Connect with us

Hi, what are you looking for?

India

ചെങ്കടൽ യുദ്ധസമാനമായി, INS വിശാഖപട്ടണം പാഞ്ഞെത്തി തീകെടുത്തി, ബ്രിട്ടീഷ് എണ്ണക്കപ്പലിനെ വൻ ദുരന്തത്തിൽ നിന്നും രക്ഷിച്ചു

എല്ലായിടത്തും പറന്നെത്തുകയാണ് ഇന്ത്യയുടെ സഹായം. ഏതുരീതിയിലാണോ സഹായം വേണ്ടത് ആ രീതിയിലൊക്കെ സഹായം ഇന്ത്യ ആകുന്ന രീതിയിൽ എത്തിക്കുന്നുണ്ട്. ലോകരാഷ്ട്രങ്ങൾക്കിടയിൽ അതുകൊണ്ടു തന്നെ ഇന്ത്യ നിവർന്നു തന്നെ നിൽക്കും. ലോകരാഷ്ട്രങ്ങൾക്കിടയിൽ ഏറ്റവും വേണ്ടപ്പെട്ട സഖാ തന്നെയായി നിൽക്കുകയാണ്. ഇപ്പോൾ തന്നെ നോക്കൂ, ഹൂതി വിമതരുടെ ആക്രമണത്തെ തുടർന്ന് തീപിടിച്ച ബ്രിട്ടീഷ് എണ്ണക്കപ്പലിനെ വൻ ദുരന്തത്തിൽ നിന്നും രക്ഷിച്ചത് ഇന്ത്യൻ നാവിക സേനയുടെ ഇടപെടലാണ്.

ഹൂതികളുടെ മിസൈൽ ആക്രമണത്തിൽ തീപിടിച്ച ബ്രിട്ടിഷ് എണ്ണക്കപ്പൽ ‘മാർലിൻ ലുവാണ്ട’യിൽ ഉണ്ടായിരുന്നത് 22 ഇന്ത്യക്കാരായിരുന്നു. ഇന്ത്യൻ നാവികസേനയാണ് ഇക്കാര്യം അറിയിച്ചത്. ഗൾഫ് ഓഫ് ഏദനിലുണ്ടായ ആക്രമണത്തിൽ കപ്പലിനു തീപിടിച്ചു. തീ അണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തനത്തിനായി ഇന്ത്യൻ നാവികസേന എത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയായിരുന്നു ആക്രമണം.

കപ്പലിനു തീപിടിച്ചെന്ന വിവരം ലഭിച്ചപ്പോൾ തന്നെ ഇന്ത്യൻ നാവിക സേനയുടെ ഐഎൻഎസ് വിശാഖപട്ടണം എന്ന കപ്പൽ രക്ഷാപ്രവ ർത്തനത്തിനായി ഗൾഫ് ഓഫ് ഏദനിലെത്തി. കപ്പലിൽനിന്ന് അപായ സന്ദേശം ലഭിച്ചതിനെത്തുടർന്ന് മിസൈൽവേധ യുദ്ധക്കപ്പലായ ഐഎൻഎസ് വിശാഖപട്ടണം ഏദൻ ഉൾക്കടലിൽ വിന്യസിച്ചതായി നാവികസേന വൃത്തങ്ങൾ അറിയിച്ചു. 22 ഇന്ത്യക്കാരും ഒരു ബംഗ്ലാദേശ് രാജ്യക്കാരനുമുൾപ്പെടെ 23 ജീവനക്കാരാണ് മർലിൻ ലുവാൻഡയിൽ ഉള്ളതെന്നാണ് റിപ്പോർട്ടുകൾ.

കപ്പലിലെ ജീവനക്കാർക്ക് വേണ്ട സഹായം ഉറപ്പാക്കും – നാവികസേന അറിയിച്ചു. ചരക്ക് കപ്പലുകൾ സംരക്ഷിക്കുന്നതിനും കടലിൽ സുരക്ഷ ഉറപ്പാക്കുന്നതിനും ഇന്ത്യൻ നാവികസേന പ്രതിജ്ഞാബ ദ്ധരാണെന്ന് ഇന്ത്യൻ നാവികസേന പ്രസ്താവനയിൽ വ്യക്തമാക്കി. നാവികസേനാ സംഘം എണ്ണക്കപ്പലിലെ തീകെടുത്തുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.

