Connect with us

Hi, what are you looking for?

Kerala

മകളുടെ കല്യാണത്തിന് സുരേഷ്‌ഗോപി ചെയ്തത് എന്താ? വെളിപ്പെടുത്തി നടൻ ജയറാം, ഇതാണ് സുരേഷ് ഗോപി, ഇതാണ് മനുഷ്യ സ്നേഹിയായ ആ മനുഷ്യൻ

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് മുന്നോടിയായുള്ള, വിവാഹ പാര്‍ട്ടി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സുരേഷ് ഗോപിയുടെ മക്കള്‍ നാലുപേരില്‍ ആദ്യമായി കതിര്‍മണ്ഡപത്തിലേക്ക് കാലെടുത്തു വയ്ക്കുന്നത് മൂത്തമകള്‍ ഭാഗ്യാ സുരേഷ് ആണ്. ശ്രേയസ് മോഹന്റെ വധുവായി ഭാഗ്യ ജീവിതം ആരംഭിക്കുമ്പോള്‍, ആ നിമിഷത്തിനു സാക്ഷ്യം വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തുകയാണ്.

ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വച്ച് 17നാണ് ഭാഗ്യയുടെ വിവാഹം. പക്ഷെ അതിനിടയിലും ഒരു കുടുംബത്തിന്റെ ദുഃഖം അകറ്റിയിരിക്കുകയാണ് സുരേഷ്‌ഗോപി. ബാങ്ക് വായ്പ നിഷേധിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്ത കർഷകൻ കെ.ജി. പ്രസാദിന്റെ കുടുംബത്തിന്റെ മുഴുവൻ സാമ്പത്തിക ബാദ്ധ്യതയും നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി ഏറ്റെടുത്തിരിക്കുകയാണ്. സുരേഷ് ഗോപിയുടെ ഇത്തരം മനുഷ്യ നൊമ്പരങ്ങൾ ഏറ്റെടുക്കുന്ന ഇടപെടലുകളെ പുകഴ്‌ത്തി നടൻ ജയറാം രംഗത്തു വന്നു.

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സുരേഷ് ഗോപിയുടെ ചാരിറ്റി പ്രവർത്തനങ്ങളെക്കുറിച്ച് ജയറാം പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. പൈസയുണ്ടാക്കുന്നത് മുഴുവൻ ആ പാവം ചാരിറ്റിക്ക് വേണ്ടി ചെലവഴിക്കുകയാണെന്ന് ജയറാം പറയുന്നു. ‘ആ പാവം പൈസയുണ്ടാക്കുന്നത് മുഴുവൻ ഇതിനുവേണ്ടി ചെലവഴിക്കുകയാണ്. വരുന്ന പതിനേഴാം തീയതി ഗുരുവായൂരിൽ വച്ച് സ്വന്തം മകളുടെ കല്യാണമാണ്-ജയറാം പറയുന്നു.

ഓരോ കാര്യത്തിനുവേണ്ടിയും രാധിക കഷ്ടപ്പെടുന്നത് എനിക്കറിയാം. പൈസ മുഴുവൻ ചാരിറ്റിക്ക് വേണ്ടി കൊണ്ടുകൊടുക്കും. സ്വന്തം മോൾക്ക് സ്വർണമെടുക്കാൻ പൈസയുണ്ടോയെന്ന് നോക്കില്ല. കല്യാണത്തിന് ഓഡിറ്റോറിയത്തിന് പൈസയുണ്ടോന്ന് നോക്കില്ല. അതിനായി എടുത്തുവച്ചിരിക്കുന്ന പൈസ വേറെയാർക്കെങ്കിലും കഷ്ടമാണെന്ന് പറഞ്ഞാൽ അവർക്ക് കൊണ്ടുപോയി കൊടുക്കും. അതാണ് സുരേഷ് ഗോപി.-ഇതാണ് ജയറാമിന്റെ പ്രതികരണം.

ഇതിനൊപ്പമാണ് പ്രസാദിന്റെ കടം തീർക്കലിലെ സുരേഷ് ഗോപിയുടെ ഇടപെടലും പ്രസാദിന്റെ വീടും വസ്തുവും ജപ്തിചെയ്യാൻ പട്ടികജാതി വർഗ കോർപ്പറേഷൻ നോട്ടീസ് നൽകിയത് സംബന്ധിച്ച വാർത്ത ബിജെപി പരിസ്ഥിതി സെൽ സ്റ്റേറ്റ് കോ-കൺവീനറും അപ്പർ കുട്ടനാട് കാർഷിക വികസന സമിതി ചെയർമാനുമായ ഗോപൻ ചെന്നിത്തല സുരേഷ് ഗോപിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് കുടുംബത്തിന്റെ കടബാധ്യത സുരേഷ് ഗോപി ഏറ്റെടുത്തത്.

സുരേഷ് ഗോപിയുടെ അതിവിശ്വസ്തനാണ് ഗോപൻ ചെന്നിത്തല. നേരത്തെ സുരേഷ് ഗോപിയുടെ പേഴ്‌സണൽ സ്റ്റാഫായും പ്രവർത്തിച്ചിട്ടുണ്ട്. സുരേഷ് ഗോപിയുടെ നിർദ്ദേശാനുസരണം ഗോപൻ ചെന്നിത്തല ഇന്നലെ പട്ടികജാതി വർഗ വികസന കോർപ്പറേഷനിലെത്തി പ്രസാദിന്റെ ഭാര്യ ഓമനയുടെ പേരിലുള്ള സ്വയം തൊഴിൽ വായ്പ പലിശയും കുടിശ്ശികയും ഉൾപ്പെടെ തിട്ടപ്പെടുത്തി. മുഴുവൻ പണവും അടയ്ക്കുമെന്ന് ഗോപൻ ചെന്നിത്തല അറിയിച്ചു. സുരേഷ് ഗോപിയുടെ ഓഫീസും ഇത് സ്ഥിരീകരിച്ചു.മൈക്രോ ഫിനാൻസ് ലോണുകളും പലിശക്കടങ്ങളും ഉൾപ്പെടെ മുഴുവൻ ബാദ്ധ്യതയും തീർക്കാമെന്ന് സുരേഷ് ഗോപി സമ്മതിച്ചിട്ടുണ്ട്.

