Connect with us

Hi, what are you looking for?

Kerala

സുരേഷ്‌ഗോപി ശപിച്ചോ? സൂര്യ സുചിയുടെ ജോലി തെറിച്ചു !!

റിപ്പോർട്ടർ ചാനൽ സുരേഷ്ഗോപിക്ക് എതിരെ ഷിദ ജഗത്തിനു ശേഷം പറഞ്ഞുവിട്ട ഒരു പോരാളിയുടെ കഥയാണിത്. പക്ഷെ പോരാളിയെ റിപ്പോർട്ടർ തഴഞ്ഞു. ഏതായാലും ഇപ്പോൾ റിപോർട്ടർ ചാനലിലെ ഈ മാധ്യമ പ്രവർത്തകയ്ക്ക് ജോലി നഷ്ടമായി.

സുരേഷ് ഗോപിയുടെ തൃശൂരിലെ ശപഥം ഫലിച്ചു. അദ്ദേഹവുമായി തൃശൂരിൽ സംഘർഷം ഉണ്ടാക്കിയ സൂര്യ സുജി റിപോർട്ടർ ചാനലിൽ നിന്നും പുറത്ത്. തൃശൂരിൽ സുരേഷ് ഗോപി മാധ്യമ പ്രവർത്തകരോട് സംസാരിച്ചപ്പോൾ തട്ടികയറിയ സൂര്യസുജി അന്നു മുതൽ വിവാദത്തിലായിരുന്നു. സൂര്യസുജി അന്ന് തൃശൂരിൽ സുരേഷ് ഗോപിയുടെ മാധ്യമ സമ്മേളനത്തിൽ പ്രതിഷേധിക്കുകയായിരുന്നു. തുടർന്നാണ് ആളാകാൻ വരരുത് എന്ന് തുറന്നടിച്ച് സുജയ സുജിയേ പുറകോട്ട് നിർത്തിയത്.

റിപോർട്ടർ ചാനൽ ഏറെ കാലമായി ഇവരെ ജോലികൾ നല്കാതെ മാറ്റി നിർത്തിയിരിക്കുകയായിരുന്നു., സുരേഷ് ഗോപിയുമായി ഇടഞ്ഞതിനെ തുടർന്ന് സൂര്യസുജിയെ തൃശൂരിൽ നിന്നും ചാനൽ മാനേജ്മെന്റ് സ്ഥലം മാറ്റിയിരുന്നു. ഇപ്പോൾ ഇവരേ വിളിച്ച് വരുത്തി മാനേജ്മെന്റ് രാജി കത്ത് എഴുതി വാങ്ങിച്ചു എന്നാണറിയുന്നത്.

ഗരുഡൻ സിനിമയുടെ പ്രമോഷൻ്റെ ഭാഗമായി തൃശ്ശൂരിൽ നടന്ന തിയറ്ററിലെ പ്രസ് മീറ്റിംഗിനിടെ, സുരേഷ് ഗോപിയെ അകാരണമായി പ്രകോപിപ്പിച്ച് , ഹിഡൻ അജണ്ടയുമായെത്തി സിനിമയെപ്പറ്റി ചോദിക്കാതെ മറ്റു കാര്യങ്ങൾ ചോദിച്ചതിനെ തുടർന്നാണ് സ്ഥലം മാറ്റിയത്. സ്വന്തം ചാനലിലെ ക്യാമറാമാൻ ബിജു പോലും ഈ സംഭവത്തിൽ സൂര്യക്കെതിരേയാണ് നിലപാടെടുത്തത്.

ഇതര മീഡിയാകളിലെയും സീനിയർ റിപ്പോർട്ടർമാരടക്കം സൂര്യയുടെ പ്രവർത്തിയോടു വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഈ സംഭവം കൂടാതെ വേറെയും പരാതികൾ സൂര്യയെക്കുറിച്ചുയർന്ന സാഹചര്യത്തിലാണ് അച്ചക്ക നടപടി. ചാനലിൽ നിന്നും പുറത്താക്കാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും, അത് വിവാദമാകാനിടയുള്ളതിനാൽ സ്ഥലം മാറ്റത്തിൽ തത്കാലം ഒതുക്കുകയായിരുന്നു. ഇതോടെ സുരേഷ് ഗോപിക്കെതിരായ ഇടത്പക്ഷ വനിതാ മാധ്യമ പ്രവർത്തകരുടെ നീക്കങ്ങൾക്ക് തിരിച്ചടിയായി. പണി വേണേൽ പാർട്ടി വിപ്ലവം വേണ്ടാ എന്നും ആവേശം വേണ്ടാ എന്നും ഉള്ള മുന്നറിയിപ്പ് കൂടിയാണിത്.

