Connect with us

Hi, what are you looking for?

Crime,

‘പി വി’ പിണറായി തന്നെ, നടന്നത് 40,000 കോടിയുടെ അഴിമതി – ഷോൺ ജോർജ്

മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനും എതിരെയുള്ള മാസപ്പടി കേസിലെ ‘പിവി’ പിണറായി വിജയന്‍ തന്നെയാണെന്ന് പരാതിക്കാരനായ അഡ്വക്കേറ്റ് ഷോണ്‍ ജോര്‍ജ്. കേസിലെ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അഡ്വക്കേറ്റ് ഷോണ്‍ ജോര്‍ജ്. ഇത് ഒരു മഞ്ഞുമലയുടെ അഗ്രം മാത്രമാണ്. ഇക്കാര്യത്തിലുള്ള തന്‍റെ നിയമ പോരാട്ടം ആരംഭിച്ചത് മുതല്‍ സംസ്ഥാന പൊലീസും അന്വേഷണ ഏജന്‍സികളും രഹസ്യമായി തന്നെ പിന്തുടരുന്നതായും ഷോണ്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്‍റെ എക്‌സാലോജിക് കമ്പനിക്കെതിരെ കേന്ദ്ര അന്വേഷണത്തിന് താൻ നൽകിയ പൊതു താത്പര്യ ഹർജിയെ തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പൊതുപ്രവർത്തകൻ എന്ന നിലയിൽ ഇത് പൊതുസമൂഹത്തിന്‍റെ മുന്നിൽ എത്തിക്കേണ്ടത് ഉത്തരവാദിത്വമാണ്. വെറും മാസപ്പടി വിവാദത്തിൽ ഒതുങ്ങുന്നതല്ല എക്‌സാലോജിക്കും സിഎംആർഎല്ലുമായുള്ള ബന്ധം. സംസ്ഥാനത്തിന്‍റെ തീരദേശങ്ങളെ വിൽപ്പന ചരക്കാക്കി മാറ്റി മുഖ്യമന്ത്രിയുടെ ഭാര്യയ്ക്ക് അടക്കം പങ്കാളിത്തമുള്ള കമ്പനിയുമായി 40,000 കോടി രൂപയിലധികം വരുന്ന ഇടപാടുകളാണ് നടക്കുന്നതെന്നും ഷോൺ ജോർജ് ആരോപിച്ചു.

കൈപ്പറ്റിയിരിക്കുന്ന പണം അഴിമതി നിരോധന നിയമം അനുസരിച്ച് കുറ്റകരമാണ്. ഇന്ത്യയുടെ അതീവ സുരക്ഷയെ ബാധിക്കുന്ന അറ്റോമിക് മിനറല്‍സുള്ള കാര്യം പോലും അന്വേഷിക്കേണ്ടി യിരിക്കുന്നു. ഇതിനെ രാഷ്‌ട്രീയമായി കാണരുതെന്നും ഇതൊരു വലിയ അഴിമതിയാണ്. ഇത്രയും വലിയ അഴിമതിയെ പുറത്ത് കൊണ്ട് വരേണ്ടതുണ്ട്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് രണ്ട് മാസം കൊണ്ട് തീരും, താന്‍ എന്തായാലും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുമില്ല അതുകൊണ്ട് രാഷ്‌ട്രീയം നോക്കാതെ ഇതിനെതിരെ നടപടിയുണ്ടാകണമെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...