Connect with us

Hi, what are you looking for?

Crime,

ഭാവി ഭാര്യയുടെ അച്ഛന് വേണ്ടി ക്രൈം നന്ദകുമാറിന്റെ ഓഫീസ് കത്തിച്ച റിയാസിനെ പഞ്ഞിക്കിട്ട് രാഹുൽ മാങ്കൂട്ടത്തിന്റെ തിരിച്ചു വരവിൽ നടുങ്ങി പിണറായി

‘എടുക്കുമ്പോൾ ഒന്ന്, തൊടുക്കുമ്പോൾ പത്ത്, കൊള്ളുമ്പോൾ ആയിരം’ എന്ന രീതിയിൽ സംസാരിക്കാൻ കഴിയുന്ന, ചാനൽ ചർച്ചകളിലെ പ്രതിപക്ഷത്തിന്റെ ഫയർബ്രാൻഡ് മുഖമായ രാഹുൽ മാങ്കൂട്ടത്തിൽ എന്ന യൂത്ത് കോൺഗ്രസ് അധ്യക്ഷനെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചതിനു പിന്നാലെ സമാനതകളില്ലാത്ത പ്രതിഷേധ സമരങ്ങൾക്കാണ് കേരളം രാഷ്ട്രീയം സാക്ഷ്യം വഹിച്ചത്.

സമരത്തിന്റെ പേരിൽ കുറ്റവാളിയെ പോലെ ഒരു നേതാവിനെ പിടിക്കുന്നത് സമകാലീന കേരള ചരിത്രത്തിൽ ആദ്യമാണ്. യൂത്ത് കോൺഗ്രസിന്റെ സെക്രട്ടറിയേറ്റ് മാർച്ചിനിടെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ടാണ് രാഹുലിനെ തീവ്രവാദക്കേസിലെ പ്രതികളെ പിടിക്കുന്ന വ്യഗ്രതയോടെ അർധരാത്രി വീടുവളഞ്ഞ്, അമ്മയുടെ മുന്നിലിട്ട് അറസ്റ്റ് ചെയ്യുന്നതും, ജാമ്യം കിട്ടാത്ത വകുപ്പുകൾ ചുമത്തി ജയിലാക്കുന്നതും. രാഹുൽ എന്ന നാക്കിൽ തീപ്പന്തം നിറച്ച, ഉരുളക്ക് ഉപ്പേരിപോലെ മറുപടിപറഞ്ഞ് ചർച്ചകളിൽ സിപിഎം നേതാക്കളെ ഇളിഭ്യരാക്കുന്ന ആ യുവനേതാവിനെ, മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ അത്രമേൽ പേടിക്കുന്നുവെന്ന് ചുരുക്കം.

കിരീടം താഴെ വെക്കണമെന്നും ജനങ്ങൾ പിന്നാലെയുണ്ടെന്നും കേരളത്തിന്റെ ‘രാജാവ്’ ഓർക്കണമെന്നും ആയിരുന്നു ജയിലിൽ നിന്നിറങ്ങിയ രാഹുൽ പിണറായി വിജയന്റെ പേരെടുത്ത് പറഞ്ഞത്. മുഖ്യമന്ത്രിയുടെ മരുമകൻ മുഹമ്മദ് റിയാസിനെ പണ്ട് പോലീസ് അറസ്റ്റ് ചെയ്ത സംഭവം കൂടി ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ജയിൽ മോചിതനായ രാഹുൽ തന്റെ അറസ്റ്റിനെക്കുറിച്ച് പ്രതികരിചത് .ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രാഹുൽ പറയുന്നതിങ്ങനെ …
വീഡിയോ ….

അതായത് തന്റെ ഇപ്പോഴത്തെ ഭാര്യ പിതാവായ പിണറായി വിജയന് വേണ്ടിപണ്ട് ക്രൈമിന്റെ ഓഫീസ് തല്ലിത്തകർക്കുകയും തീയിട്ടു നശിപ്പിച് ക്രൈം നന്ദകുമാർ തന്റെ ഓഫീസിൽ സൂക്ഷിച്ചിരുന്ന പിണറായിക്കെതിരായ തെളിവുകളുടെ വിലപ്പെട്ട രേഖകൾ കടത്തിക്കൊണ്ട് പോവുകയും ചെയ്തതിനാണ് നന്ദകുമാറിന്റെ പരാതിയിൽ മുഹമ്മദ് റിയാസ് 25 ദിവസത്തോളം ജയിൽ ശിക്ഷ അനുഭവിച്ചത്. എന്നാൽ താൻ അങ്ങനെ ഒന്നും ചെയ്തിട്ടല്ലല്ലോ, സമരം ചെയ്തതിനല്ലേ എന്നെ അറസ്റ്റ് ചെയ്തു വേട്ടയാടിയതെന്നും അദ്ദേഹം ചോദിച്ചു.

എന്തായാലും ജയിൽ മോചിതനായ രാഹുൽ കൂടുതൽ കരുത്താനായാണ് തിരിച്ചെത്തിയിരിക്കുന്നതെന്ന് വ്യക്തം. ഇപ്പോൾ കേരളം ഏറ്റവും ശ്രദ്ധിക്കുന്ന, യുവനേതാവായി രാഹുൽ മാറിക്കഴിഞ്ഞു. പക്ഷേ അദ്ദേഹത്തെ മൂക്കാതെ പഴുത്ത നേതാവ് എന്നുമൊക്കെ പറഞ്ഞ് വ്യക്തിഹത്യ ചെയ്യുകയാണ് സിപിഎം ഇപ്പോഴും ചെയ്യുന്നത്. പക്ഷേ ഗ്രാസ് റൂട്ടിൽ വർക്ക് ചെയ്ത് പടിപടിയായി ഉയർന്നതാണ് രാഹുലിന്റെ രാഷ്ട്രീയ ജീവിതം. ഇന്നലത്തെ മഴയിൽ തിളർത്ത ഒരു കൂൺ അല്ല ഈ കരിസ്മാറ്റിക്ക് യൂത്ത് ലീഡർ.

രാഹുൽ മാങ്കൂട്ടത്തിൽ എന്ന യുവനേതാവിനെ കേരളം മുഴുവൻ ഫാൻസിനെ ഉണ്ടാക്കി തീർത്തത് ചാനൽ ചർച്ചകളാണ്. കടിച്ചുകീറുന്ന സ്വഭാവത്തിൽ പ്രതികരിക്കുന്ന സിപിഎം നേതാക്കളെ, നിറപുഞ്ചിരിയോടെ നേരിട്ട് കുറിക്കുകൊള്ളുന്ന അടി മർമ്മത്തിൽ കൊടുക്കുന്ന യുവാവിനെ വളരെ പെട്ടെന്ന് കോൺഗ്രസ് പ്രവർത്തകർ ഏറ്റെടുക്കുകയായിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത്, കോൺഗ്രസിന്റെ പ്രമുഖരായ ഡിബേറ്റർമാർ സ്ഥാനാർത്ഥികളായി തിരിക്കിലായപ്പോൾ പാർട്ടിയുടെ മുഖമായി ചാനലുകളിൽ നിറഞ്ഞത് ഈ യുവാവാണ്. തഗ്ഗ് മറുപടികളും ട്രോളുകളുമായി അയാൾ പൊളിച്ചടുക്കി. അക്കാലത്ത് സാക്ഷാൽ ഉമ്മൻ ചാണ്ടി രാഹുലിന്റെ ഒരു ചാനൽ ചർച്ച നിന്ന് കാണുന്ന ചിത്രവും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...