Connect with us

Hi, what are you looking for?

News

ശ്രീരാമ ക്ഷേത്രത്തിലെ ജീവല്‍പ്രതിഷ്ഠയ്‌ക്ക് ക്രിസ്ത്യന്‍ ഭവനങ്ങളിൽ മതസൗഹാര്‍ദ്ദ മെഴുകുതിരികള്‍ തെളിയിക്കാൻ ആഹ്വനം ചെയ്ത് ക്രൈസ്തവ സംഘടനയായ കാസ

കൊച്ചി . അയോദ്ധ്യയില്‍ ശ്രീരാമ ക്ഷേത്രത്തിന്റെ ജീവല്‍പ്രതിഷ്ഠാ കര്‍മ്മത്തിന് ആശംസകള്‍ നേര്‍ന്ന് എല്ലാ ക്രിസ്ത്യന്‍ ഭവനങ്ങളിലും മതസൗഹാര്‍ദ്ദ മെഴുകുതിരികള്‍ തെളിയിക്കാന്‍ ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍(കാസ)ന്റെ ആഹ്വാനം. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ക്രൈസ്തവസമൂഹത്തോട് പ്രാണപ്രതിഷ്ഠയ്‌ക്ക് സംഘടന ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

ഹൈന്ദവ ജനതയ്‌ക്കൊപ്പം നീതിയുടെ വീണ്ടെടുപ്പില്‍ രാജ്യത്തെ ക്രിസ്ത്യാനികളും മതേതര സമൂഹവും ആശംസകളോടെ അണിചേരേണ്ടത് ജനാധിപത്യത്തിനും മതേതരത്വത്തിനും അത്യന്താപേക്ഷിതമാണ്. ക്രിസ്ത്യാനികളുടെ മനസില്‍ വിലാപവും നൊമ്പരവുമായി നില്‍ക്കുന്ന ഹഗിയ സോഫിയയുടെ വീണ്ടെടുപ്പ് പ്രത്യാശയാകാന്‍ അയോദ്ധ്യ കാരണമാകുമെന്ന് കാസ ഫേസ് ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.

ഇസ്ലാമിക ശക്തികള്‍ അധിനിവേശം നടത്തിയിടത്തൊക്കെ അന്യമതസ്ഥരുടെ ആരാധനാ നിര്‍മിതികള്‍ അടിച്ചു തകര്‍ത്ത് അതിന്മേല്‍ ഇസ്ലാമിക ആരാധനാലയങ്ങള്‍ പണിഞ്ഞിട്ടുണ്ട്. അത് ഇന്നും തുടരുന്നതിന്റെ തെളിവാണ് ഹഗിയ സോഫിയ. രണ്ടുവര്‍ഷം മുന്‍പ് തുര്‍ക്കിയില്‍ നടന്നതും ഇപ്പോള്‍ അര്‍മേനിയയില്‍ നടന്നു കൊണ്ടിരിക്കുന്നതുമായ അതേകാര്യമാണ് 500 വര്‍ഷം മുന്‍പ് അയോദ്ധ്യയില്‍ ബാബറിന്റെ നേതൃത്വത്തില്‍ നടന്നതെന്ന് എഫ്ബി പോസ്റ്റ് പറയുന്നു.

ഹൈന്ദവ ഭൂരിപക്ഷ രാജ്യമായിരുന്നിട്ടും ബലം പ്രയോഗിക്കാതെ അനേകം വര്‍ഷത്തെ നിയമ നടപടികളിലൂടെ പരമോന്നത നീതിപീഠത്തിന്റെ വിധിലാണ് അയോദ്ധ്യയില്‍ ക്ഷേത്രം വീണ്ടെടുത്തത്. ഇത് ജനാധിപത്യത്തിന്റെയും നിയമവ്യവ സ്ഥിതികളുടെയും മേന്മയാണ് ഉയര്‍ത്തിക്കാട്ടുന്നത്.
അയോദ്ധ്യയില്‍ ഇന്ന് നടക്കുന്നത് തിന്മയുടെ മേല്‍ നന്മ നേടിയ നീതിയുടെ വിജയമാണ്. 500 വര്‍ഷം മുന്‍പ് തങ്ങളുടെ ആരാധനാമൂര്‍ത്തിയുടെ ജന്മഭൂമിയില്‍ അധിനിവേശം നടത്തി ആരാധനാലയം പിടിച്ചെടുത്തപ്പോള്‍ ദുഃഖത്തില്‍ നീറിയ പൂര്‍വികരോട് ഇന്നത്തെ തലമുറ നീതി പുലര്‍ത്തുന്ന നന്മയുടെ സുദിനമാണ് ജീവല്‍ പ്രതിഷ്ഠയെന്ന് കാസ പറയുന്നു.
കാസയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പോറാന രൂപം ഇങ്ങനെ:

അയോധ്യയിൽ ശ്രീരാമ ക്ഷേത്രത്തിൻ്റെ ജീവൽ പ്രതിഷ്ഠാ കർമ്മത്തിന് ആശംസകൾ നേർന്നുകൊണ്ട് എല്ലാ ക്രിസ്ത്യൻ ഭവനങ്ങളിലും മതസൗഹാർദ്ദ മെഴുകുതിരികൾ തെളിയിക്കുക.

