത്. കട്ടപ്പന അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി വി മഞ്ജു ആണ് പ്രതിയെ വെറുതെ വിട്ടുകൊണ്ടുള്ള വിധി പ്രസ്താവിക്കുന്നത്. കുറ്റപത്രം സമർപ്പിച്ച് രണ്ട് വർഷത്തിനു ശേഷമാണ് വിധി ഉണ്ടാവുന്നത്.

പ്രതിക്ക് വധശിക്ഷ നൽണമെന്നാണ് കുട്ടിയുടെ അച്ഛൻ നേരത്തെ ആവശ്യപ്പെട്ടിരുന്നത്. വിചാരണ സമയത്ത് പൊലീസും പ്രോസിക്യൂഷനും നല്ലപോലെ സഹകരിച്ചുവെന്നും പുതിയതായി ചുമതല ഏറ്റ ജഡ്ജി കേസ് നന്നായി പഠിച്ചിട്ടുണ്ടെന്നാണ് വിശ്വാസമെന്നും അച്ഛന്‍ ആരോപിച്ചിരുന്ന കേസാണിത്. പ്രതിയെ വെറുതെ വിട്ടതിന് പിന്നാലെ കേസില്‍ തെളിവുകള്‍ സമര്‍പ്പിക്കുന്നതില്‍ ഉള്‍പ്പെടെ പൊലീസ് വീഴ്ച വരുത്തിയെന്ന ആരോപണമാണ് ഈ കേസിൽ ഉണ്ടായിരുന്നത്.

ഇതിപ്പോൾ ഇത് പറയാൻ കാരണം, മറ്റൊരു കോടതി വിധിയുണ്ടായ സാഹചര്യത്തിലാണ്. പുനലൂരിൽ ആറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 37 വർഷം കഠിന തടവും പിഴയും വിധിച്ചിരിക്കുന്നു എന്ന വാർത്തയാണ് കേരളം ഇക്കാര്യത്തിൽ വിളിച്ചു പറയുന്നത്. പത്തനംതിട്ട മലയാലപ്പുഴ ചെങ്ങറ സമരഭൂമിയിൽ വിനീഷ് ഭവനിൽ വിനീഷിനെയാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്.. പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി ടിഡി ബൈജുവിന്റേതാണ് ഈ വിധി. വണ്ടിപ്പെരിയാറിൽ വിധി പറഞ്ഞ കോടതി മുഖ്യമായി അറിയേണ്ട കേസാണിത്.

പിഴത്തുകയിൽ നിന്നും 25,000 രൂപ അതിജീവതയ്‌ക്ക് നൽകാനാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്. നഷ്ടപരിഹാരമായി അതിജീവിതയ്‌ക്ക് ഒരു ലക്ഷം രൂപ നൽകണമെന്ന് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയോട് കോടതി ശുപാർശ ചെയ്യുകയും ഉണ്ടായി. 2018-ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.

വണ്ടി പെരിയാർ കേസിൽ വിചാരണ കോടതിക്ക് തെറ്റ് പറ്റിയെന്നു ജനങ്ങൾ അല്ല ഇപ്പോൾ പറഞ്ഞിരിക്കുന്നത്. സംസ്ഥാന സർക്കാരാണ്. അതിനാലാണ് വിചാരണ കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടു സർക്കാർ തന്നെ ഹൈക്കോടതിയെ സമീപിക്കേണ്ട രാഷ്ട്രീയ സാഹചര്യം ഉണ്ടാവുന്നത്. ഇത് പല കേസുകളിലും വിചാരണ കോടതി വിധികളുടെ വിശ്വാസ്യതയെയാണ് ചോദ്യം ചെയ്യുന്നത്. പട്ടിക ജാതി പട്ടിക വർഗ്ഗത്തിൽ പെട്ട ദമ്പതികളുടെ ദമ്പതികളുടെ മകളാണ് ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെടുന്നതെന്ന വസ്തുത പോലും കോടതി പരിഗണിക്കില്ല എന്നത് ക്രൂരമായ കൃത്യ വിലോഭമാണ്. ഗുരുതരമായ ഒഫൻസ് ആണ്.

2021 ജൂൺ മുപ്പതിനാണ് വണ്ടിപ്പെരിയാർ ചുരക്കുളം എസ്‌റ്റേറ്റ് ലയത്തിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയത്. കഴുത്തിൽ ഷാൾ കുരുങ്ങി മരിച്ചെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടി പീഡനത്തിന് ഇരയായിരുന്നതായും കൊലപാതകമാണെന്നും മനസ്സിലായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാർ സ്വദേശി അർജുനാണ് കൃത്യം ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയത്. പീഡനത്തിനിടെ ബോധരഹിതയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നുവെന്നും പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞിരുന്നതാണ്.

6 വയസുകാരിയുടെ കൊലപാതകം; നാടിന് നാണക്കേടുണ്ടാക്കിയ വിധി, നീതി ലഭിക്കുവോളം നാടാകെ ഒരുമിക്കണം’: കെ കെ ശിവരാമൻ പ്രതി മൂന്നു വയസു മുതൽ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു. മാതാപിതാക്കള്‍ പണിക്കു പോകുന്ന സമയം മുതലെടുത്താണ് പീഡിപ്പിച്ചിരുന്നത്. വണ്ടിപ്പെരിയാർ സി ഐ ആയിരുന്ന ടി ഡി സുനിൽ കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. 2021 സെപ്റ്റംബർ 21 ന് കുറ്റപത്രം സമർപ്പിച്ചു. കൊലപാതകം, ബലാത്സംഗം, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവയാണ് ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ വർഷം മെയ് മാസത്തിൽ കേസിൻ്റെ വിചാരണ കട്ടപ്പന അതിവേഗ കോടതിയിൽ തുടങ്ങി. പ്രതിക്കെതിരെ പട്ടികജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തണമെന്നാ വശ്യപ്പെട്ട് പെൺകുട്ടിയുടെ അച്ഛൻ ഹൈക്കോടതിയെ സമീപിച്ചി രുന്നു. എന്നാൽ രണ്ടു പേരും എസ് സി വിഭാഗത്തിലുള്ളവരാണെന്ന് കണ്ടെത്തിയ കോടതി ഇതനുവദിച്ചില്ല എന്നതാണ് ഈ കേസിൽ ഉണ്ടായ ഗുരുതരമായ വീഴ്ച.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...