Connect with us

Hi, what are you looking for?

Kerala

‘മുഖ്യമന്ത്രി പിണറായി വിജയൻ സൂര്യനുമല്ല, ഒരു മണ്ണാങ്കട്ടയുമല്ല, എം.വി.ഗോവിന്ദനെ മാനസികാരോഗ്യ കേന്ദ്രത്തിലാക്കണം’ ശോഭ സുരേന്ദ്രൻ

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയൻ സൂര്യനുമല്ല, ഒരു മണ്ണാങ്കട്ടയുമല്ലെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. പിണറായി വിജയനെ കണ്ട് സൂര്യൻ എന്ന് വിളിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് തോന്നിയിട്ടുണ്ടെങ്കിൽ അദ്ദേഹത്തെ മാനസികാരോഗ്യ കേന്ദ്രത്തിലാക്കണമെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു.

പിണറായി വിജയൻ ചെയ്യേണ്ടിയിരുന്നത് കേരളത്തിലെ ജനങ്ങൾക്കും പ്രകൃതിക്കും പെൺകുട്ടികൾക്കും സൂര്യനായി വർത്തിക്കുകയായി രുന്നു എന്നതാണെന്നും, എന്നാൽ ചെയ്യുന്നതാവട്ടെ പല വിഭാഗങ്ങളെയും കരിച്ചുകളഞ്ഞുകൊണ്ട്, കേരളത്തെ തകർത്തു മുന്നോട്ടുപോകുകയാണ് ഇപ്പോഴെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

സിപിഎം സംസ്ഥാന സെക്രട്ടറിയായി പിണറായി വിജയൻ ഇരിക്കുന്ന കാലത്ത് അന്നത്തെ മുഖ്യമന്ത്രിയെ സംസാരിക്കാൻ അനുവദിച്ചില്ല. ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായി ഇരിക്കുമ്പോൾ തലയ്ക്കു മുകളിൽ ഡമോക്ലീസിന്റെ വാളായിട്ടാണ് പിണറായി പ്രവർത്തിക്കുന്നതെന്നും പറഞ്ഞ ശോഭ സുരേന്ദ്രൻ, സൂര്യനുമല്ല, ഒരു മണ്ണാങ്കട്ടയുമല്ല എന്ന അവസ്ഥയിലേക്കാണ് കേരളത്തിന്റെ മുഖ്യമന്ത്രി മാറിക്കൊണ്ടിരിക്കുന്നതെന്നും കുറ്റപ്പെടുത്തി.

അതിനാലാണ്, മറിയച്ചേടത്തിക്ക് ചട്ടിയെടുത്തു ജനങ്ങളുടെ മുമ്പിലേക്ക് ഇറങ്ങി വരേണ്ടി വന്നത്. സൂര്യന്റെ പ്രവൃത്തി എന്നത് വ്യത്യസ്തതയില്ലാതെ എല്ലാവർക്കും വേണ്ടി പ്രകാശിക്കുകയാണ്. എന്നാൽ ചിലർക്കുവേണ്ടി മാത്രം പ്രകാശിക്കുന്ന ഈ മനുഷ്യനെക്കണ്ട് സൂര്യനെന്ന് വിളിക്കാൻ ഗോവിന്ദന് തോന്നിയിട്ടുണ്ടെങ്കിൽ അടുത്തുതന്നെ അദ്ദേഹത്തെ ആശുപത്രിയിലാക്കണം എന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...