Connect with us

Hi, what are you looking for?

Kerala

‘ഹിന്ദു ഉണര്‍ന്നു കഴിഞ്ഞു, ചിത്രപറഞ്ഞത് കേട്ട് ഹിന്ദു വീട്ടമ്മമാര്‍ വിളക്ക് തെളിച്ചതും, പി. ബാലചന്ദ്രന്‍ എംഎല്‍എ രാമവിരുദ്ധമായ പോസ്റ്റ് പിന്‍വലിച്ച് ഓടിയതും അതിന് തെളിവാണ്’ – ആരിഫ് ഹുസൈന്‍ തെരുവത്ത്

കോഴിക്കോട് . ഹിന്ദു ഉണര്‍ന്നു കഴിഞ്ഞു, അതിന് തെളിവാണ് കെ.എസ്. ചിത്രപറഞ്ഞത് കേട്ട് ഹിന്ദു വീട്ടമ്മമാര്‍ അയോധ്യ പ്രാണപ്രതിഷ്ഠനാളില്‍ വിളക്ക് കൊളുത്തിയതും പി. ബാലചന്ദ്രന്‍ എംഎല്‍എ രാമവിരുദ്ധമായ പോസ്റ്റ് പിന്‍വലിച്ച് ഓടിയതെന്നും യുക്തിവാദിയും എക്സ് മുസ്ലിമുമായ ആരിഫ് ഹുസൈന്‍ തെരുവത്ത്. സ്വകാര്യമായി കൃഷ്ണനെയും രാമനെയും ഒക്കെ വിളിച്ച് ജീവിതവുമായി മുന്നോട്ട് പോയിരുന്ന സമുദായമായിരുന്ന ഹിന്ദുക്കള്‍ ഇപ്പോള്‍ ഉണര്‍ന്നു കഴിഞ്ഞെന്നാണ് ആരിഫ് ഹുസൈന്‍ തെരുവത്ത് പറയുന്നത്.

ഹിന്ദുവിനെ ഉണര്‍ത്തിയിരിക്കുന്നു. എന്തായാലും ഹിന്ദുക്കളെ അവരുടെ വിശ്വാസം ഉറക്കെ പറയുന്ന തലത്തിലേക്ക് കാര്യങ്ങള്‍ കൊണ്ട് എത്തിച്ചു. ഇങ്ങിനെ ഉണര്‍ത്തിയതിന് സ്വാമി ചിദാനന്ദപുരിയുമായി എം.എം. അക്ബര്‍ നടത്തിയ സംവാദം ഒരു കാരണമായിട്ടുണ്ട്. ആ സംവാദത്തില്‍ എം.എം.അക്ബര്‍ കണ്ടം വഴി ഓടി. ചിദാനന്ദപുരി അക്ബറിനെ ആ സംവാദത്തില്‍ തേച്ചൊട്ടിക്കുകയാണ് ഉണ്ടായത് – ആരിഫ് ഹുസൈന്‍ തെരുവത്ത് പറഞ്ഞു.

മുജാഹിദ് ബാലുശേരി 2015ല്‍ നടത്തിയ ഒരു പ്രസംഗശകലവും അതിന് ഉദാഹരണമായി വീഡിയോയില്‍ ആരിഫ് ഹുസൈന്‍ കേള്‍പ്പിക്കുന്നു. ‘ഒരാള്‍ ഗുരുവായൂരപ്പാ രക്ഷിക്കണേ എന്ന് പ്രാര്‍ത്ഥിക്കുന്നു. അയാള്‍ ജീവിതത്തില്‍ ഒരിയ്‌ക്കലും വ്യഭിചരിച്ചില്ല.അയാള്‍ ജീവിതത്തില്‍ അരീക്കൽ പോലും സ്വവര്‍ഗ്ഗരിതിയില്‍ ഏര്‍പ്പെട്ടില്ല. അയാള്‍ ജീവിതത്തില്‍ ഒരിക്കലും പലിശയ്‌ക്ക് കൊടുത്തില്ല. പക്ഷെ അയാള്‍ സ്വര്‍ഗ്ഗത്തില്‍ എത്തില്ല. എന്തുകൊണ്ട്? ഗുരുവായൂരപ്പാ രക്ഷിക്കണേ എന്ന് വിളിച്ചതുകൊണ്ട് ഇതാണ് മുജാഹിദ് ബാലുശേരിയുടെ പ്രസംഗ ശകലം.

