Connect with us

Hi, what are you looking for?

Kerala

എം ടിക്കും ചെസ്റ്റ് നമ്പർ വീണു ! പിണറായി നിലം പരിശായി, ഇനി എന്താണാവോ സംഭവിക്കുക!

ഇടതുപക്ഷത്തെ കുറിച്ച സാധാരണ ഒരു സാംസ്‌കാരിക നായകന്മാർക്കും യാതൊന്നും മറുത്ത് പറയാനുണ്ടാകില്ല. എല്ലാവരും സാംസ്‌കാരിക ഉന്നതി എന്നത് ഇടതുപക്ഷത്തിന്റേതു മാത്രമായി ചാർത്തിക്കൊടുത്തിരിക്കുകയാണല്ലോ. മാത്രമല്ല അവാർഡ് ആദരിക്കൽ എണ്ണങ്ങളെയുള്ള കലാപരിപാടികളും ഇടതുപക്ഷം മാത്രമാണ് ചെയ്യുന്നത് എന്നതാണ് ധാരണ. പിന്നെ ജീവനിൽ കൊതി, സൽപ്പേരിൽ കൊതി എന്നതൊക്കെ എല്ലാരവർക്കും ഉണ്ടാകുമല്ലോ. സ്വാഭാവികം മാത്രമാണത്.

അവിടെയാണ് കുറച്ചു നാളുകളായി ഒരു മാറ്റം കാണുന്നത്. ആശാവഹമാമാണത്. ഈ സമയത്താണ് എം ടി വാസുദേവൻ നായർ മുഖ്യമന്ത്രി പിണറായി വിജയനെ സ്റ്റേജിൽ ഇരുത്തി രൂക്ഷ വിമർശനം തന്നെ നടത്തിയത്. വളരെ വസ്തുനിഷ്ഠവും കാലികപ്രസക്തവുമായ വാക്കുകൾ. എം ടി യും ഒടുവിൽ മാറ്റി പറയുന്ന അവസ്ഥ വന്നു.

തന്റെ വാക്കുകൾ സംസ്ഥാന സർക്കാരിനെയോ മുഖ്യമന്ത്രിയേയോ ഉദ്ദേശിച്ചല്ലെന്ന് എം ടി പറഞ്ഞു. റഷ്യയിലേതടക്കമുള്ള സാഹചര്യങ്ങൾ പരാമർശിച്ചതിന്റെ അർത്ഥം മലയാളം അറിയുന്നവർക്ക് മനസിലാകും. ഇതു സംബന്ധിച്ച വിവാദത്തിനും ചർച്ചയ്ക്കും താനും തന്റെ പ്രസംഗവും ഉത്തരവാദിയല്ലെന്നും എം ടി വ്യക്തമാക്കി. പക്ഷെ അദ്ദേഹം പറഞ്ഞ വാക്കുകൾ എന്നത്തേയും പോലെ സുവർണ്ണ ലിപികളിൽ തന്നെ എഴുതപ്പെട്ടിരിക്കുന്നു. എന്താണ് എം ടി പറഞ്ഞു വച്ചത് ?


കോഴിക്കോട് കടപ്പുറത്ത് ഡിസി ബുക്സ് സംഘടിപ്പിക്കുന്ന ഏഴാമത് സാഹിത്യോൽസവത്തിലെ ഉദ്ഘാടന വേദിയിലായിരുന്നു എം ടി വാസുദേവൻ നായർ രാഷ്ട്രീയ രംഗത്തെ മൂല്യച്യുതിയെക്കുറിച്ച് പതിവില്ലാത്ത വിധം എംടി തുറന്നടിച്ചത്. ഭരണാധികാരി എറിഞ്ഞുകൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യം. അധികാരം ആധിപത്യമോ സർവാധിപത്യമോ ആകാമെന്നതാണ് എവിടെയും സ്ഥിതി. അധികാരം ജനസേവനത്തിനുള്ള അവസരമെന്ന സിദ്ധാന്തം പണ്ടേ കുഴിവെട്ടി മൂടി. നയിക്കാൻ ഏതാനുംപേരും നയിക്കപ്പെടാൻ അനേകരും എന്ന പഴയ സങ്കൽപത്തെ മാറ്റിയെടുക്കാൻ ഇഎംഎസ് എന്നും ശ്രമിച്ചെന്നും നേതൃപൂജകളിലൊന്നും അദ്ദേഹത്തെ കാണാതിരുന്നത് അതുകൊണ്ടാണ്.


‘ചരിത്രപരമായ ഒരാവശ്യത്തെക്കുറിച്ച് ഇവിടെ പറയാൻ ആഗ്രഹിക്കുന്നു’ എന്ന വാക്കുകളോടെയാണ് പ്രസംഗം ആരംഭിച്ചത്. ‘രാഷ്ട്രീയത്തിലെ മൂല്യച്യുതിയെപ്പറ്റി കേൾക്കാൻ തുടങ്ങിയിട്ടു വളരെക്കാലമായി. എന്തുകൊണ്ട് എന്ന സംവാദങ്ങൾക്ക്, പലപ്പോഴും അർഹിക്കുന്ന വ്യക്തികളുടെ അഭാവം എന്ന ഒഴുക്കൻമറുപടി കൊണ്ടു തൃപ്തിപ്പെടേണ്ടിവരുന്നു. അസംബ്ലിയിലോ പാർലമെന്റിലോ മന്ത്രിസഭയിലോ ഒരു സ്ഥാനം എന്നുവച്ചാൽ ആധിപത്യത്തിനുള്ള തുറന്ന അവസരമാണ്.’ ഈ വാക്കുകൾ അദ്ദേഹം പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിൽ ഇരിക്കുമ്പോൾ ആയിരുന്നു എന്നതാണ് ഈ പ്രസംഗത്തെ സംഭവബഹുലമാക്കിയത്.

