Connect with us

Hi, what are you looking for?

India

രാഷ്ട്രപതിയുടെ സേന മെഡലുകള്‍ പ്രഖ്യാപിച്ചു, ആറ് മലയാളികള്‍ക്ക് പരം വിശിഷ്ട സേവാ മെഡല്‍

ന്യൂഡൽഹി . റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ സേന മെഡലുകള്‍ പ്രഖ്യാപിച്ചു. 80 പേര്‍ക്കാണ് രാഷ്ട്രപതിയുടെ ധീരതയ്ക്കുളള സൈനിക പുരസ്‌കാരങ്ങള്‍ ലഭിക്കുക. ആകെ ആറ് കീര്‍ത്തി ചക്ര,16 ശൗര്യ ചക്ര, 53 സേന മെഡലുകള്‍ എന്നിവയാണ് പ്രഖ്യാപിച്ചത്. ഇതില്‍ മൂന്ന് കീര്‍ത്തി ചക്ര ഉള്‍പ്പെടെ 12 സേന മെഡലുകള്‍ മരണാനന്തര ബഹുമതിയായി നൽകും. ഒരു നാവിക സേന മെഡലും നാലു വ്യോമസേന മെഡലുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് മലയാളികള്‍ക്ക് പരം വിശിഷ്ട സേവാ മെഡല്‍ ലഭിക്കുന്നുണ്ട്.

കരസേനയിലെ 6 പേർക്കാണ് ധീരതയ്ക്കുള്ള കീർത്തിചക്ര പുരസ്കാരം. മേജർ ദിഗ്‌വിജയ് സിങ് റാവത്ത്, മേജർ ദീപേന്ദ്ര വിക്രം ബാസ്നെറ്റ്, ക്യാപ്റ്റൻ അൻഷുമാൻ സിങ്, ഹവീൽദാർമാരായ പവൻകുമാർ യാദവ്, അബ്ദുൾ മജീദ്, സിപോയ് പവൻ കുമാർ എന്നിവർക്കാണു ധീരതയ്ക്കുള്ള സേനാ പുരസ്കാരം. ഇതിൽ അൻഷുമാൻ, അബ്ദുൾ മജീദ്, സിപോയ് പവൻ കുമാർ എന്നിവർക്കു മരണാനന്തര ബഹുമതിയാണ്. ഫ്ലൈറ്റ് ലഫ്. ഋഷികേഷ് ജയൻ കറുത്തേടത്ത്, മേജർ മാനിയോ ഫ്രാൻസിസ് എന്നിവരടക്കം 16 പേർക്ക് ധീരതയ്ക്കുള്ള ശൗര്യചക്ര ലഭിച്ചു.

കര, നാവിക, വ്യോമ സേനകളിലെ 31 പേർക്ക് പരമവിശിഷ്ട സേവാ മെഡൽ പ്രഖ്യാപിച്ചു. ലഫ്.ജനറൽ മാധവൻ ഉണ്ണികൃഷ്ണൻ നായർ, ലഫ്. ജനറൽ ജോൺസൺ പി.മാത്യു, ലഫ്.ജനറൽ അജിത് നീലകണ്ഠൻ, ലഫ്.ജനറൽ പി.ഗോപാലകൃഷ്ണ മേനോൻ, ലഫ്.ജനറൽ എം.വി.സുചീന്ദ്ര കുമാർ, ലഫ്.ജനറൽ അരുൺ അനന്തനാരായൺ, ലഫ്.ജനറൽ സുബ്രഹ്മണ്യൻ മോഹൻ, മേജർ ജനറൽ ഹരിഹരൻ ധർമരാജൻ, എയർ മാർഷൽ ആർ. രതീഷ് തുടങ്ങിയവർ പട്ടികയിലുണ്ട്. ലഫ്.കേണൽ ജി.വിജയരാജനു ധീരതയ്ക്കുള്ള സേനാ മെഡൽ ലഭിച്ചു. ലഫ്.ജനറൽ എസ്.ഹരിമോഹൻ അയ്യർക്ക് അതിവിശിഷ്ട സേവാ മെഡൽ ലഭിച്ചു. രണ്ടാം വട്ടമാണ് അദ്ദേഹത്തിന് ഈ മെഡൽ ലഭിക്കുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...