Connect with us

Hi, what are you looking for?

Kerala

‘വധഭീഷണിയെന്ന് റിയാസ്, ചോര കുടിക്കുന്നവർ പിറകെ, ഞെട്ടിത്തരിച്ച് വീണ’

എന്തായാലും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് നല്ലകാലമല്ല. എന്തിനും ഏതിനും റിയാസിനെ ചുറ്റിക്കെട്ടി ആരോപണങ്ങൾ ഉയരുകയാണ്. വീണക്കാണെങ്കിൽ ഇതൊന്നും പുത്തരിയല്ല. ഇതൊക്കെ എത്ര കണ്ടതാ എന്നതാണ് ലൈൻ. പക്ഷെ റിയാസിനെ തിരെ ആരോപണം വന്നപ്പോൾ സഹിച്ചില്ല. അപ്പോഴേ വിളിച്ചു. അച്ഛനെ.. എന്നാണ് അറിഞ്ഞത്. ആ പാവം പെൺകുട്ടി പാവം സംരംഭക ഞെട്ടിത്തരിച്ചു പോയത്രേ. എന്തായാലും റിപ്പബ്ലിക് ദിന പരേഡിന് അഭിവാദ്യം സ്വീകരിച്ചതുൾപ്പെടെയുള്ള കാര്യങ്ങളിലും റിയാസ് പ്രശ്നത്തിപ്പെട്ടിരിക്കുകയാണ്.

റിപ്പബ്ലിക് ദിന പരേഡിൽ കരാറുകാരന്റെ വാഹനത്തിൽ അഭിവാദ്യം സ്വീകരിച്ചതാണ് ഇപ്പോൾ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയത്. തനിക്ക് ഈ വിവാദത്തിൽ പങ്കില്ലെന്നാണ് റിയാസിന്റെ വിശദീക രണം. എന്നാൽ വിവാദം ആളിക്കത്തുകയാണ്. ഒറ്റനോട്ടത്തിൽ തന്നെ കരാർ കമ്പനിയെന്ന് വ്യക്തമാകുന്ന വാഹനമാണ് ഉപയോഗിച്ചത്. സാധാരണ പൊലീസ് വാഹനമാണ് ഉപയോഗിക്കാറുള്ളത്. വിവാദമായതിന് പിന്നാലെ പ്രതികരണവുമായി റിയാസ് മോനും എത്തി.

വണ്ടിയുടെ ആർസി ബുക്ക് പരിശോധിക്കേണ്ടത് മന്ത്രിയാണോയെന്ന് അദ്ദേഹം ചോദിച്ചു.പരേഡിൽ ഉപയോഗിക്കുന്ന വാഹനത്തിൽ മന്ത്രിയുടെ റോൾ എന്താണ്?’അതൊരു അധോലോക രാജാവിന്റെ വണ്ടി ആയാൽ പോലും മന്ത്രിയുടെ ഉത്തരവാദിത്തം ആവുന്നത് എങ്ങനെയാണെന്ന് അദ്ദേഹം ചോദിച്ചു.എല്ലാ നടപടികളും പാലിച്ചിട്ടുണ്ടെന്നാണ് കളക്ടർ മറുപടി തന്നത്.ചോര കുടിക്കാനുള്ള ചിലരുടെ ആഗ്രഹമാണ് വിവാദത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥ വീഴ്ചയുണ്ടായി എന്നാണ് മന്ത്രിയുടെ വിലയിരുത്തൽ.

അഭിവാദ്യം സ്വീകരിക്കാൻ പൊലീസ് വാഹനം ഉപയോഗിക്കണം എന്നിരിക്കെ ഒരു സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയുടെ വാഹനത്തി ലാണ് മന്ത്രി അഭിവാദ്യം സ്വീകരിച്ചത്. തുറന്ന വാഹനം പൊലീസിൽ ഇല്ലാത്തതിനാലാണ് ഈ വാഹനം ഉപയോഗിക്കേണ്ടിവന്നത് എന്നാണ് പൊലീസിന്റെ വിശദീകരണം. വിവാദമായ സാഹചര്യത്തിൽ പൊലീസുകാർക്കെതിരെ നടപടി എടുക്കുമെന്നാണ് സൂചന.

