Connect with us

Hi, what are you looking for?

Crime,

വീണയെയും ഓഡിറ്ററേയും പ്രോസിക്യൂട്ട് ചെയ്യണം, എക്സാലോജിക്ക് കമ്പനി മരവിപ്പിച്ചത് പിന്‍വലിക്കും – ആർ ഒ സി

ബെംഗളൂരു . മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ ഉടമയായ എക്സാലോജിക്ക് നിയമങ്ങൾ ലംഘിച്ച് മരവിപ്പിച്ചത് പല തട്ടിപ്പുകളും മറയ്‌ക്കാനാണെന്ന് വ്യക്തമായിരിക്കെ വീണയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ബെംഗളൂരു രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ നിർദേശം. രേഖകളില്‍ കൃത്രിമം കണ്ടതിനാല്‍ എക്സാലോജിക്ക് കമ്പനി മരവിപ്പിച്ചത് പിന്‍വലിക്കാനും നിര്‍ദേശമുണ്ട്. വീണയുടെയും കമ്പനിയുടെയും രേഖകള്‍ സാക്ഷ്യപ്പെടുത്തിയ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കന്തസ്വാമി ത്യാഗരാജു ഇളയരാജയെ പ്രോസിക്യൂട്ട് ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.

കമ്പനി മരവിപ്പിക്കുന്നത് മറ്റുപല തട്ടിപ്പുകളും മറക്കാൻ വേണ്ടിയാണെന്ന് നേരത്തേ തന്നെ ആക്ഷേപം ഉയർന്നിരുന്നു. ഇത് ശരിവെക്കുന്നതാണ് ആര്‍ഒസിയുടെ പുതിയ റിപ്പോര്‍ട്ട്. കമ്പനിയുമാ യി ബന്ധപ്പെട്ട രേഖകളെല്ലാം വീണ്ടും പരിശോധിക്കാ മെന്നും, വീണയെ പ്രോസിക്യൂട്ട് ചെയ്യണമെന്നുമാണ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നത്.

2022 നവംബറില്‍ എക്സാലോജിക്ക് മരവിപ്പിച്ച ശേഷം സമര്‍പ്പിക്കേണ്ട എംഎസ് സി-3 രേഖ വീണ ഇതുവരെ ഹാജരാക്കിയിട്ടില്ല. രേഖകള്‍ കെട്ടിച്ചമച്ചതിനും തെറ്റിദ്ധരിപ്പിച്ചതിനും തടവും പിഴയും കിട്ടാവുന്ന 447, 448, 449 വകുപ്പുകള്‍ എക്സാലോജിക്കിനും വീണയ്‌ക്കുമെതിരേ ചുമത്തണം. ശശിധരന്‍ കര്‍ത്തയുടെ ഉടമസ്ഥതയിലുള്ള സിഎംആര്‍എല്ലില്‍ നിന്നു പണം കൈപ്പറ്റിയതു സംബന്ധിച്ച് കൃത്യമായ രേഖ വീണ ഹാജരാക്കിയില്ല. പണത്തിനു ജിഎസ്ടിയടച്ചെന്നു മാത്രമാണ് എക്സാലോജിക് ആര്‍ഒസിയെ അറിയിച്ചത്. രേഖകളില്‍ കൃത്രിമം കണ്ടതിനാല്‍ കമ്പനി മരവിപ്പിച്ചത് പിന്‍വലിക്കാന്‍ ഈ സാഹചര്യത്തിലാണ് നിർദേശിച്ചിരിക്കുന്നത്.

എക്സാലോജിക് കമ്പനി മരവിപ്പിക്കാന്‍ വീണ സത്യത്തിൽ അധികൃതരെ തെറ്റിദ്ധരിപ്പിക്കുകയും അതിനായി ഉണ്ടാക്കിയ രേഖകളില്‍ കൃത്രിമം കാണിച്ചെന്നും ബെംഗളൂരു രജിസ്ട്രാര്‍ ഓഫ് കമ്പനീസ് (ആര്‍ഒസി) പറയുന്നത്. എക്സാലോജിക് നല്കിയ അപേക്ഷ യിലും സത്യവാങ്മൂലത്തിലും ക്രമക്കേടു കാണിക്കുകയായിരുന്നു. ഒരു കമ്പനി മരവിപ്പിക്കാനുള്ള മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് അപേക്ഷയും സത്യവാങ്മൂലവും നൽകി. രണ്ടു വര്‍ഷം ഇടപാടൊന്നുമില്ലാത്ത കമ്പനികള്‍ക്കേ മരവിപ്പിക്കല്‍ അപേക്ഷ നൽകാനാവൂ എന്നിരിക്കെ, വസ്തുതകൾ മറച്ചുവച്ച് മരവിപ്പിക്കലിന് 2022 ൽ അപേക്ഷ നൽകി. അപ്പോഴും കമ്പനി വഴി ഇടപാടു കൽ നടക്കുകയായിരുന്നു. അവയില്‍ പലതിലും നികുതിയടച്ചില്ല.

2021ല്‍ കമ്പനീസ് ആക്ട് പ്രകാരം കമ്പനി ഡയറക്ടര്‍ക്കടക്കം നോട്ടീസ് കിട്ടിയത് എക്സാലോജിക് മറച്ചുവച്ചു. ആദായ നികുതിയായി 42,38,038 രൂപയും പലിശയും എക്സാലോജിക് അടയ്‌ക്കാനുണ്ടായിരുന്നു. ഇതെല്ലാം മൂടിവച്ച് കമ്പനി ആര്‍ഒസി മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നു കാണിച്ചാണ് വീണ സാക്ഷ്യപത്രം ഹാജരാക്കി രജിസ്ട്രാര്‍ ഓഫ് കമ്പനീസിനെ കബളിപ്പിക്കുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...