Connect with us

Hi, what are you looking for?

Kerala

പെണ്ണിനെന്താ കുഴപ്പം ? ഞങ്ങൾക്കും മുഖ്യമന്ത്രിയാകാം, പിണറായിയുടെ മുഖത്തടിച്ച് കെ കെ ശൈലജ

സ്ത്രീകൾ മുഖ്യമന്ത്രിയാകുന്നതിൽ തടസ്സമില്ലെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ കെ കെ ശൈലജ. എന്നാൽ നിലവിലെ മുഖ്യമന്ത്രിയെ മാറ്റേണ്ട സാഹചര്യമില്ലെന്നും അവർ പറഞ്ഞു. കോഴിക്കോട് കെഎൽഎഫ് (കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ) വേദിയിലാണു ശൈലജയുടെ പ്രതികരണം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകണമെന്നും ഇടതുപക്ഷത്തിന് ഇക്കാര്യത്തിൽ ധാരണയുണ്ടെന്നും സിപിഎം കേന്ദ്രകമ്മിറ്റിയംഗം വ്യക്തമാക്കി.

‘നാളുകളായി പിന്തള്ളപ്പെട്ടു പോയ വിഭാഗമാണു സമൂഹത്തിലെ സ്ത്രീകൾ. അവരെ മുന്നിലേക്കു കൊണ്ടുവരാൻ ഇടതുപക്ഷ ആശയം നന്നായി സഹായിച്ചിട്ടുണ്ട്. അതുപോലെ പാർലമെന്റിലും നിയമസഭയിലും വേണം. അതിനാവശ്യമായ നടപടിക്രമം സർക്കാരിന്റെ ഭാഗത്തുനിന്നും വേണം. കൂടുതൽ സ്ത്രീകൾക്കു തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രാതിനിധ്യം കൊടുക്കണം’.

വിജയസാധ്യതയൊക്കെ ചർച്ച ചെയ്താണു ചിലയിടത്തുനിന്നും സ്ത്രീകളുടെ പേര് മാറ്റുന്നത്. അതിനിടയാകരുത്. ജയിക്കുന്ന സീറ്റിൽ തന്നെ സ്ത്രീകളെ നിർത്തി മത്സരിപ്പിക്കാൻ രാഷ്ട്രീയ പാർട്ടികൾ ശ്രദ്ധിക്കുന്നത് വളരെ നല്ലതാണ്.’ ശൈലജ പറഞ്ഞു. ഈ നിയമസഭയിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ വിജയിച്ച നിയമസഭാ അംഗമാണ് കെ കെ ശൈലജ.

മട്ടന്നൂരിൽ നിന്നും അറുപതിനായിരത്തിൽ പരം വോട്ടുകൾക്ക് വിജയിച്ച അവർ അതിവേഗം ജനകീയത നേടിയ വനിതാ രാഷ്ട്രീയക്കാരിയുമായിരുന്നു. പിണറായി വിജയൻ സർക്കാറിന് തുടർഭരണം കിട്ടാൻ ഇടയാക്കിയതിൽ നിർണായക റോളും കെ കെ ശൈലജ വഹിച്ചിരുന്നു. എന്നാൽ, മന്ത്രിമാരെ മൊത്തത്തിൽ മാറ്റാൻ തീരുമാനിച്ചതോടെ ശൈലജ അടക്കം പലർക്കും മന്ത്രിസ്ഥാനം ലഭിച്ചില്ല. എന്നാൽ ശൈലജയെ മന്ത്രിയാക്കാത്ത നടപടിയിൽ സിപിഎം വലിയ വിമർശനവും കേൾക്കേണ്ടി വന്നിരുന്നു.

അതേസമയം നേരത്തെ സ്ത്രീ എന്ന തന്റെ സ്വതന്ത്ര വ്യക്തിത്വം അംഗീകരിക്കാൻ പാർട്ടി തയ്യാറായില്ലെന്ന് വൃന്ദ കാരാട്ട് പുസ്തകത്തിലൂടെ വെളിപ്പെടുത്തിയത് ഏറെ വിവാദമായിരുന്നു. സിപിഎം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ ഭാര്യ മാത്രമായി പരിഗണിച്ചെന്നാണ് അവർ ചൂണ്ടിക്കാട്ടിയത്. സിപിഎമ്മിലെ രാഷ്ട്രീയ ഭിന്നതകളുടെ സന്ദർഭങ്ങളിൽ ഈ സമീപനം കൂടുതലായിരുന്നുവെന്നും വൃന്ദ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം അവഗണന വൃന്ദാ കാരാട്ട് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് കെ കെ ശൈലജ വനിതകൾക്കു മുഖ്യമന്ത്രിയാകാമെന്ന് ചൂണ്ടിക്കാട്ടിയത്.