കോഴിക്കോട് വെസ്റ്റ് ഹിലിലെ വിക്രം മൈതാനായിൽ നടന്ന റിപ്പബ്‌ളിക് ദിന പരേഡിൽ മന്ത്രി മുഹമ്മദ് റിയാസിന് അഭിവാദ്യം സ്വീകരിക്കാനായാണ് പൊലീസ് കരാറുകാരന്റെ വാഹനം ഏർപ്പാടാക്കിയത്. മാവൂർ സ്വദേശിയായ വിപിൻ ദാസിന്റെ ഉടമസ്ഥതയിലുള്ള കൈരളി കൺസ്ട്രക്ഷൻ എന്ന് പേര് എഴുതിയ വാഹനത്തിലാണ് മന്ത്രി അഭിവാദ്യം സ്വീകരിച്ചത്. കരാർ കമ്പനിയുടെ പേര് ദേശീയ പതാക ഉപയോഗിച്ച് മറച്ച നിലയിലായിരുന്നു.

സാധാരണ നിലയിൽ പൊലീസിന്റെ തുറന്ന ജീപ്പാണ് റിപ്പബ്ലിക് ദിന പരേഡിൽ മന്ത്രിമാർ അഭിവാദ്യം സ്വീകരിക്കാനായി ഉപയോഗി ക്കാറുള്ളത്. എആർ ക്യാപിലെ അസിസ്റ്റന്റ് കമാൻഡന്റിനാണ് ഇതിന്റെ ചുമതല. കോഴിക്കോട്ട് തുറന്ന ജീപ്പ് ഇല്ലാതിരുന്നതിനാലാണ് സ്വകാര്യ വാഹനം ഉപയോഗിക്കേണ്ടി വന്നതെന്ന് സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. അതേസമയം, ദീവസങ്ങൾക്ക് മുന്നേ തന്നെ പൊലീസ് തന്റെ വാഹനം ആവശ്യപ്പെട്ടിരുന്നതായി വിപിൻ ദാസ് പറഞ്ഞു.

പൊലീസ് വാഹനം ലഭ്യമല്ലാത്ത സാഹചര്യത്തിൽ സ്വകാര്യ വാഹനം ഉപയോഗിച്ചതിൽ പ്രൊട്ടോക്കോൾ ലംഘനം ഇല്ലെങ്കിലും പൊതുമ രാമത്ത് വകുപ്പിന്റെ ചുമതലയുള്ള മന്ത്രിക്ക് കരാറുകാരന്റെ വാഹനം ഉപയോഗിച്ചതിലുള്ള അനൗചിത്യമാണ് ചർച്ചയാകുന്നത്. എന്തായാലും ഇതുമാത്രമല്ല കഴിഞ്ഞ ദിവസം വധഭീഷണി ഉണ്ടെന്നും റിയാസ് പറഞ്ഞ എയറിൽ കയറിയിരുന്നു.

രാജ്യത്തെ ഭരണഘടന വധഭീഷണിയിലാണെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ‘കുറച്ചു കാലമായി ഭരണഘടന വലിയ നിലയിൽ ആക്രമണങ്ങൾ നേരിടുകയാണ്. ഇന്ത്യൻ ഭരണഘടന വധഭീഷണി യിലാണ്. എപ്പോഴാണ് ഭരണഘടനയുടെ കഥ കഴിയുക എന്നു പറയാൻ നമുക്ക് സാധ്യമാകാത്ത നിലയിലേക്കുള്ള കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നത്. അപകടകരമായ സാഹചര്യത്തിലൂടെ രാജ്യത്തിന്റെ ഭരണഘടന മുന്നോട്ടു പോകുകയാണ്. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധത്തിന് വലിയ പ്രാധാന്യമാണ് ഇന്ത്യൻ ഭരണഘടന നൽകുന്നത്.

മതസൗഹാർദവും മതനിരപേക്ഷതയും നിലനിന്നു പോകുക എന്നതാണ് നാനാത്വത്തിൽ ഏകത്വമെന്നുള്ള നമ്മുടെ രാജ്യത്തിന്റെ പ്രത്യേകത. ഈ മതനിരപേക്ഷതയും വലിയ നിലയിലുള്ള ഭീഷണി നേരിടുന്നു. ഇന്ത്യയിൽ ഒരു മതവും മറ്റു മതങ്ങളോട് ശത്രുതാപരമായ സമീപനം സ്വീകരിക്കണമെന്ന് പറയുന്നില്ല. എന്നാൽ മതസാഹോദ ര്യത്തിന് വലിയ വെല്ലുവിളികൾ വരുന്ന തരത്തിലേക്ക് ഉത്തരവാ ദിത്തപ്പെട്ടവരുടെ ഭാഗത്തുനിന്നു തന്നെ നീക്കങ്ങൾ നടക്കുന്നു. ഭരണഘടനയുടെ പ്രധാന തത്വങ്ങളെല്ലാം അപകടകരമായ സാഹചര്യത്തിലൂടെയാണ് സഞ്ചരിക്കുന്നത്’– എന്നായിരുന്നു റിയാസ് പറഞ്ഞത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...