Connect with us

Hi, what are you looking for?

Crime,

പി സി കുടുംബത്തിന്റെ കൊന്ത ശാപം പിണറായിയെയും വീണയെയും കൊണ്ടേ പോകൂ

പി സി ജോർജിന്റെ കുടുംബത്തിന്റെ കൊന്ത ശാപം മുഖ്യമന്ത്രി പിണറായി വിജയൻറെ കുടുംബത്തിന്റെയും കൊണ്ടേ പോകൂ എന്നതാണ് അവസ്ഥ. അഡ്വ. ഷോൺ ജോർജ് വീണയ്ക്കും പിണറായിക്കും പിന്നാലെയാണ്. വയസുകാലത്ത് പിണറായി ജയിലേക്ക് പോകുന്ന അവസ്ഥയ്ക്ക് കരണമാകേണ്ടി വരുന്നതിന് നിമിത്തമാകാനുള്ള ആ ഭാഗ്യം എന്നോർത്ത് സമാധാനിക്കാം, സന്തോഷിക്കാം.

വീണ മോൾ നീണാൾ സന്തോഷിക്കട്ടെ എന്ന് ഒപ്പം നിന്ന് നമ്മുക്ക് ആശംസിക്കാം. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട കോർപറേറ്റ് തട്ടിപ്പിൽ, സി എം ആർ എല്ലിനെ കൂടാതെ മറ്റുകമ്പനികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോപണം വിവാദം ഉയരുന്നതിനു തൊട്ടുപിന്നാലെ മുതൽ ആരോപണം ഉയരുന്നുണ്ട്. അതുപോലെ തന്നെ എക്‌സാലോജിക്കിന് ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായ എംപവർ ഇന്ത്യാ ക്യാപിറ്റൽ ഇൻവെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നിന്നും ഈടില്ലാത്ത വായ്പകൾ വീണയ്ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് എന്നാണ് പറയുന്നത്.

സ്ഥിരമായി ഈടില്ലാത്ത കോർപറേറ്റ് വായ്പകളാണ് ലഭിച്ചിരിക്കുന്നത്. ഈ വായ്പകൾ ലഭിച്ചതിലും അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ ജനപക്ഷം പാർട്ടി നേതാവും, കോട്ടയം ജില്ലാ പഞ്ചായത്തംഗവുമായ ഷോൺ ജോർജ്ജ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. സി എം ആർ എൽ ഉടമകൾ ഡയറക്ടർമാരായ എംപവർ ഇന്ത്യാ ക്യാപിറ്റൽ ഇൻവെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് വഴിയാണ് എക്‌സാലോജിക് കമ്പനിക്ക് 77.6 ലക്ഷം രൂപ വായ്പ ലഭിച്ചത്.

സിഎംആർഎല്ലിന് നൽകിയെന്ന് പറയുന്ന സേവനത്തിന് വീണയ്ക്കും കമ്പനിക്കും ലഭിച്ച പ്രതിഫലത്തിന് പുറമെയാണ് 77.6 ലക്ഷം രൂപ വായ്പയായും നൽകിയത്. എംപവർ ഇന്ത്യാ ക്യാപിറ്റൽ ഇൻവെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നിന്നാണ് 4 വർഷം ഈടില്ലാത്ത വായ്പയായി പണം നൽകിയത്. സിഎംആർഎല്ലിൽ നിന്ന് കൈപ്പറ്റിയ 1.72 കോടി രൂപയുടെ ഇടപാടുകൾ സംബന്ധിച്ചാണ് എക്‌സാലോജിക് വിവാദത്തിൽ പെട്ടത്. ഈ സംഭവം സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീമിനെ കൊണ്ട് അന്വേഷിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഉപഹർജിയായാണ് 77.6 ലക്ഷം കടം സംബന്ധിച്ചും അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.

