Connect with us

Hi, what are you looking for?

Crime,

കളം നിറഞ്ഞ് തകർത്ത് കുഴൽനാടൻ, ഇനി ഉറക്കം മുഖ്യനും മകൾക്കും വിലങ്ങ് അണിയിച്ച ശേഷം

എക്‌സോലോജികിനെതിരെ അന്വേഷണം നടത്താനുള്ള ഉത്തരവിൽ നിറയുന്നത് ഗുരുതര ആരോപണങ്ങൾ. കമ്പനി നിയമത്തിലെ 2006(4) വകുപ്പ് പ്രകാരം നടത്തി അന്വേഷണത്തിൽ നിരവധി ക്രമക്കേട് കണ്ടെത്തിയെന്നും നിരവധി കുറ്റകൃത്യങ്ങൾ തെളിഞ്ഞുവെന്നും ഉത്തരവിലുണ്ട്. അതുകൊണ്ട് തന്നെ കമ്പനികാര്യ വകുപ്പിന്റെ തുടരന്വേഷണം നിർണ്ണായകമാകും. ഇക്കാര്യത്തിൽ കാലം നിറഞ്ഞാടിയ കുഴൽ നടൻ എം എൽ എ ക്കും പ്രതിപക്ഷത്തിനും പ്രത്യേകിച്ച് പ്രതിപക്ഷ നേതാവിന് മൊക്കെ അഭിമാനിക്കാം.

കെ എസ് ഐ ഡി സി വിശദീകരണമൊന്നും നൽകിയില്ലെന്ന ഗുരുതര ആരോപണവും ഉത്തരവിലുണ്ട്. രജിസ്ട്രാർ ഓഫ് കമ്പനീസ് നൽകിയ നോട്ടീസിന് മറുപടി നൽകാത്തത് ഗൗരവത്തോടെയുള്ള കുറ്റമാണ്. ഇക്കാര്യവും ഉത്തരവിലുണ്ട്. കെ എസ് ഐ ഡി സിയുടെ രജിസ്‌ട്രേഷൻ പോലും റദ്ദാക്കാൻ സാധ്യത ഏറെയാണ്. സിഎംആർഎല്ലിന്റെ മറുപടി തൃപ്തികരമല്ലെന്നും ഉഴപ്പൻ മട്ടിലുള്ളതാണെന്നും വിശദീകരിക്കുന്നു. ഈ സാഹചര്യത്തിലാണ് എക്‌സോലോജിക്കിനൊപ്പം കെ എസ് ഐ ഡി സിയും സിഎംആർഎല്ലും അന്വേഷണ പരിധിയിലുള്ളത്. കേന്ദ്ര സർക്കാരിന്റെ അഭിപ്രായം മാനിച്ചാണ് തീരുമാനമെന്നും വിശദീകരിക്കുന്നു.

കരിമണൽ കമ്പനി സിഎംആർഎല്ലിൽ നിന്നും മാസപ്പടി കൈപ്പറ്റിയ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന് കുരുക്ക് മുറുകുന്നുവെന്നാണ് സൂചന. കരിമണൽ കമ്പനിയിൽ നിന്നടക്കം പണംകൈപ്പറ്റിയതിൽ അസ്വഭാവികത നിലനിൽക്കുന്നതായി കണ്ടെത്തിയിരിക്കുകയാണ് ബെംഗളുരുവിലെയും കൊച്ചിയിലെയും രജിസ്ട്രാർ ഓഫ് കമ്പനീസ്. ബെംഗളുരു, കൊച്ചി രജിസ്ട്രാർ ഓഫ് കമ്പനീസ് കണ്ടെത്തിയിരിക്കുന്ന കാര്യങ്ങളിൽ വിശദമായ അന്വേഷണം നടത്തി നാല് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് കേന്ദ്ര കോർപ്പറേറ്റ് അഫയേഴ്സ് മന്ത്രാലയം അന്വേഷണ സംഘത്തിനോട് നിർദ്ദേശിച്ചിരിക്കുന്നത്.

