Connect with us

Hi, what are you looking for?

Crime,

ഹൈറിച്ച് കമ്പനി നടത്തിയത് 1,630 കോടി രൂപയുടെ തട്ടിപ്പെന്ന് പോലീസ്, കേസന്വേഷണം ഉയർന്ന അന്വേഷണ ഏജൻസിയെ ഏൽപ്പിക്കണം

കൊ​ച്ചി . ഓൺലൈൻ ഷോപ്പിംഗിന്റെ മറവിൽ ഹൈറിച്ച് കമ്പനി നടത്തിയത് 1,630 കോടി രൂപയുടെ തട്ടിപ്പെന്ന് പോലീസ്. 1,630 കോടി രൂപയുടെ തട്ടിപ്പ് കമ്പനി നടത്തിയതായി പോലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നു. വലിയ തട്ടിപ്പായതിനാൽ തുടർ അന്വേഷണത്തിനായി ഉയർന്ന അന്വേഷണ ഏജൻസികളെ കേസ് ഏൽപ്പിക്കണമെന്നും പോലീസ് റിപ്പോർട്ടിൽ ആവശ്യപ്പെ ട്ടിരിക്കുന്നു.

നിയമങ്ങളൊന്നും പാലിക്കാതെ ഓൺലൈൻ ഷോപ്പിംഗിന്റെ മറവിൽ നിരവധി ആളുകളിൽ നിന്നാണ് ഹൈറിച്ച് കമ്പനി പണം ഈടാക്കിയത്. കോഴിക്കോട് സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോടതി സംഭവത്തിൽ അന്വേഷണം നടത്താൻ ഉത്തരവിടുകയായിരുന്നു. ഇതിനുമുമ്പും 126 കോടി രൂപയുടെ നികുതിവെട്ടിപ്പ് ഹൈറിച്ച് എന്ന സ്ഥാപനം നടതത്തിയതായി ജി.എസ്.ടി വകുപ്പ് കണ്ടെത്തിയിട്ടുള്ളതാണ്. പിറകെ സ്ഥാപനത്തിന്റെ ഡയറക്ടർ അറസ്റ്റിലായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് 1,630 കോടിയുടെ തട്ടിപ്പ് നടന്നിട്ടുള്ളതായി പോലീസ് കണ്ടെത്തുന്നത്.

ഹൈറിച്ച് മ​ൾ​ട്ടി​ ലെ​വ​ൽ മാ​ർ​ക്ക​റ്റി​ങ്​ ക​മ്പ​നി​യുടെ ജി.​എ​സ്.​ടി വെ​ട്ടി​പ്പ് കേരളത്തിൽ പിടികൂടിയതിൽ ഏ​റ്റ​വും വലുതെന്ന് ​ജി.​എ​സ്.​ടി ഇ​ന്‍റ​ലി​ജ​ൻ​സ്​ വി​ഭാ​ഗം പറയുന്നു. കമ്പനി 126.54 കോ​ടി രൂ​പ​യു​ടെ ജി.​എ​സ്.​ടി വെ​ട്ടി​പ്പ്​ ന​ട​ത്തി​യെ​ന്നായിരുന്നു ആദ്യം കണ്ടെത്തിയിരുന്നത്. പ​രാ​തി​യെ തുടർന്ന് തൃ​ശൂ​ർ ആ​റാ​ട്ടു​പു​ഴ ആ​സ്ഥാ​ന​മാ​യ ക​മ്പ​നി​യു​ടെ ഡ​യ​റ​ക്ട​റെ ജി.​എ​സ്.​ടി ഇ​ന്‍റ​ലി​ജ​ൻ​സ്​ വി​ഭാ​ഗം അ​റ​സ്റ്റ്​ ചെ​യ്തിരുന്നതുമാണ്. തുടർന്നുള്ള അന്വേഷണത്തിൽ ആയിരം കോടിയിലേറെ തട്ടിപ്പു നടത്തിയതായി കണ്ടെത്തിയിരിക്കുകയാണ് ഇപ്പോൾ.

703 കോ​ടി വി​റ്റു​വ​ര​വു​ള്ള ക​മ്പ​നി 126.54 കോ​ടി ജി.​എ​സ്.​ടി അ​ട​ക്കാ​നു​ണ്ടെ​ന്നാ​യിരുന്നു​ അ​ധി​കൃ​ത​ർ ആദ്യം പറഞ്ഞിരുന്നത്. 15 ശ​ത​മാ​നം പി​ഴ​യും ചു​മ​ത്തി​യിരുന്നു. പ​രി​ശോ​ധ​ന​ക്ക്​ പി​ന്നാ​ലെ ന​വം​ബ​ർ 24ന്​ ​ഒ​ന്ന​ര​ക്കോ​ടി​യും 27ന്​ 50 ​കോ​ടി​യും അടക്കം 51.5 കോടി ക​മ്പ​നി അ​ട​ച്ചു. 75 കോ​ടി കൂ​ടി അ​ട​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഹൈ ​റി​ച്ച്​ ഓ​ൺ​ലൈ​ൻ ഷോ​പ്പി പ്രൈ​വ​റ്റ്​ ലി​മി​റ്റ​ഡ്​ ഡ​യ​റ​ക്ട​ർ കെ.​ഡി. പ്ര​താ​പ​നെ​​ ജി.​എ​സ്.​ടി ഇ​ന്‍റ​ലി​ജ​ൻ​സ്​ കാ​സ​ർ​കോ​ട്​​ യൂ​നി​റ്റ്​ അ​റ​സ്റ്റ്​ ചെയ്യുകയായിരുന്നു.