അയോധ്യയിൽ നാളെ ശ്രീരാമ ജന്മഭൂമിയിൽ 500 വർഷങ്ങൾക്കിപുറം ശ്രീരാമ മന്ത്ര ജപങ്ങൾ അന്തരീക്ഷത്തിൽ ഉയർന്ന് രാജ്യത്തെ ഭൂരിപക്ഷ ഹൈന്ദവ ജനതയെ ഭക്തിയിൽ ആറാടിച്ചു കൊണ്ട് ശ്രീരാമ പ്രതിഷ്ഠ നടക്കുമ്പോൾ ഹൈന്ദവ ജനതയ്ക്കൊപ്പം ആ വീണ്ടെടു പ്പിന്റെ നീതിയുടെയും സന്തോഷത്തിൽ രാജ്യത്തെ ക്രിസ്ത്യനികളും മതേതര സമൂഹവും ആശംസകളോടെ ഒന്നായി അണിചേരേണ്ടത് നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യത്തിനും മതേതരത്വത്തിനും ഏറ്റവും അത്യന്താപേക്ഷിതമാണ്.

ക്രിസ്ത്യനികളുടെ മനസ്സിൽ എന്നും ഒരു വിലാപവും നൊമ്പര വുമായി നിൽക്കുന്ന ഹഗിയ സോഫിയയുടെ വീണ്ടെടുപ്പ് ഒരു പ്രത്യാശയായി നിൽക്കുവാൻ അയോധ്യ എന്ന ശ്രീരാമ ജന്മ ഭൂമിയുടെ വീണ്ടെടുപ്പ് കാരണമാകുന്നു.

ലോകത്ത് ക്രിസ്ത്യനികൾ ഉൾപ്പെടെ എല്ലാ ജാതി മത വംശങ്ങളും അധിനിവേശങ്ങൾ നടത്തിയിട്ടുണ്ട് , പ്രസ്തുത അധിനിവേശങ്ങളിൽ ഒന്നും തന്നെ മറ്റുള്ളവരുടെ ആരാധനാലയങ്ങൾ പിടിച്ചെടുത്തു ക്രിസ്ത്യൻ പള്ളികളോ അമ്പലങ്ങളോ ബുദ്ധ വിഹാരങ്ങളോ ആക്കി മാറ്റിയിട്ടില്ല, എന്നാൽ ലോകത്ത് എവിടെയൊക്കെ ഇസ്ലാമിക ശക്തികൾ അധിനിവേശങ്ങൾ നടന്നിട്ടുണ്ടോ അവിടൊക്കെ അന്യമതസ്ഥരുടെ ആരാധനാ നിർമിതികൾ അടിച്ചു തകർത്തു അതിന്മേൽ ഇസ്ലാമിക ആരാധനാലയങ്ങൾ പണിയുകയോ , അന്യമതസ്ഥരുടെ ആരാധനാലയങ്ങൾ പിടിച്ചെടുത്തു ഇസ്ലാമിന്റെ മോസ്‌ക്കുകൾ ആക്കി പരിവർത്തനം ചെയ്യപ്പെടുകയോ ചെയപ്പെട്ടിട്ടുണ്ട്.

അത് ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു എന്നതിന്റെ ഉത്തമ ദൃഷ്ടാന്ധമാണ് നമ്മുടെ കണ്മുന്നിൽ നാം കണ്ട ക്രിസ്ത്യൻ കത്തീഡ്രൽ ആയ ഹഗിയ സോഫിയയുടെ മേലുള്ള അധിനിവേശവും ഇപ്പോൾ ആർമേനിയൻ ക്രിസ്ത്യനികളുടെ മേൽ അധിനിവേശം നടത്തി ക്രിസ്ത്യൻ ദേവാലയങ്ങൾ ഇസ്ലാം മോസ്‌ക്കുകൾ ആക്കി മാറ്റുന്ന പ്രവർത്തികൾ തകൃതിയായി നടക്കുന്നതും……ഇതെല്ലാം തന്നെ സ്വത്വബോധമുള്ള ഓരോ ക്രിസ്തു വിശ്വസിയെയും സംബന്ധിച്ചു നീറുന്ന വിലാപമായി എന്നും നിലനിൽക്കുക തന്നെ ചെയ്യും.

