Connect with us

Hi, what are you looking for?

India

‘ബന്ദികളെ വച്ച് വിലപേശി’, ഇനി ഹമാസിന്റെ പുക കണ്ടേ അടങ്ങുള്ളൂ എന്ന് നെതന്യാഹു

തടവിലാക്കിയ മൂന്ന് ഇസ്രായേലി ബന്ദികളുടെ വീഡിയോ പുറത്ത് വിട്ട് ഹമാസ്. ഹമാസിനെതിരായ പോരാട്ടം ഇസ്രായേൽ അവസാനി പ്പിക്കുന്ന ലക്ഷണമില്ല. ഇത് ഹമാസിന് ഏറെ വെല്ലുവിളി ഉയർത്തുന്നുണ്ട്. അതുകൊണ്ടു തന്നെ ഏതു രീതിയിലെങ്കിലും ഇസ്രയേലിനെ അടക്കി നിർത്താനാണ് ഹമാസ് ശ്രമിക്കുന്നത്. ബന്ദികളുടെ മോചനത്തിൽ ഇസ്രായേൽ ശ്രമിക്കണമെന്നുമാണ് സർക്കാരിനോട് ഈ വീഡിയോയിൽ ബന്ദികൾ ആവശ്യപ്പെടുന്നത്.

ഇതിന്റെ ഭാഗമായി തടവിലാക്കിയ മൂന്ന് ഇസ്രായേലി ബന്ദികളുടെ വീഡിയോ പുറത്ത് വിട്ട് ഹമാസ്. നോവ അർഗമണി , യോസി ഷരാബി, ഇറ്റായി സ്വിർസ്‌കി എന്നിവരെയാണ് വീഡിയോയിൽ കാണുന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 37 സെക്കന്റ് ദൈർഘ്യമുള്ള ഈ വീഡിയോ എന്നാണ് ചിത്രീകരിച്ചത് എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇവരുടെ വിധി ഞങ്ങൾ നിങ്ങളെ നാളെ അറിയിക്കുമെന്നും ഹമാസ് ഭീകരർ ഈ വീഡിയോയിലൂടെ പറയുന്നുണ്ട്. അതേസമയം ബന്ദികളാക്കപ്പെട്ട ചിലരുമായുള്ള ബന്ധം നഷ്ടമായെന്നും, ഇവർ കൊല്ലപ്പെട്ടിട്ടുണ്ടാ കാമെന്നും ഹമാസ് പറയുന്നുണ്ട്.

ഈ വിഷയത്തിൽ ഇസ്രായേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ തങ്ങൾ നടത്തിയ ആക്രമണത്തിൽ ബന്ദികൾ കൊല്ലപ്പെട്ടിരി ക്കാമെന്ന ഹമാസിന്റെ വാദം ഇസ്രായേൽ തള്ളി. ബന്ദികൾക്കുള്ള അപകടസാദ്ധ്യതയെ കുറിച്ച് പൂർണബോധവാന്മാരാണെന്നും, മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. 240ഓളം പേരെയാണ് ഹമാസ് ബന്ദികളാക്കിയത്. ഇതിൽ പകുതിയോളം പേരെ നവംബറിൽ വിട്ടയച്ചിരുന്നു. നിലവിൽ 132 പേർ ഗാസയിൽ ഹമാസിന്റെ പിടിയിലുണ്ടെന്നാണ് വിവരം.

ഹമാസ് തീവ്രവാദികൾ സ്വയം ചൊറിഞ്ഞു പണി വാങ്ങിയതാണ് ഇപ്പോൾ ഗസ്സയിൽ കാണുന്ന ദുരിതങ്ങളെല്ലാം. തിരിച്ചടിയിൽ ഗസ്സാ നഗരം മുഴുവൻ വാസയോഗ്യം അല്ലാതായി. ഗസ്സയിലെ ജനങ്ങൾ മറ്റിടങ്ങളിലേക്ക് പലായനം ചെയ്യേണ്ട അവസ്ഥയും ഉണ്ടായി. ഗസ്സയിൽ ഇനി ഹാമാസിനെ കാലു കുത്താൻ അനുവദിക്കില്ലെന്നാണ് ഇസ്രയേൽ നിലപാട്. ഇവിടെ സിറ്റി പുനർനിർമ്മിച്ച ശേഷം മറ്റൊരു ഭരണകൂടത്തെ സൃഷ്ടിക്കുക എന്നതാണ് ഇസ്രയേൽ നിലപാട്. ഹമാസ് നേതാക്കളെ തീർത്തേ അടങ്ങൂവെന്നും ഇസ്രയേൽ നിലപാട് ആവർത്തിക്കുന്നു. ഗസ്സയിൽ ഇതിനോടകം കൊല്ലപ്പെട്ടവരുട എണ്ണം 24,000 കവിഞ്ഞിട്ടുണ്ട്. എന്നിട്ടും യുദ്ധം നിർത്തില്ലെന്ന് വ്യക്തമാക്കി ഇസ്രയേൽ. അന്താരാഷ്ട്ര കോടതി ഉൾപ്പെടെ ആരുപറഞ്ഞാലും യുദ്ധത്തിൽ നിന്ന് പിന്മാറില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടിവരയിട്ടു പറഞ്ഞു.