പ്രതാപനെ എ​റ​ണാ​കു​ളം അ​ഡീ​ഷ​ന​ൽ ചീ​ഫ്​ ജു​ഡീ​ഷ്യ​ൽ മ​ജി​സ്​​ട്രേ​റ്റ്​ (സാ​മ്പ​ത്തി​കം) റി​മാ​ൻ​ഡ്​ ചെയ്യുകയും ഉണ്ടായി.. അ​റ​സ്റ്റ്​ വാ​ർ​ത്ത സ്ഥി​രീ​ക​രി​ച്ചെ​ങ്കി​ലും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​ധി​കൃ​ത​ർ ആദ്യം പുറത്ത് വിട്ടിരുന്നില്ല. എന്നാൽ, ക​മ്പ​നി നി​കു​തി വെ​ട്ടി​ച്ചെ​ന്ന പ്ര​ചാ​ര​ണം വ്യാ​ജ​മാ​ണെ​ന്നും ജി.​എ​സ്.​ടി ഫ​യ​ലി​ങ്​ വി​ഭാ​ഗ​ത്തി​ൽ വ​ന്ന തെ​റ്റി​ദ്ധാ​ര​ണ​ക​ളു​ടെ ഭാ​ഗ​മാ​യി പെ​രു​പ്പി​ച്ച്​ കാ​ണി​ച്ച ക​ണ​ക്കു​ക​ളു​ടെ ഫ​ല​മാ​യാ​ണ്​ ഇ​ത്ത​രം തെ​റ്റി​ദ്ധ​രി​പ്പി​ക്ക​പ്പെ​ടു​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തെ​ന്നും ആയിരുന്നു ഹൈ ​റി​ച്ച്​ ക​മ്പ​നിയുടെ വിശദീകരണം. ഇതിനു പിറകെ ഇത് സംബന്ധിച്ച് വാർത്തകൾ നൽകിയ മാധ്യമങ്ങളുടെ ഇൻബോക്സിലടക്കം ഇവരുടെ ഭീക്ഷണിയും ഉണ്ടായി.

ജി.​എ​സ്.​ടി വെ​ട്ടി​പ്പ്​ സം​ബ​ന്ധി​ച്ച​ വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന്​ ഇ​ന്‍റ​ലി​ജ​ൻ​സ്​ വി​ഭാ​ഗം ക​ഴി​ഞ്ഞ​മാ​സം 24ന്​ ​ക​മ്പ​നി​യു​ടെ ആ​റാ​ട്ടു​പു​ഴ​യി​ലെ ഓ​ഫി​സി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​. ക​മ്പ​നി ഡ​യ​റ​ക്ട​ർ​മാ​രാ​യ പ്ര​താ​പ​ൻ, കെ.​എ​സ്. ശ്രീ​ന എ​ന്നി​വ​രെ ജി.​എ​സ്.​ടി ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​റു​ടെ (ഇ​ന്‍റ​ലി​ജ​ൻ​സ്) തൃ​ശൂ​രി​ലെ ഓ​ഫി​സി​ലേ​ക്ക്​ വി​ളി​ച്ചു​വ​രു​ത്തി​. ക​മ്പ​നി​ക്ക്​ മ​റ്റ്​ സം​സ്ഥാ​ന​ങ്ങ​ളി​ലും പ്ര​വ​ർ​ത്ത​ന​മു​ണ്ടെ​ന്നും കൂ​ടു​ത​ൽ വി​റ്റു​വ​ര​വ്​ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നുമുള്ള പ്രാ​ഥ​മി​ക വി​ല​യി​രു​ത്തലുകൾ ജി.​എ​സ്.​ടി അ​ധി​കൃ​ത​ർ annu പങ്കുവെച്ചിരുന്നു. മ​ൾ​ട്ടി​ലെ​വ​ൽ മാ​ർ​ക്ക​റ്റി​ങ്​ മാ​തൃ​ക​യി​ൽ ഇ-​കോ​മേ​ഴ്​​സ്​ പ്ലാ​റ്റ്​​ഫോ​മാ​യാ​ണ്​ ക​മ്പ​നി പ്ര​വ​ർ​ത്ത​നം നടത്തി വന്നിരുന്നത്. പോലീസ് കോടതിൽ നൽകിയ റിപ്പോർട്ടിൽ 1,630 കോടി രൂപയുടെ തട്ടിപ്പു നടന്നതായും, ഉയർന്ന അന്വേഷണ ഏജൻസികളെ കേസ് ഏൽപ്പിക്കണമെന്നും ആണ് ആവശ്യപ്പെട്ടി രിക്കുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...