Connect with us

Hi, what are you looking for?

Cinema

നടി രേവതിയും സംഘിയായി, നെഞ്ചത്തടിച്ച് കരഞ്ഞു കമ്മ്യൂണിസ്റ്റ് – ജിഹാദികൾ, വിഖ്യാതസ്ത്രീകള്‍ കൂട്ടത്തോടെ മോദിയുടെ ശക്തി പ്രഭാവത്തിലേക്ക്

തിരുവനന്തപുരം . നടി രേവതിയും സംഘിപ്പട്ടം എടുത്തണിഞ്ഞ തോടെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് – ജിഹാദി സംഘങ്ങള്‍ ആകെ മൊത്തം അങ്കലാപ്പിലായി. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയെ അനുകൂലിച്ച് നടി രേവതിയും രംഗത്ത് വന്നതോടെയാണിത്. രാജ്യത്തെ ഒരു മനുഷ്യനും അവരുടെ വിശ്വാസത്തെ നെഞ്ചോട് ചേർക്കാൻ പാടില്ലെന്നാണ് കമ്മ്യൂണിസ്റ്റ് – ജിഹാദി സംഘങ്ങള്‍ പറയുന്നത്. അതവർക്ക് ദഹിക്കില്ല.

രാം ലല്ലയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ട് അയോധ്യയിലെ രാമക്ഷേത്രം തനിക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് രേവതി വ്യക്തമാക്കുകയായിരുന്നു. ജയ് ശ്രീറാം വിളിയോട് കൂടിയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട നടി ഇന്‍സ്റ്റഗ്രാം പേജില്‍ രം ലല്ലയുടെ ചിത്രം പങ്കുവെച്ചത്. മറക്കാനാവാത്ത ഒരു ദിവസമായിരുന്നു ഇന്നലെ. രാം ലല്ലയുടെ വശീകരിക്കുന്ന മുഖം കാണുമ്പോൾ എനിക്ക് തോന്നുന്ന ഈ ആവേശം എന്റെ ഉള്ളിൽ ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നു. എന്റെ ഉള്ളിൽ എന്തോ വല്ലാത്ത മാറ്റം, അത്യധികം സന്തോഷം തോന്നി. ഹിന്ദുവായി ജനിച്ചതിനാൽ നാം നമ്മുടെ വിശ്വാസങ്ങൾ നമ്മിൽത്തന്നെ സൂക്ഷിക്കുന്നു, മറ്റ് വിശ്വാസങ്ങളെ വ്രണപ്പെടുത്താതിരിക്കാൻ ശ്രമിക്കുന്നു, നമ്മെ താഴ്‌ത്തിക്കെട്ടാൻ ശ്രമിക്കുന്നു. മതേതര ഇന്ത്യയാണ് നമുക്ക് ശക്തമായി തോന്നുന്നതും നമ്മുടെ മതവിശ്വാസങ്ങളെ വ്യക്തിപരമാക്കുന്നതും. എല്ലാവർക്കും ഇങ്ങനെ വേണം. അയോധ്യയിലേക്ക് ഉള്ള രാമൻറെ തിരിച്ചു വരവ് ഒരുപാട് പേർക്ക് കാര്യങ്ങൾ മാറ്റി മറിച്ചു. ആദ്യമായി ഞങ്ങൾ ഉറക്കെ പറഞ്ഞു ഞങ്ങൾ വിശ്വാസികൾ ആണെന്ന് ജയ് ശ്രീരാം രേവതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

കെ.എസ്. ചിത്ര, നടി ശോഭന ഉൾപ്പടെ നിരവധി പ്രമുഖരായ സ്ത്രീവ്യക്തിത്വങ്ങള്‍ മോദിയുടെ പ്രഭാവലയത്തില്‍പ്പെട്ട് ഉള്ളില്‍ ഒളിപ്പിച്ചുവെച്ച ഹൈന്ദവചിന്തകള്‍ തുറന്നുപ്രകടിപ്പിക്കാന്‍ തുടങ്ങിയപ്പോൾ ഏറ്റവും കൂടുതല്‍ അങ്കലാപ്പ് കേരളത്തിലെ ഇടത് – ജിഹാദി ക്യാമ്പുകള്‍ക്കായിരുന്നു. സമൂഹമാധ്യമങ്ങളില്‍ സൈബര്‍ സഖാക്കളെയും സംഘിവിരുദ്ധരെയും ഇറക്കി തേജോവധം ചെയ്ത് ഇവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടും അതെല്ലാം വൃഥാവിലായി.