രണ്ടുവർഷം മുൻപ് തുർക്കിയിൽ നടന്നതും ഇപ്പോൾ അർമേനിയിൽ നടന്നുകൊണ്ടിരിക്കുന്നതുമായപ്രവർത്തികൾ തന്നെയാണ് 500 വർഷം മുൻപ് അയോധ്യയിൽ ബാബർ എന്ന ഇസ്‌ലാമിക ഭരണാധികാരിയുടെ നേതൃത്വത്തിൽ നടന്ന അധിനിവേശത്തിലും സംഭവിച്ചത് ………. അതിന്റെ തെളിവുകളായ ശ്രീരാമ ജന്മ ഭൂമിയുടെ ആവശിഷ്ട്ടങ്ങൾ ബബരി മസ്ജിദിന്റെ അകത്തളങ്ങളിൽ നിന്നും ഇന്ത്യൻ ആർക്കിയോളജിസ്റ്റുകൾ ശ്രീ മുഹമ്മദിന്റെ നേതൃത്വത്തിൽ തുരന്ന് തുരന്നു കണ്ടെത്തിയതും.

ഒരു ഹൈന്ദവ ഭൂരിപക്ഷ രാജ്യമായിരുന്നിട്ടുകൂടി ബലപ്രയോ ഗത്തിലൂടെ അത് തിരിച്ചു പിടിക്കാതെ അനേകം വർഷങ്ങൾ നടത്തിയ കോടതി നടപടികളിലൂടെ പരമോന്നത നീതിപീഠത്തിന്റെ വിധിയിന്മേലാണ് അയോധ്യയിൽ ക്ഷേത്രം തിരികെ പണിതുതീർ ത്തിയിരിക്കുന്നത് എന്നത് ഭാരതത്തിലെ ജനാധിപത്യത്തിന്റെയും നിയമവ്യവസ്ഥിതികളുടെയും മേന്മയാണ് ഉയർത്തിക്കാട്ടുന്നത്.

നാളെ അയോധ്യയിൽ നടക്കുന്നത് തിന്മയുടെ മേൽ നന്മ നേടിയ നീതിയുടെ വിജയമാണ്. 500 വർഷം മുൻപ് തങ്ങളുടെ ആരാധനാ മൂർത്തിയുടെ ജന്മ ഭൂമിയിൽ അധിനിവേശം നടത്തി തങ്ങളുടെ അവിടെ സ്ഥാപിച്ചിരുന്ന ആരാധനാലയം പിടിച്ചെടുത്തപ്പോൾ ദുഃഖത്താൽ നീറിയ പൂർവീകാരോട് അവരുടെ ഇന്നിന്റെ തലമുറ നീതി പുലർത്തുന്ന നന്മയുടെ സുദിനമാണ് നാളെ നടക്കുന്ന ജീവൽ പ്രതിഷ്ഠ……..അതിൽ ജനാധിപത്യത്തിലും മതേതരത്വത്തിലും മതസൗഹാർദ്ദത്തിലും വിശ്വസിക്കുന്ന ഓരോ ഭാരതീയനും അഭിമാനിക്കാം.

ആയതിനാൽ ഭാരതത്തിലെ ക്രിസ്ത്യൻ സമൂഹവും ഇതേ ശക്തിക ളാൽ നമ്മുക്ക് നഷ്ട്ടപെട്ടതും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതുമായ നമ്മുടെ ദേവാലയങ്ങളും വീണ്ടെക്കുന്നതുവരെ ഒരു വിലാപമായി തലമുറകളിൽ നിന്നും തലമുറകളിലേക്ക് കൈമാറാം ……അയോധ്യയുടെ വീണ്ടെടുപ്പ് പോലെ നമ്മുടെ ദേവാലയങ്ങളുടെ വീണ്ടെടുപ്പും എന്നെങ്കിലും ഒരിക്കൽ കാലത്തിന്റെ പൂർത്തീകരണത്തിൽ സംഭവിക്കുമെന്ന പ്രത്യശയോടെ നമുക്കും ഹൈന്ദവ സഹോദരങ്ങളുടെ സന്തോഷത്തിൽ പങ്കുചേരാം.

അയോധ്യയിൽ നടക്കുന്ന ജീവൻ പ്രതിഷ്ഠ കർമ്മത്തിന് ആശംസകൾ നേർന്നുകൊണ്ട് മതസൗഹാർദ്ദത്തിന്റെ പ്രതീകമായി നമ്മൾ ഓരോരുത്തരുടെയും ഭവനങ്ങളിൽ ഇരുട്ടിനെ അതിജീവിക്കുന്ന വെളിച്ചം അത് മതസൗഹാർദ്ദ മെഴുകുതിരി നാളങ്ങളായി മാറട്ടെ.
Team Casa🙏

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...