ഗുരുവായൂരപ്പാ എന്ന് വിളിച്ചതുകൊണ്ട് മാത്രം എത്ര നന്മ ചെയ്താലും സ്വര്‍ഗ്ഗത്തില്‍ പോകില്ല എന്നാണ് പണ്ഡിതര്‍ പഠിപ്പിക്കുന്നത്. ഇങ്ങിനെ ഹിന്ദുമതത്തെ കൊച്ചാക്കിയും കളിയാക്കിയും മറ്റുമാണ് ഹിന്ദുക്കളെ മതം മാറ്റിയിരുന്നത്. ഇന്ന് ഹിന്ദു ഉണര്‍ന്നു. ഹിന്ദു അവരുടെ വിശ്വാസങ്ങള്‍ തുറന്നുപറയാന്‍ തുടങ്ങിയിരിക്കുകയാണ്. ഞങ്ങളുടെ മതത്തിനും മഹത്വമുണ്ട് എന്ന് പറയുകാണ്. ഇനി ഹിന്ദു ഉറങ്ങില്ല. ആരിഫ് ഹുസൈന്‍ പറയുന്നു.

ഇതോടെ ഒരു കാലത്ത് ജാള്യതയോടെയൊക്കെ പറഞ്ഞിരുന്ന ഹിന്ദു ഇപ്പോള്‍ ഉറക്കെ തന്നെ അവരുടെ വിശ്വാസങ്ങള്‍ പറഞ്ഞുതുടങ്ങി യെന്ന് വിഡിയോയിൽ പറയുന്ന ആരിഫ് ഹുസൈന്‍ നടി അനുശ്രീയുടെ പഴയ ഒരു പ്രസംഗവും കാണിക്കുകയാണ്. ‘ഒരിക്കൽ ശ്രീകൃഷ്ണജയന്തിക്ക് ഭാരതാംബയായി വേഷം കെട്ടിയതിന്റെ പേരില്‍ താന്‍ അനുഭവിക്കേണ്ടി വന്ന അവഗണന ഭീകരമായിരുന്നുവെന്നും കുറെ വര്‍ഷം അത് സഹിച്ചുവെന്നും അതിന്റെ പേരില്‍ പിന്നെ ക്ഷേത്രങ്ങളില്‍ പ്രസംഗിക്കാന്‍ വിളിച്ചാല്‍ കുറെ വര്‍ഷങ്ങളായി പോകാറില്ലെന്നും പക്ഷെ എത്രകാലമാണ് നമ്മള്‍ ഇങ്ങിനെ പേടിക്കും? നമ്മള്‍ ഹിന്ദുവാണെന്ന് പറയുന്നതില്‍ ആരെയും പേടിക്കരുത്.

ഞാനിങ്ങനെ പേടിച്ച് കുത്തിയിരുന്നാല്‍ മറ്റുള്ളവരും പേടിക്കും. എല്ലാവരും അവരവരുടെ വിശ്വാസവുമായി മുന്നോട്ട് പോവുകയാണ്. ഇത് ഞങ്ങള്‍ നട്ടെല്ലില്ലാത്തവരല്ലെന്നും ഞങ്ങളുടെ നട്ടെല്ലിന് ബലമുണ്ടെന്നും എന്റെ വിശ്വാസത്തെ ഹനിക്കുന്ന എന്തെങ്കിലും പ്രവര്‍ത്തിയുണ്ടായാല്‍ ഞാന്‍ പ്രതികരിക്കുമെന്ന് ഉറപ്പ് തരുന്നു’. ഇതാണ് അനുശ്രീയുടെ പ്രസംഗം. ഗണപതി മിത്താണെന്ന് പറഞ്ഞതിനെ തുടര്‍ന്നുണ്ടായ വിവാദത്തോട് പ്രതികരിക്കുന്ന തായിരുന്നു അനുശ്രീ. ഇതില്‍ അനുശ്രീ പറയുന്നത് വേണ്ടി വന്നാല്‍ വാളെടുക്കും എന്ന രീതിയില്‍ തന്നെയാണെന്നും ഇത് ഹിന്ദുവില്‍ വന്ന മാറ്റമാണെന്നും ആരിഫ് ഹുസൈന്‍ പറഞ്ഞിരിക്കുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...