എംപവർ ഇന്ത്യ സിഎംആർഎല്ലുമായി ബന്ധമുള്ള കമ്പനിയാണെന്ന് ഹർജിയിൽ പറയുന്നു. ആദായ നികുതി പ്രശ്‌നങ്ങൾ വന്നപ്പോൾ ഈ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനം മന: പൂർവം പേരിൽ മാറ്റം വരുത്തിയെന്നും ഇടപാടുകൾ തിരിച്ചറിയാതിരിക്കാനാണ് ഇതെന്നും ആരോപണമുണ്ട്. പിന്നീട് എംപവർ ഇന്ത്യ ബാങ്കിങ് ഇതര പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയും, ആർബിഐ നൽകിയ ലൈസൻസ് റദ്ദാക്കുകയും ചെയ്തു.

എക്സാലോജിക് കമ്പനിയും സി.എം.ആർ.എല്ലും തമ്മിലുള്ള മാസപ്പടി ഇടപാടിൽ കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയം പ്രഖ്യാപിച്ച അന്വേഷണത്തിത്തിൽ ഗുരുതരമായ വകുപ്പുകൾ ചുമത്തിയിട്ടില്ലെന്ന് ആരോപിച്ചാണ് ഷോൺ ജോൺജിന്റെ ഉപഹർജി. ചെയ്യാത്ത സേവനത്തിന് മാസപ്പടിയായി പണം വാങ്ങി എന്ന ഇൻകം ടാക്സ് ഇന്ററിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രജിസ്ട്രാർ ഓഫ് കമ്പനീസ് (ആർ.ഒ.സി) മൂന്നംഗ സമിതി അന്വേഷിക്കണമെന്ന് കോർപറേറ്റ് മന്ത്രാലയം ഉത്തരവിട്ടത്. നാല് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് കൈമാറണമെന്നാണ് ഉത്തരവ്. ഇതിനെതിരെയാണ് ഷോണിന്റെ ഹർജി. കമ്പനി നിയമത്തിലെ 210-ാം വകുപ്പ് പ്രകാരമുള്ള അന്വേഷണത്തിനാണ് നിലവിൽ ആർ.ഒ.സി. ഉത്തരവിട്ടത്. എന്നാൽ ഈ വകുപ്പ് പ്രകാരമുള്ളത് കമ്പനി നിയമത്തിനുള്ളിൽ മാത്രം ഒതുങ്ങുന്ന, ഗൗരവം കുറഞ്ഞ അന്വേഷണമാണെന്നാണ് ഷോണിന്റെ ആരോപണം.

എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട ആരോപണത്തിൽ സംസ്ഥാന സർക്കാരിന്റെ കരുതലും സഹായം വേണ്ട നിരവധി സ്ഥാപനങ്ങൾ വീണയുടെ കമ്പനി അക്കൗണ്ടിലേക്ക് പണം സ്ഥിരമായി ഇട്ടിട്ടുണ്ട്. ഇതെല്ലാം സോഫ്റ്റ് വെയർ സേവനത്തി നാണെന്നാണ് വയ്‌പ്പ്. സ്‌കൂളുകളുമായി ബന്ധപ്പെട്ട സോഫ്റ്റ് വെയറാണ് ഇത്. കമ്പനിയുമായി ബന്ധപ്പെട്ട സംശയങ്ങളിൽ കേന്ദ്ര ഏജൻസികൾ ഈ ഇടപാടുകൾ എല്ലാം പരിശോധിക്കാൻ സാധ്യതയുണ്ട്. അക്കൗണ്ടിൽ ഇടപാട് നടത്തിയവരിൽ മലബാറിലെ പല പ്രമുഖ സ്ഥാപനങ്ങളും ഉണ്ടെന്നതാണ് വസ്തുത.