തൃശൂരില്‍ മോദിയുടെ ഭരണത്തെയും വനിതാസംവരണബില്‍ നടപ്പാക്കി സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യവും അധികാരവും നല്‍കിയ മോദിയുടെ ഭരണപരിഷ്കാരത്തെയും പുകഴ്‌ത്തി സംസാരിച്ച നടി ശോഭന ഈയിടെ കേരളത്തില്‍ വാര്‍ത്തകളിലൂടെ തന്റെ സ്ഥാനം ഉറപ്പിക്കുക കൂടിയാണ് ചെയ്തത്. ശോഭനയ്‌ക്കെതിരെ തലങ്ങും വിലങ്ങും സംഘിവിരുദ്ധ അക്രമികൾ കടന്നാക്രമണവും വ്യക്തിപരമായ തേജോവധവും നടത്തിയെങ്കിലും ശോഭനക്ക് ഒരു കുലുക്കവും ഉണ്ടായില്ല. തന്റെ സ്വാഭാവികമായ അന്തസ്സ് കാത്ത് സൂക്ഷിച്ച് അക്രമികളെ പുഛിച്ച് അവർ മൗനം ദീക്ഷിച്ചു.

അയോധ്യക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടക്കുന്നതിന് ഏതാനും ദിവസം മുന്‍പാണ് ഗായിക കെ.എസ്. ചിത്ര ഒരു വീഡിയോ പോസ്റ്റ് ചെയ്യുന്നത്. പ്രാണപ്രതിഷ്ഠ നടക്കുമ്പോള്‍ രാമമന്ത്രം ജപിക്കണമെന്നും അഞ്ചുതിരിയിട്ട വിളക്ക് കൊളുത്താനുമായിരുന്നു കെ.എസ്. ചിത്ര കേരളത്തിലെ ഭക്തരായ സ്ത്രീകളോട് അഭ്യര്‍ത്ഥിക്കുന്നത്. ഇതിനെതിരെ ഗായകന്‍ സൂരജ് സന്തോഷ് എന്ന യുവാവ് ആദ്യം രംഗത്ത് വരുകയായിരുന്നു. പിന്നാലെ സൈബര്‍ സഖാക്കള്‍ കേട്ടാലറയ്‌ക്കുന്ന അധിക്ഷേപങ്ങള്‍ കെ.എസ്. ചിത്രയ്‌ക്ക് മേല്‍ എറിഞ്ഞു.

ഇടത് നവോത്ഥാനത്തിന്റെ പേരിൽ വീമ്പിളക്കുന്ന ചില സ്ത്രീകളും ചിത്രയെ കഠിനമായി വിമര്‍ശിച്ച് രംഗത്തെത്തി. ചിത്ര പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയുമെന്നായിരുന്നു അവർ കരുതിയത്. അവർക്കാണ് നാണിക്കേണ്ടി വന്നത്. ചിത്ര അന്തസ്സോടെ മൗനം പാലിച്ച് മാറി നിന്നു. കേരളത്തിലെ വീട്ടമ്മമാരാണ് ചിത്രയെ വിമര്‍ശിച്ച കമ്മ്യൂണിസ്റ്റുകാര്‍ക്കും ജിഹാദികള്‍ക്കും മറുപടി പറഞ്ഞതെന്നാണ് ഇക്കാര്യത്തിൽ ശ്രദ്ധേയമാവുന്നത്. പ്രാണപ്രതിഷ്ഠ നടക്കുമ്പോള്‍ സിപിഎം കുടുംബത്തിലെ വീട്ടമ്മമാര്‍ വരെ അഞ്ചു തിരിയിട്ട വിളക്ക് വീടുകളില്‍ കൊളുത്തി എന്നതാണ് സത്യം. ഇടത് രാഷ്‌ട്രീയത്തില്‍ നിന്നും നഷ്ടപ്പെട്ട ആത്മീയത ഇടത് ഭവനങ്ങളില്‍ വരെ ആത്മീയശൂന്യത സത്യത്തിൽ സൃഷ്ടിച്ചിട്ടുള്ളത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...