ജനം അതിനെ ഉചിതമായ സ്ഥലത്ത് തന്നെ ഉചിതമായ വാക്കുകൾ പറഞ്ഞു എന്നുമാക്കി. അതുതന്നെയാണ് സത്യം. പിണറായിക്ക് വേണ്ടി പാട്ടുകൾ വരെ എഴുതിരിക്കുന്ന കാലഘട്ടമാണിത്. ‘പിണറായി വിജയന്‍… നാടിന്റെ അജയ്യന്‍… നാട്ടാർക്കെല്ലാം സുപരിചിതന്‍, തീയില്‍ കുരുത്തൊരു കുതിരയെ… കൊടുങ്കാറ്റില്‍ പറക്കുന്ന കഴുകനെ… മണ്ണില്‍ മുളച്ചൊരു സൂര്യനെ… മലയാള നാടിന്‍ മന്നനെ’ എന്നാണ് ഗാനത്തിന്‍റെ വരികള്‍ തുടങ്ങുന്നത്. എന്തായാലും പറഞ്ഞത് വിവാദമായതോടെ എം ടീയുടെ ചെയ്ത് കീറാൻ ചെസ്റ്റ് നമ്പർ ഇട്ടിരിക്കുകയാണ് പിണറായി.

സ്വാഭാവികമായും അതുണ്ടാകുമെന്നു ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ആർക്കും മനസിലാക്കാൻ കഴിയും തനിക്കെതിരെ തിരിഞ്ഞവരെയെല്ലാം ഇല്ലാതെയാക്കി തന്നെയാണ് പിണറായി വിജയൻ എന്ന രാഷ്ട്രീയ നേതാവും ഇവിടെ എത്തിയിരിക്കുന്നത്. മന്ത്രി സഭയ്ക്കുള്ളിൽ നിന്ന് പോലും ഒരു എതിർസ്വരം ഉണ്ടാകാത്ത രീതിയിലാണ് മന്ത്രിമാരെ തിരഞ്ഞെടുത്തത്. പാർട്ടിക്കും മീതെ വളർന്ന പിണറായിയെ ആകെ ഭയമില്ലാത്ത സ്വന്തം മകൾക് മാത്രമാണ്. പിണറായിയേയും വെട്ടുന്ന വ്യക്തിയാണ് മകൾ വീണ വിജയൻ.

സത്യത്തിൽ റിയാസ് വെറും ഏറാൻ മൂളിയാണ് വീട്ടിലും മന്ത്രിസഭയിലും. എന്തായാലും എം ടീയുടെ പ്രസംഗം പിണറായിയുടെ ഇരട്ട ച്ചങ്കന്റെ രണ്ടു നെഞ്ചും തുളച്ചു തന്നെ കയറി. ഇനി പിണറായി എം ടിക്കും ചെസ്റ്റ് നമ്പർ ഇട്ടു എന്നത് ഉറപ്പിക്കാവന്നതേയുള്ളു.

ശിഷ്ടകാലം സമാധാനത്തോടെ രിക്കണമെന്ന ചിന്ത ഉള്ളിൽ ഉയർന്നതോടെ എം ടി പറഞ്ഞതൊന്നും ആർക്കും പരിക്കില്ലാതെ മാറ്റിപ്പിടിക്കുകയാണ് ചെയ്തത് എന്ന വ്യക്തം. പക്ഷെ പിണറായി ചെസ്റ്റ് നമ്പർ മാറ്റുമോ എന്നറിയില്ല. അതെ സമയം സാഹിത്യകാരൻ എൻ ഇ സുധീർ എം ടീയുടെ പ്രസംഗത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്.

എൻ.ഇ.സുധീറിന്റെ കുറിപ്പിൽനിന്ന്:

വീട്ടിൽ ചെന്നു കണ്ടപ്പോൾ കെഎൽഎഫ് ഉദ്ഘാടന വേദിയിൽ ചിലതു പറയുമെന്നും എല്ലാം വിശദമായി എഴുതി തയാറാക്കി വച്ചിട്ടുണ്ടെന്നും എംടി പറഞ്ഞിരുന്നു. അതിത്രയും കനപ്പെട്ട രാഷ്ട്രീയ വിമർശനമാവുമെന്നു ഞാനും കരുതിയിരുന്നില്ല. വൈകിട്ടു കണ്ടപ്പോൾ ഞങ്ങൾ അതെപ്പറ്റി സംസാരിച്ചു. എംടി എന്നോട് പറഞ്ഞത് ഇതാണ്:

‘‘ഞാൻ വിമർശിക്കുകയായിരുന്നില്ല. ചില യാഥാർഥ്യം പറയണമെന്നു തോന്നി, പറഞ്ഞു. അത്ര തന്നെ. അത് ആർക്കെങ്കിലും ആത്മവിമർശ നത്തിനു വഴിയൊരുക്കിയാൽ അത്രയും നല്ലത്’’. തന്റെ കാലത്തെ രാഷ്ട്രീയ യാഥാർഥ്യത്തെ കൃത്യമായി അടയാളപ്പെടുത്തുക യായിരുന്നു എംടി. കാലം അങ്ങയോടു കടപ്പെട്ടിരിക്കുന്നു. ഇത് മറ്റാരു പറഞ്ഞാലും കേരളം ഇത്രയും ഗൗരവത്തോടെ ഏറ്റെടുക്കുമായിരുന്നില്ല.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...