Connect with us

Hi, what are you looking for?

Kerala

കരുവന്നൂരില്‍ തിരുവായ തുറന്ന് പിണറായി, നടക്കാന്‍ പാടില്ലാത്തത് നടന്നു, സമ്മതിച്ച് പിണറായി വിജയൻ

തിരുവനന്തപുരം . കരുവന്നൂര്‍ സഹകരണ ബാങ്കിൽ നടന്ന സി പി എം കൊള്ളയിൽ തുറക്കാത്ത വാ തുറന്നു സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ. കരുവന്നൂരില്‍ നടക്കാന്‍ പാടില്ലാത്തതാണ് നടന്നതെന്നും എന്നാൽ അവിടെ കര്‍ശനമായ നടപടിയാണ് കൈക്കൊണ്ടത് എന്നും ആയിരുന്നു മുഖ്യമന്ത്രിയുടെ പതിവ് സ്റ്റൈലിയിലുള്ള പൊള്ളത്തരം നിറച്ച പ്രസ്താവന.

കരുവന്നൂർ സഹകരണ ബാങ്കിൽ 90 ലക്ഷം രൂപ നിക്ഷേപിച്ചതിനാൽ ജീവിതം വഴി മുട്ടി ജീവനൊടുക്കാൻ അനുമതി തേടി ഹൈക്കോട തിരെ സമീപിക്കേണ്ടി വന്ന ജോഷി എന്ന നിക്ഷേപകന്റെ വാർത്ത പുറത്ത് വന്നതിനു പിറകെയാണ് പിണറായി വിജയൻ ഇക്കാര്യത്തിൽ ഒന്ന് വായ തുറന്നിരിക്കുന്നതെന്നത് എടുത്ത് പറയേണ്ടതായുണ്ട്.

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഇ ഡി (എന്‍ഫോ ഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) നടത്തുന്ന അന്വേഷണത്തിനെ എതിരെ പരോക്ഷ വിമര്‍ശനമാണ് ഒമ്പതാം സഹകരണ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോൾ പിണറായി നടത്തിയത്. സഹകരണ മേഖലയുടെ വളര്‍ച്ചയില്‍ ചിലര്‍ക്ക് അസ്വസ്ഥത യുണ്ടെന്നും പിണറായി പറയുകയുണ്ടായി.

രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ തര്‍ക്കമുണ്ടാകാറുണ്ട്. സര്‍ക്കാര്‍ കാര്യത്തില്‍ അങ്ങനെയുണ്ടാകാന്‍ പാടില്ല. സഹകരണ മേഖലയില്‍ നിലനില്‍ക്കുന്നത് രാഷ്ട്രീയത്തിന് അതീതമായ യോജിപ്പാണ്. പൊതുവിഷയങ്ങളിലെ യോജിപ്പ് സഹകരണ മേഖലയ്ക്ക് കരുത്ത് പകരുന്നു വെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞു.

സംസ്ഥാനത്തിന് പുറത്തുള്ള ഏജന്‍സികള്‍ ഇവിടെ ഇടപെടുകയാണ്. സ്വര്‍ണ കള്ളക്കടത്ത് നടന്നപ്പോള്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാരാണ് ആവശ്യപ്പെട്ടത്. എന്നാല്‍ പിന്നീട് നടന്നതൊന്നും പറയുന്നില്ല. ഒരു സ്ഥാപനത്തില്‍ ക്രമക്കേട് നടന്നപ്പോള്‍ അവിടെ കേന്ദ്ര ഏജന്‍സി എത്തി. എന്നാല്‍ പ്രധാന കുറ്റാരോപിതയെ തന്നെ അവര്‍ മാപ്പുസാക്ഷിയാക്കി.

രാഷ്ട്രീയ പ്രചരണത്തിനാവശ്യമായ കാര്യങ്ങള്‍ അയാളിൽ നിന്നും കിട്ടാൻ വേണ്ടിയാണ് പ്രധാനപ്രതിയെ മാപ്പു സാക്ഷിയാക്കിയത്. ഒരു ജീവനക്കാരും അനര്‍ഹമായി വായ്പയെടുക്കരുത്. ബോര്‍ഡ് അംഗങ്ങളോ ബന്ധുക്കളോ വായ്പയെടുത്തിട്ടുണ്ടോ എന്ന് ജനറല്‍ ബോഡി പരിശോധിക്കണം. ഓഡിറ്റ് നടത്തി കുറ്റക്കാരയവരെ കണ്ടെത്തിയാല്‍ പൊലിസിന് കൈമാറുമെന്നാണ് സഹകരണ ബാങ്ക് തട്ടിപ്പിനെ പറ്റി പിണറായി പറഞ്ഞത്. എന്നാൽ ഇക്കാര്യത്തിൽ തട്ടിപ്പിന് മുഖ്യ കാരണക്കാരായ മന്ത്രി പി രാജീവ്, എ സി മൊയ്‌ദീൻ ഉൾപ്പടെയുള്ള സി പി എം നേതാക്കളുടെ പങ്കിനെ പറ്റി പിണറായി ഒരക്ഷം മിണ്ടിയില്ല.

കരുവന്നൂരില്‍ നടക്കാന്‍ പാടില്ലാത്തതാണ് നടന്നതെന്ന് പിണറായി സമ്മതിക്കുന്നു. എന്നാല്‍ അവിടെ കര്‍ശനമായ നടപടിയാണ് തന്റെ സർക്കാർ കൈക്കൊണ്ടതെന്ന അവകാശ വാദമാണ് പിണറായി ഉന്നയിക്കുന്നത്. 2011 ല്‍ നടന്ന ക്രമക്കേട് അടുത്തിടെയാണ് കണ്ടെത്തിയത്. സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ അറിയാതെ ഇത് നടക്കില്ല എന്നും അതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തുവെന്നും തട്ടിപ്പിന്റെ ഉത്തരവാദിത്വം മുഴുവൻ ജീവനക്കാരുടെ തലയിൽ കെട്ടാൻ പിണറായി വിജയൻ തന്റെ പ്രസംഗത്തിൽ ശ്രമിച്ചിട്ടുണ്ട്.

സഹകരണ മേഖല പങ്കാളിത്തം വഹിക്കാത്ത രംഗം കേരളത്തില്‍ അപൂര്‍വമാണ് എന്നാണ് മുഖ്യമന്ത്രി അവകാശപ്പെടുന്നത്. അപൂര്‍വമായ ഈ മുന്നേറ്റത്തില്‍ വലിയ ഗുണവും ഉണ്ടായി എന്നും എന്നാല്‍ ചില ദോഷവശങ്ങളും ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി സമ്മതിക്കുകയാണ്. സഹകരണ രംഗത്ത് ചെറിയ തോതിലുള്ള അഴിമതി പ്രശ്നങ്ങള്‍ ഒറ്റപ്പെട്ട രീതിയില്‍ പലയിടങ്ങളില്‍ കാണുന്നു എന്നും പിണറായി സമ്മതിക്കുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...