ജനുവരി 26-നാണ് ഏദൻ ഉൾക്കടലിൽവച്ച് മർലിൻ ലുവാൻഡ എണ്ണക്കപ്പലിനുനേരെ ഹൂതികളുടെ മിസൈൽ ആക്രമണം ഉണ്ടായത്.ഹൂതി കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസം അമേരിക്കയും ബ്രിട്ടനും ആക്രമണം നടത്തിയിരുന്നു. പിന്നാലെയാണ് ഹൂതികൾ വീണ്ടും കപ്പലുകൾക്കുനേരെ തിരിഞ്ഞിരിക്കുന്നത്. ഇസ്രയേൽ – ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നവംബർ മുതൽ ഹൂതികൾ ചെങ്കടലിൽ ആക്രമണം തുടർന്നുകൊണ്ടിരിക്കുകയാണ്. ഇസ്രയേൽ-ഹമാസ് സംഘർഷത്തിനിടെ ചെങ്കടലിലെ വ്യാപാര കപ്പലുകൾക്ക് നേരെ ഹൂതികൾ ആക്രമണം ശക്തമാക്കുന്നത് സംബന്ധിച്ച ആശങ്കകൾക്കിടയിലാണ് സംഭവം.

അടുത്തിടെ ചെങ്കടലിൽ ഒരു യുഎസ് ചരക്കു കപ്പലിനു നേരെയും ഹൂതികളുടെ ആക്രമണമുണ്ടായി. കഴിഞ്ഞ ഡിസംബറിൽ ഹൂതി വിമതർ മിസൈൽ ആക്രമണം നടത്തിയ എണ്ണക്കപ്പലിൽ 25 ഇന്ത്യക്കാരുണ്ടായിരുന്നു. ഇസ്രയേൽ ഫലസ്തീൻ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് കപ്പലുകൾക്കു നേരെ ഹൂതികളുടെ ആക്രമണമെന്നാണ് വിവരം.നാവികസേനാ മേധാവി അഡ്‌മിറൽ ആർ. ഹരി കുമാർ ഇത്തരം സംഭവങ്ങളെ ശക്തമായി നേരിടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ജനുവരി 18 ന്, ഏദൻ ഉൾക്കടലിൽ മറ്റൊരു കപ്പലിന് നേരെ ഡ്രോൺ ആക്രമണം നടന്നു.

സന്ദേശം ലഭിച്ചതിനെത്തുടർന്ന് ഇന്ത്യ ഐ.എൻ.എസ്. വിശാഖപട്ട ണത്തെ വിന്യസിക്കുകയും സഹായം ഉറപ്പാക്കുകയും ചെയ്യുകയാണ് ഉണ്ടായത്. ആക്രമണത്തിന് ബ്രിട്ടീഷ് കപ്പലിൽനിന്ന് അപായസ ന്ദേശവും സഹായാഭ്യർഥനയും, പിന്നാലെ അടിയന്തിര സന്ദേശവും ലഭിച്ചതിനെ തുടർന്നാണ് ഇന്ത്യൻ നാവിക സേനയുടെ മിസൈൽ നശീകരണ ശേഷിയുള്ള പടക്കപ്പൽ ഐഎൻഎസ് വിശാഖപട്ടണം സഹായവുമായി നീങ്ങിയതെന്ന് നാവിക സേന പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന പറയുന്നു.

മിസൈൽ ആക്രമണത്തിൽ ചരക്ക് കപ്പലിന് തീപിടിച്ചിരുന്നു. ഇത് നിയന്ത്രണ വിധേയമാക്കാനുള്ള പ്രവർത്തനങ്ങളിലും ഇന്ത്യൻ നാവിക സേനാ കപ്പൽ പങ്കാളികളായി. ഇസ്രയേൽ – ഹമാസ് യുദ്ധം തുടരുന്നതിനിടെ യെമനിലെ ഹൂതി വിമതർ ചെങ്കടലിലൂടെ സഞ്ചരിക്കുന്ന ചരക്ക് കപ്പലുകളെ ആക്രമിക്കുന്നത് തുടരുകയാണ്. ഇത്തരം സംഭവങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കാൻ ഇന്ത്യൻ സേനയ്ക്ക് സേനാ മേധാവി നിർദ്ദേശം നൽകിയിട്ടുണ്ട്. ജനുവരി 18ന് ഗൾഫ് ഓഫ് ഏദനിൽ മറ്റൊരു ചരക്ക് കപ്പലിന് നേരെ ഡ്രോൺ ആക്രമുണ്ടായിരുന്നു. ഇന്ത്യക്കാർ ജീവനക്കാരായി ഉണ്ടായിരുന്ന ഈ കപ്പലിൽ നിന്നുള്ള സഹായ അഭ്യർത്ഥന ലഭിച്ചതിനെ തുടർന്ന് ഐ.എൻ.എസ് വിശാഖപട്ടണം അടിയന്തിര സഹായവുമായി എത്തിയത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...