സിഎംആർഎല്ലുമായുള്ള കരാറിൽ എക്‌സാലോജിക് വാങ്ങിയ 1.72 കോടിക്കു പുറമേ അതേ കമ്പനിക്കു കൺസൾട്ടൻസി സർവീസ് നല്കി 55 ലക്ഷം രൂപ വീണ വ്യക്തിപരമായും കൈപ്പറ്റി. ഇതെന്തിന് കൈപ്പറ്റിയെന്നോ ഇതിന്റെ അടിസ്ഥാനമെന്തെന്നോ വീണ വെളിപ്പെടുത്തിയിട്ടില്ല. ഒഴിഞ്ഞുമാറൽ തന്ത്രം നടപ്പില്ലെന്നും ചോദ്യത്തിനാധാരമായ റിപ്പോർട്ട് ആദായ നികുതി സെറ്റിൽമെന്റ് ബോർഡ് ഉത്തരവാണെന്നും എക്സാലോജിക് മരവിപ്പിക്കാൻ തെറ്റായ വിവരങ്ങൾ കൊടുക്കുകയും രേഖകളിൽ കൃത്രിമം കാണിക്കുകയും ചെയ്തെന്നും ആർഒസി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

വീണ യോഗ്യതയുള്ള സോഫ്‌റ്റ്‌വെയർ പ്രൊഫഷണലാണെന്നും അവർക്കു സ്വന്തം നിലയിൽ സോഫ്റ്റ് വെയർ കൺസൾട്ടൻസി സേവനത്തിന് അർഹതയുണ്ടെന്നുമാണ് എക്‌സാലോജിക് ആർഒസിക്കു കൊടുത്ത മറുപടി. എന്നാൽ വ്യക്തിപരമായ നിലയിൽ വീണ ഐടി, മാർക്കറ്റിങ് സേവനങ്ങൾ നല്കാനുള്ള കരാറൊന്നും സിഎംആർഎല്ലുമായില്ല. ലഭിച്ച എല്ലാ വരുമാനവും ആദായ നികുതി പരിധിയിലുള്ളതും വെളിപ്പെടുത്തിയിട്ടുള്ളതുമാണ്, കമ്പനി വിശദീകരിക്കുന്നു. ഇതെല്ലാം പരിശോധിച്ചാണ് നിർണ്ണായക തീരുമാനങ്ങളിലേക്ക് കേന്ദ്ര ഏജൻസി എത്തുന്നത്. എക്‌സാലോജിക് കള്ളപ്പണം വെളുപ്പിക്കൽ തടയൽ, അഴിമതി നിരോധന നിയമങ്ങൾ ലംഘിച്ചതായും ആർഒസി റിപ്പോർട്ടിലുണ്ട്.

വേണമെങ്കിൽ വീണയ്ക്കു വ്യക്തിപരമായ കരാറില്ലെന്നും അതു കമ്പനികൾ തമ്മിലാണെന്നും അംഗീകരിക്കാം, എന്നാൽ അപ്പോഴും എക്‌സാലോജിക് ഏതു സേവനം, ഏതളവു വരെ നല്കി, വീണ എന്തു സേവനമേകി എന്നൊക്കെ വേർതിരിച്ചറിയാൻ പ്രയാസമാണ്. കമ്പനി സമർപ്പിച്ച രേഖകൾ തീർത്തും അപര്യാപ്തമാണ്, ആർഒസി വിലിയിരു ത്തുന്നു. പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസിക്ക് സിഎംആർഎല്ലിൽ ഓഹരി പങ്കാളിത്തമുണ്ടെന്നത് ചൂണ്ടിക്കാട്ടി സിഎംആർഎൽ എക്‌സാലോജിക്കിന്റെ തത്പര കക്ഷിയാണെന്ന വാദം കമ്പനി രജിസ്ട്രാർ ഉന്നയിക്കുന്നുണ്ട്.

വീണയുടെ മറുപടി തൃപ്തികരമല്ലെന്നാണ് നിലവിലെ ആർ ഓ സിയുടെ അന്വേഷണ റിപ്പോർട്ട്. ഗുരുതര കുറ്റകൃത്യങ്ങൾ അന്വേഷിക്കാനുള്ള സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ അന്വേഷണമാണ് വേണ്ടതെന്നാണ് ഹർജിയിലെ ആവശ്യം. ഷോണിന്റെ ഹർജി നാളെയാണ് ഹൈക്കോടതി പരിഗണിക്കുക. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് അന്വേഷിച്ചാൽ ഇ.ഡി. ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾക്കും അന്വേഷണത്തിൽ പങ്കാളിത്തമുണ്ടാകുമെന്നും ഷോൺ ജോർജ് പറയുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...