Connect with us

Hi, what are you looking for?

Kerala

ഇളിഭ്യനായി പിണറായി, ബോംബ് ഉടച്ച് ഗവർണർ, നാണംകെട്ട് നാറി ഒരു സ്പീക്കർ, ഇതാണ് ആരിഫ് മുഹമ്മദ് ഖാൻ

ഒടുവിൽ ഗവർണർ നിയമസഭയിൽ ആ ബോംബ് പൊട്ടിച്ചു. നയപ്രഖ്യാനം നടക്കുന്ന ദിവസം എന്തെങ്കിലുമൊക്കെ സംഭവിക്കുമെന്ന് നേരത്തെ കരുതിയതാണ്. എന്തായാലും ഈ നീക്കത്തിൽ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരുപോലെ അമ്പരപ്പിച്ചു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമസഭയിൽ എത്തി നയപ്രഖ്യാപന പ്രസംഗം ഒരു മിനിറ്റിൽ വായിച്ചു നിർത്തി ഗവർണർ മടങ്ങി. നയപ്രഖ്യാപനത്തിലെ അവസാന പാരഗ്രാഫ് മാത്രമാണ് സഭാംഗങ്ങളെ അഭിസംബോധന ചെയ്ത ശേഷം ആരിഫ് മുഹമ്മദ് ഖാൻ വായിച്ചത്. ഇതിന് ശേഷം നയപ്രഖ്യാപനം അവസാനിപ്പിച്ചതായി പറയുകയും തുടർന്ന് ദേശീയഗാനം മുഴുങ്ങുകയും ചെയ്തു.

ഇതോടെ ഗവർണർ നിയമസഭയിൽ നിന്നും അതിവേഗം മടങ്ങുകയാണ് ഉണ്ടായത്. ഔപചാരികതയുടെ ഭാഗമാായി ഗവർണറെ അനുഗമിക്കാൻ മുഖ്യമന്ത്രി എത്തുന്നത് കാത്തു നിൽക്കാതെ നിയമസഭയിൽ നിന്നും അതിവേഗം മടങ്ങുകയും ചെയ്തു അദ്ദേഹം. ഗവർണറുടെ അസാധാരണ നടപടിയിൽ സ്പീക്കർ അടക്കമുള്ളവരിൽ അമ്പരപ്പ് പ്രകടമായിരുന്നു.

നേരത്തെ രാജ്ഭവനിൽ നിന്ന് നിയമസഭയിലെത്തിയ ഗവർണറെ മുഖ്യമന്ത്രിയും സ്പീക്കറും ചേർന്നാണ് സ്വീകരിച്ചത്. പൂച്ചെണ്ട് നൽകിയാണ് മുഖ്യമന്ത്രി വരവേറ്റതെങ്കിലും ഗവർണർ മുഖത്ത് നോക്കി ചിരിക്കാനോ കൈ കൊടുക്കാനോ നിന്നില്ല. തുടർന്ന് വേഗത്തിൽ സ്പീക്കറുടെ ഡയസിലേക്കെത്തി. ദേശീയ ഗാനം ആലപിച്ചതിന് പിന്നാലെ പ്രതിപക്ഷ നിരയിൽനിന്ന് എല്ലാം ഒത്തുതീർപ്പാക്കിയോ എന്നതടക്കമുള്ള ചോദ്യങ്ങളുയർന്നു.

നയപ്രഖ്യാപന പ്രസംഗത്തിനായി ഗവർണർ എണീറ്റപ്പോഴായിരുന്നു ഇത്. തുടർന്ന് ഗൗരവ ഭാവത്തോടെ പ്രതിപക്ഷ ഭാഗത്തേക്ക് നോക്കിയ ഗവർണർ ആമുഖമായി കുറച്ച് വാചകങ്ങൾ പറയുകയും താൻ അവസാന ഖണ്ഡിക വായിക്കുകയാണെന്ന് അറിയിക്കുകയും ചെയ്തു. അവസാന ഖണ്ഡിക വായിച്ച ഉടൻ തന്നെ ഗവർണർ നിയമസഭ വിട്ടിറങ്ങുകയും ചെയ്തു. ആരിഫ് മുഹമ്മദ് ഖാൻ ഉടക്കിൽ തന്നെ തുടരുന്നു എന്ന സൂചനയാണ് നയപ്രഖ്യാപനത്തിലൂടെ വ്യക്തമായത്.

ആർ എസ് എസിന്റെ വാർറൂമിൽ നിന്നും രാജ്ഭവനിലേക്ക് പറന്നെത്തിയ ദൂത് സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം ഒപ്പിട്ട് നൽകണമെന്നാ യിരുന്നു. അത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അതേപടി അംഗീകരിക്കുകയും ചെയ്തു. ആർ എസ് എസിന്റെ പ്രതിനിധിയായ ഗവർണർ ചുമതലയിൽ കഴിയുന്ന ആരിഫ് മുഹമ്മദ് ഖാൻ രണ്ടാമത് ഒരു വട്ടം ആലോചിക്കുക പോലും ചെയ്യാതെയാണ് പ്രസംഗത്തിൽ ഒപ്പിട്ടത്.

