വടക്കാഞ്ചേരി . കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പുകേസിൽ ജയിലിൽ കഴിയുന്ന പ്രതിയായ നഗരസഭാ സ്ഥിരംസമിതി അധ്യക്ഷന്റെ പേര് റിപ്പബ്ലിക് ദിനാഘോഷ നോട്ടീസിൽ.
കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പുകേസിൽ ജയിലിൽ കഴിയുന്ന നഗരസഭാ സ്ഥിരംസമിതി ചെയർമാൻ പി.ആർ. അരവിന്ദാക്ഷൻ തലപ്പിള്ളി താലൂക്ക് 75 -ാം റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ പങ്കെടുക്കുമെന്നു കാണിക്കുന്നതാണ് നോട്ടീസ്. തലപ്പിള്ളി തഹസിൽദാർ ഇറക്കിയ നോട്ടീസിൽ ജയിലിൽ കഴിയുന്ന സി പി എം നേതാവിന്റെ പേര് ഉൾപ്പെടുത്തിയതിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.