ലക്ഷ്യം നേടുംവരെ ഗസ്സ യുദ്ധം തുടരുമെന്നും അന്താരാഷ്ട്ര എതിർപ്പുകൾ കാര്യമാക്കുന്നില്ലെന്നും നെതന്യാഹു പറഞ്ഞു. ഇസ്രയേൽ അതിക്രമത്തിനെതിരെ പ്രതികരിക്കുന്ന ഇറാനെയും ഹൂതികളെയും ഉന്നമിട്ട് നെതന്യാഹുവിന്റെ പ്രതികരണം. വംശഹത്യ ആരോപിച്ച് അന്താരാഷ്ട്ര കോടതിയെ സമീപിച്ച ദക്ഷിണാഫ്രിക്കക്കെതിരെയും നേരത്തേ ഇസ്രയേൽ രംഗത്തുവന്നിരുന്നു. വെസ്റ്റ് ബാങ്കിലും തീ പടർത്താനാണ് ഹമാസ് നീക്കമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി പറഞ്ഞു.

ഗസ്സ യുദ്ധത്തിന്റെ നൂറാം ദിവസമായ ഇന്നലെ 125 പേരാണ് മരണപ്പെട്ടത്. ഗസ്സയിൽ തകർക്കപ്പെട്ട വീടുകളുടെ മാത്രം എണ്ണം 3.59 ലക്ഷം കവിഞ്ഞു. ഇന്നലെയും വ്യാപക ആക്രമണങ്ങളാണ് നടന്നത്. വെസ്റ്റ് ബാങ്കിലും മൂന്ന് പേരെ ഇസ്രയേൽ സുരക്ഷാ സേന കൊലപ്പെടുത്തി. ഫലസ്തീൻ ജനതക്കെതിരായ കടന്നുകയറ്റം അവസാനിപ്പിക്കാതെ ചർച്ചക്ക് പ്രസക്തിയില്ലെന്ന് അൽഖസ്സാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ പ്രതികരിച്ചു.

തെൽഅവീവ്, അഷ്‌ദോദ് നഗരങ്ങൾക്കു നേരെ അൽഖസ്സാം ബ്രിഗേഡ് നിരവധി റോക്കറ്റുകൾ അയച്ചു. ഗസ്സയിൽ ഇസ്രയേൽ സൈനികസാന്നിധ്യമുള്ളിടത്തു നിന്നാണ് അൽഖസ്സാം ബ്രിഗേഡ് റോക്കറ്റുകൾ തൊടുത്തുവിട്ടത്. ലബനാനിൽ നിന്നുള്ള മിസൈൽ ആക്രമണത്തിൽ 5 സൈനികർക്ക് പരിക്കേറ്റതായും ഒരു സ്ത്രീ കൊല്ലപ്പെട്ടതായും ഇസ്രയേൽ സ്ഥിരീകരിച്ചു. ഇതിനുള്ള പ്രത്യാക്രമണമെന്നോണം ഹിസ്ബുല്ല കേന്ദ്രങ്ങളിൽ വ്യാപക ബോംബാക്രമണം നടന്നു.

അതിനിടെ ഗസ്സയിൽ വെടിനിർത്തലും സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രവും ആവശ്യപ്പെട്ട് ചൈനയും രംഗത്തുവന്നു. ഗസ്സ അധിനിവേശത്തിന്റെ നൂറാം ദിവസത്തിൽ കൈറോയിൽ ഈജിപ്ത് വിദേശകാര്യ മന്ത്രി സാമിഹ് ശൗക്രിയോടൊപ്പം നടത്തിയ വാർത്തസമ്മേളനത്തിൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

കിഴക്കൻ ജറൂസലം തലസ്ഥാനമായി 1967ലെ അതിർത്തി മാനദണ്ഡമാക്കി സ്വതന്ത്ര പരമാധികാര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കൽ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഗസ്സയിൽ സിവിലിയൻ കൂട്ടക്കൊല നൂറാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിൽ അടിയന്തരമായി വെടിനിർത്തണമെന്ന് ഇരുവരും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ ആ ആവശ്യം ഇസ്രയേൽ തള്ളുകയാണ് ഉണ്ടായത്.

കരയുദ്ധം ആരംഭിച്ചതുമുതൽ 1,106 സൈനികർക്ക് പരിക്കേറ്റതായി ഇസ്രയേൽ സേന അറിയിച്ചു. 240 പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഗസ്സ കടുത്ത ഭക്ഷ്യക്ഷാമത്തിലേക്കാണ് നീങ്ങുന്നതെന്ന് ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ ഏജൻസി മേധാവി ഫിലിപ്പെ ലസാരിനി മുന്നറിയിപ്പ് നൽകി. അതേസമയം, ചെങ്കടൽ വഴിയുള്ള കപ്പൽ ഗതാഗതം ഇനിയും തടസ്സപ്പെടുത്തുകയാണെങ്കിൽ ഹൂതികളെ വീണ്ടും ആക്രമിക്കാൻ മടിക്കില്ലെന്ന് യു.കെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൺ പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...