കർണാടക, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. ഈ അന്വേഷണത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയാൽ മറ്റ് എജൻസികൾ അന്വേഷണം ഏറ്റെടുക്കും. കേരളത്തിൽ നിന്നുള്ള ആരും പ്രാഥമിക അന്വേഷണത്തിന് ചുമലപ്പെട്ടവരുടെ പട്ടികയിലില്ല. കേന്ദ്ര സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടതോടെ വീണാ വിജയന് കുരുക്ക് മുറുകിയിരിക്കുകയാണ്. ലഭിച്ച തുക നൽകിയ സേവനത്തിനുള്ള ഫീസാണെന്നായിരുന്നു മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർ വാർത്താ സമ്മേളനത്തിലടക്കം വിവരിച്ചത്. എന്നാൽ രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ കൊച്ചി, ബെംഗളുരു സെന്ററുകൾ നൽകുന്ന റിപ്പോർട്ട് ഈ വാദങ്ങളെല്ലാം തള്ളുന്നതാണ്.
കമ്പനിക്കെതിരേ ലഭിച്ച പരാതിയിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയിരുന്നു. സി.എം.ആർ.എൽ., കെ.എസ്‌ഐ.ഡി.സിയും അന്വേഷണ പരിധിയിൽ ഉണ്ട്. മാസപ്പടി വിവാദത്തിന് പിന്നാലെയാണ് വീണ്ടും എക്‌സാലോജിക്കിനെതിരേ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് രജിസ്ട്രാർ ഓഫ് കമ്പനീസ് നേരത്തെ അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രം വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

സി.എം.ആർ.എല്ലും കെ.എസ്‌ഐ.ഡി.സിയും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങൾ, എക്‌സാലോജിക്കിന്റെ സാമ്പത്തിക സ്രോതസ്സുകൾ ഉൾപ്പെടെ പരിശോധിക്കും. മൂന്നംഗ സമിതിയാണ് അന്വേഷണം നടത്തുക. അന്വേഷണം നടത്തി നാലുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ആവശ്യം. അതിനിടെ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ ഗുരുതര ആരോപണവുമായി മാത്യു കുഴൽനാടൻ എംഎൽഎ രംഗത്തു വന്നിട്ടുണ്ട്.

വീണയുടെ കമ്പനിയായ എക്‌സോലോജിക് സിഎംആർഎല്ലിൽ നിന്ന് കൂടുതൽ പണം വാങ്ങിയെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. സർക്കാരിനെതിരായ പോരാട്ടത്തിന് വലിയ ജനപിന്തുണ ലഭിച്ചെന്ന് പറഞ്ഞ എംഎൽഎ താൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി ലഭിച്ചില്ലെന്നും പകരം ആരോപണം ഉന്നയിക്കുന്നെന്നും പറഞ്ഞു. അഴിമതിക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം ജനം ആഗ്രഹിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.

വീണയുടെ കമ്പനിയുടെ കണക്കുകൾ നിരത്തിയായിരുന്നു എംഎൽഎയുടെ ആരോപണങ്ങൾ. 42 ലക്ഷം രൂപ അധികമായി സിഎംആർഎല്ലിൽ നിന്ന് വാങ്ങിയതിന് രേഖകളുണ്ടെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. കൂടാതെ ഈ കമ്പനിയുടെ ഉടമയുടെ ഭാര്യയുടെ കമ്പനിയിൽ നിന്നും പണം വാങ്ങിയെന്നും അദ്ദേഹം ആരോപിച്ചു. 2014ൽ തുടങ്ങിയ എക്സാലോജിക് പ്രവർത്തനരഹിതമാണെന്നും പ്രവർത്തിക്കാത്ത കമ്പനിക്ക് ധനസഹായം എങ്ങനെ ലഭിച്ചെന്നും അദ്ദേഹം ചോദിച്ചു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...