പ്രസാദിന് പണം കടം നൽകിയവരുമായും മൈക്രോ ഫിനാൻസ് കമ്പനികളുമായും ബന്ധപ്പെട്ട് ബാദ്ധ്യതകൾ തിട്ടപ്പെടുത്തി ഇടപാടുകൾ തീർക്കും. സുരേഷ് ഗോപിയുടെ നിർദ്ദേശാനുസരണം ഗോപൻ ചെന്നിത്തല തകഴി കുന്നുമ്മയിലുള്ള വീട്ടിലെത്തി ഓമനയെയും മക്കളെയും കണ്ട് കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. ഓമനയും കുടുംബവും ഇന്ന് പണം അടയ്ക്കാനായി ഗോപൻ ചെന്നിത്തലയ്ക്കും ബിജെപി നേതാക്കൾക്കുമൊപ്പം ആലപ്പുഴയിലെ പട്ടികജാതി വികസന കോർപ്പറേഷൻ ഓഫീസിലെത്തും.

ജപ്തി നോട്ടീസ് കിട്ടി എന്തുചെയ്യുമെന്ന് എത്തും പിടിയുമില്ലാതി രിക്കുമ്പോഴാണ് കേരളകൗമുദി ഞങ്ങളെ തിരക്കി വന്നത്. കേരളകൗമുദി വാർത്ത വന്നതിന് പിന്നാലെ നിരവധിപേർ ആശ്വാസവുമായെത്തി. മുംബയിൽ നിന്ന് സുരേഷ് ഗോപിയുടെ ആരാധകൻ കുടിശ്ശികയായ 17,600 രൂപ ഗൂഗിൾ പേയിൽ തന്നു. ഈ പണം കോർപ്പറേഷനിൽ അടയ്ക്കാൻ പോകാനിരിക്കെയാണ് ഗോപൻ ചെന്നിത്തല വന്ന് സുരേഷ് ഗോപിയുടെ വാഗ്ദാനം അറിയിച്ചതെന്ന് കുടുംബം പറയുന്നു.

മൈക്രോ ഫിനാൻസ് ലോണുകളും പലിശക്കടങ്ങളും ഉൾപ്പെടെ മുഴുവൻ ബാദ്ധ്യതയും തീർക്കാമെന്ന് സുരേഷ് ഗോപി സമ്മതിച്ചിട്ടുണ്ട്. പ്രസാദിന് പണം കടം നൽകിയവരുമായും മൈക്രോ ഫിനാൻസ് കമ്പനികളുമായും ബന്ധപ്പെട്ട് ബാദ്ധ്യതകൾ തിട്ടപ്പെടുത്തി ഇടപാടുകൾ തീ‌ർക്കും. സുരേഷ് ഗോപിയുടെ നിർദ്ദേശാനുസരണം ഗോപൻ ചെന്നിത്തല തകഴി കുന്നുമ്മയിലുള്ള വീട്ടിലെത്തി ഓമനയെയും മക്കളെയും കണ്ട് കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ട്.

പ്രസാദിന്റെ ഭാര്യ ഓമന 2022 ആഗസ്റ്റ് 27ന് പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷനിൽ നിന്നെടുത്ത സ്വയം തൊഴിൽ വായ്പയിൽ 17,600 രൂപ കുടിശ്ശികയായതിനെ തുടർന്നാണ് ജപ്തി നോട്ടീസയച്ചത്. ഓമനയുടെ അപേക്ഷ പരിഗണിച്ച് തീരുമാനിക്കുന്നതിനായി മന്ത്രിക്കും ഹെഡ് ഓഫീസിലേക്കും റിപ്പോർട്ട് നൽകുമെന്ന് പട്ടികജാതി പട്ടികവർ‌ഗ വികസന കോർപ്പറേഷൻ ജില്ലാ മാനേജർ പറഞ്ഞു. പാ​ട്ട​ത്തി​നെ​ടു​ത്ത​ ​മൂ​ന്ന​ര​ ​ഏ​ക്ക​റി​ൽ​ ​വ​ള​മി​ടാ​ൻ​ ​അ​ര​ല​ക്ഷം​ ​രൂ​പ​ ​വാ​യ്പ​ ​ല​ഭി​ക്കാ​ത്ത​തി​നെ​ ​തു​ട​ർ​ന്ന് 2023​ ​ന​വം​ബ​ർ11​നാ​ണ് പ്ര​സാ​ദ് ജീ​വ​നൊ​ടു​ക്കി​യ​ത്.​ ​’പ്രസാദിന്റെ കുടുംബത്തിനെതിരായ ജപ്തിനടപടി നിറുത്തിവയ്ക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. പലിശ ഇളവുകൾ നൽകി ഒറ്റത്തവണയിലൂടെ വായ്പ തീർപ്പാക്കും. കുടുംബത്തിന്റെ സാഹചര്യം മനസിലാക്കാതെ നോട്ടീസയച്ചതിൽ കോർപറേഷൻ എം.ഡിയോട് അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കും”. എന്ന് മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...