‘ആൻ എജ്യുക്കേഷൻ ഫോർ ഗീത’ എന്ന പേരിൽ ലെഫ്റ്റ് വേർഡ് ബുക്‌സ് പുറത്തിറക്കുന്ന ഓർമകുറിപ്പുകളിൽ ‘ബീയിങ് എ വുമൺ ഇൻ ദ പാർട്ടി’ എന്ന തലക്കെട്ടിലെ കുറിപ്പിലാണ് വൃന്ദയുടെ വെളിപ്പെടുത്തൽ. ‘1982നും 1985നും ഇടയിൽ പ്രകാശായിരുന്നു പാർട്ടി ഡൽഹി ഘടകം സെക്രട്ടറി. അക്കാലത്ത് ഞാൻ വിലയിരുത്ത പ്പെടുന്നുവെന്നോ എന്റെ പ്രവർത്തനങ്ങളും അഭിപ്രായങ്ങളും പ്രകാശുമായുള്ള ബന്ധവുമായി ചേർത്തുവായിക്കപ്പെടുന്നുവെന്നോ ഒരിക്കലും തോന്നിയിരുന്നില്ല. മറ്റൊന്നും പരിഗണിക്കാതെ എന്റെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. പക്ഷെ, പിന്നീട് അതായിരുന്നില്ല അനുഭവം’.- വൃന്ദ പറയുന്നു.

ഡൽഹിക്ക് പുറത്ത് ദേശീയ തലത്തിൽ പാർട്ടിയിലും മറ്റു സംഘടനകളിലും ഞാൻ കൂടുതൽ ചുമതലകൾ ഏറ്റെടുത്തു. എന്നാൽ, ആ കാലത്ത് മിക്കപ്പോഴും കമ്യൂണിസ്റ്റ്, സ്ത്രീ, മുഴുവൻ സമയ പാർട്ടി പ്രവർത്തക എന്നിങ്ങനെയുള്ള എന്റെ സ്വത്വത്തെ അപ്പാടെ പ്രകാശിന്റെ ഭാര്യ എന്നതുമായി കൂട്ടിക്കുഴച്ചു. ഇത് രാഷട്രീയ ഭിന്നതകളുടെ സമയത്ത്… അങ്ങനെ പല തവണ ഉണ്ടായി… രൂക്ഷമായി. ദുഷ്ടലാക്കോടെ മാധ്യമങ്ങളിൽ വരുന്ന ഗോസിപ്പുകളും അതിന് കാരണമായി. സഖാക്കളുമായുള്ള എന്റെ ബന്ധത്തെക്കുറിച്ച് കൂടുതൽ ബോധവതിയാവാൻ ഞാൻ നിർബന്ധിതയായി. അധികമായ സൂക്ഷ്മ പരിശോധനയുടെ ഭാരം ഞാൻ നേരിടേണ്ടിവന്നു.’

റീത എന്നത് അടിയന്തരാവസ്ഥക്കാലത്ത് വൃന്ദയ്ക്ക് പാർട്ടി നൽകിയ വിളിപ്പേരായിരുന്നു. 75 മുതൽ 85 വരെയുള്ള വൃന്ദയുടെ ലണ്ടൻ ജീവിതം, അവിടെ എയർ ഇന്ത്യയിൽ ജോലി ചെയ്യുമ്പോൾ സാരി ഉടുക്കാനായി നടത്തിയ സമരം, കൊൽക്കത്തയിലെ സിപിഎം പ്രവർത്തനം, പ്രകാശ് കാരാട്ടുമായുള്ള പ്രണയവും വിവാഹവും, ഡൽഹിയിൽ ട്രേഡ് യൂണിയൻ രംഗത്തും സ്ത്രീകളെ സംഘടിപ്പിക്കുന്നതിനും നടത്തിയ പോരാട്ടങ്ങൾ, ദുഃഖം നിറഞ്ഞ വേർപാടുകൾ എന്നിവയാണ് ഓർമകുറിപ്പുകളിൽ ഉൾപ്പെടുന്നത്.

അതേസമയം തന്റെ പുസ്തകത്തിൽ പാർട്ടിക്കെതിരെ സംസാരിച്ചെന്ന വാർത്തകൾ അവർ നിഷേധിക്കുകയും ചെയ്തിരുന്നു. ദേശീയ തലത്തിൽ പാർട്ടി തന്റെ സ്വതന്ത്ര വ്യക്തിത്വം അഗീകരിച്ചില്ലെന്നും, പ്രകാശ് കാരാട്ടിന്റെ ഭാര്യയായി മാത്രം പരിഗണിച്ചെന്നും പുസ്തകത്തിൽ പറയുന്നുണ്ടെന്നായിരുന്നു വാർത്ത വന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...