സൂര്യ സുചി സി.പി.എമ്മിന്റെ സജീവമായ അനുഭാവിയാണ്‌. മാധ്യമ പ്രവർത്തക എന്ന നിലയിലും പാർട്ടിയുടെ ആശയങ്ങൾ ഉയർത്തി പിടിക്കുകയും ചെയ്യാറുണ്ട്..പഴയ എസ് എഫ് ഐക്കാരി. ജേണലിസം കഴിഞ്ഞ് കാസർകോട് ഒരു ഫേസ്ബുക്ക് ചാനലിൽ ആയിരുന്നു. തുടർന്ന് കണ്ണൂർ സിറ്റി വിഷൻ ചാനലിൽ കയറി. ആ സമയത്ത് മദ്യപാനവുമായി ബന്ധപ്പെട്ട തർക്കം ഓഫീസിൽ ഉണ്ടായി എന്നും പറയുന്നു. തുടർന്ന് അവിടെ നിന്നും കണ്ണൂർ വൺ ചാനലിൽ കയറി. അവിടെ നിന്ന് ഓഫീസിൽ മറ്റുള്ളവരുമായി തർക്കം ഉണ്ടാവുകയായിരുന്നു. ഓഫീസിലെ പുകവലിയും മദ്യപാനവും സംബന്ധിച്ച തർക്കങ്ങളിൽ അവിടെയും വിവാദങ്ങൾ ആയി.

ഇതോടെ അവിടെ നിന്നും പുറത്തായി എങ്കിലും പാർട്ടിയുടെ തണലും പിന്തുനയും ഉള്ളതിനാൽ തളരാതെ മുന്നോട്റ്റ് പോവുകയായിരുന്നു. ജോലി ചെയ്ത സ്ഥാപനങ്ങളിൽ നിന്നും അവഗണനയും പുറത്താക്കലും അനുഭവിച്ച സൂര്യ സുചി പിന്നീട് കൈരളിയിൽ കയറി. കൈരളിയിൽ കയറിയപ്പോൾ ആണ്‌ അരിവാലും ചുറ്റിയയും കൈയ്യിൽ പിടിച്ച് ഫോട്ടോ എടുക്കലും വിവാദവും. പിന്നീട് ഇവർ കൈരളി തൃശൂർ ബ്യൂറോയിൽ എത്തി.

അവിടെ നിന്നാണ്‌ റിപോർട്ടറിൽ എത്തിയത്. റിപോർട്ടർ ചാനലിൽ നിന്നും ജോലിയിൽ നിന്നും ഏറെ നാൾ മാറ്റി നിർത്താൻ കാരണം അച്ചടക്ക ലംഘനവും ഓഫീസിൽ അംഗീകരിക്കാൻ പറ്റാത്ത പ്രവർത്തനവും ആയിരുന്നു എന്ന് പറയുന്നു. ഓഫീസിൽ മറ്റ് സ്റ്റാഫുകളും സൂര്യ സുചിക്കെതിരേ പരാതികൾ ഉന്നയിക്കുകയായിരുന്നു. ഒത്ത് പോകാൻ ആകുന്നില്ല എന്നും സഹകരിക്കുന്നില്ല എന്നും പരാതികൾ ഉയർന്നു. ഈ അവസരത്തിൽ സൂര്യ സുചി പാർട്ടിയിലെ സ്വാധീനം ഉപയോഗിച്ച് റിപോർട്ടറിൽ തുടരാൻ അവസാന നീക്കവും നടത്തി എങ്കിലും മാനേജ്മെന്റ് ശക്തമായ നിലപാട് സ്വീകരിക്കുകയായിരുന്നു. രാജിവയ്ച്ചു എന്ന് പറയുന്നു എങ്കിലും വിളിച്ചു വരുത്തി രാജികത്ത് എഴുതി വാങ്ങി എന്നാണറിയുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...