സർക്കാറിനോട് വിശദീകരണം പോലും ചോദിക്കാതെയാണ് രാജ്ഭവന്റെ അംഗീകാരം. കരടിൽ ഗവർണ്ണർക്കെതിരെ വിമർശനം ഇല്ലെന്നാണ് വിവരം. അതേ സമയം സാമ്പത്തികപ്രതിസന്ധിക്ക് കാരണം കേന്ദ്രനയമെന്ന കുറ്റപ്പെടുത്തൽ ഉണ്ടെന്നാണ് സൂചന. കേന്ദ്രത്തിനെതിരായ ഈ വിമർശനം ഗവർണ്ണർ വായിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. സാധാരണ ഗതിയിൽ ഗവർണർ വായിക്കാനാണ് സാധ്യത. നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിൽ മുൻ വർഷങ്ങളിൽ നിരവധി തവണ വിശദീകരണം ചോദിച്ചും അനുമതി വൈകിപ്പിച്ചും സർക്കാറിനെ ഗവർണ്ണർ മുൾമുനയിൽ നിർത്തിയിരുന്നു. ഇത്തവണ പോര് രൂക്ഷമാണെങ്കിലും അനുമതി നൽകിയത് സർക്കാറിന് ആശ്വാസമായിരുന്നു. ഈ ആശ്വാസമാണ് ഇപ്പോൾ ഇല്ലാതെയായത്. ഇനി എന്തൊക്കെയാണ് നീക്കങ്ങൾ എന്ന് കണ്ടു തന്നെ അറിയേണ്ടി വരും.

സംസ്ഥാന നിയമസഭാ യോഗം ചേരാനിരിക്കെ ഗവർണർ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസമാണ് രാജ്ഭവന് കൈമാറിയത്. ഗവർണ്ണർക്ക് എതിരായ കുറ്റപ്പെടുത്തൽ പ്രസംഗത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെ ന്നാണ് വിവരം. കേന്ദ്ര സർക്കാരിന്റെ കേരള വിരുദ്ധ നിലപാടിനെ രൂക്ഷമായി വിമർശിച്ചതിൽ രാജ്ഭവന്റെ നിലപാട് എന്തായിരിക്കുമെന്ന് ഉറ്റുനോക്കുകയാണ് സംസ്ഥാന സർക്കാർ. നയപ്രഖ്യാപന പ്രസംഗം വായിക്കാനുള്ള ഭരണഘടനാ ബാധ്യത നിറവേറ്റുമെന്ന് നേരത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു.

നയപ്രഖ്യാപനത്തിന് ഗവർണ്ണറെ രാജ്ഭവനിലെത്തി സ്പീക്കർ ക്ഷണിച്ചിരുന്നു. പ്രസംഗത്തിന്റെ കരടിൽ വിശദീകരണം ചോദിച്ചും മുഴുവൻ വായിക്കാതെ വിട്ടുമെല്ലാം സർക്കാറിനെ സമ്മർദ്ദത്തിലാക്കാനുള്ള ഇടപെടൽ രാജ്ഭവന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് സർക്കാർ കരുതി. മാർച്ച് 27 വരെ നീളുന്ന നിയമസഭാ സമ്മേളനത്തിൽ ഫെബ്രുവരി അഞ്ചിന് ധനമന്ത്രി കെഎൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കും. ജനുവരി 29 മുതൽ 31 വരെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ച നടക്കും.

എന്തായിരിക്കും ആർ എസ് എസ് ഗവർണർക്ക് നൽകിയ സന്ദേശം.ബി ജെ പിയും പിണറായിയും തമ്മിലുള്ള വിട്ടുവീഴ്ചയാണെന്ന് കരുതിയാൽ തെറ്റി. പിണറായി സർക്കാരിനെതിരെ ആർ എസ് എസ് കരുതിവച്ച ബോംബുകൾ ഒന്നൊന്നായി പൊട്ടി തുടങ്ങുകയാണ് ഇതിലൂടെ. ബോംബുകൾ പൊട്ടി തുടങ്ങുമ്പോൾ തന്റെ ഒപ്പിന് എന്താണ് പ്രസക്തിയെന്ന് ഗവർണറും ചിന്തിച്ചു കാണണം. ഗവർണറെ മുഖ്യ മന്ത്രി മാനസികമായി ഒരു പാട് ബുദ്ധിമുട്ടിച്ചിട്ടുണ്ട്. സർക്കാറുമായുള്ള കടുത്ത പോരിനിടെ നയപ്രഖ്യാപന പ്രസംഗം വായിക്കുമെന്ന് ഗവർണർ സമ്മതിച്ചത് പിണറായിയെ ഞെട്ടിച്ചുവെന്നു പറയാം. അതിലും വലിയ ഞെട്ടലാണ് ഇപ്പോൾ രണ്ടു മിനിറ്റ് പ്രസംഗത്തിലൂടെ പിണറായിക്ക് ഉണ്ടായിരിക്കുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...