Connect with us

Hi, what are you looking for?

India

രാഹുല്‍ നവീന്‍ ഇഡി ഡയറക്ടർ

നിലവിലെ താല്‍കാലിക മേധാവി രാഹുല്‍ നവീന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അടുത്ത ഡയറക്ടർ പദവിയിലേക്ക്. പദവിലേക്ക് എത്താനുള്ള യോഗ്യതയായ അഡീഷണല്‍ സെക്രട്ടറിയുടെ റാങ്കിലേക്ക് ഈയിടെ അദ്ദേഹത്തിന് സ്ഥാനക്കയറ്റം കിട്ടിയിരുന്നു.

ക്യാബിനറ്റിന്റെ (എസിസി) അപ്പോയിന്റ്മെന്റ് കമ്മിറ്റിയുടെ (എസിസി) അംഗീകാരത്തോടെ അദ്ദേഹത്തിന്റെ ശമ്പള ഗ്രേഡിലും മാറ്റം undaayi. ഇതോടെ ഇഡിഡയറക്ടറായി മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള നവീനെത്തുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സ്ഥാനക്കയറ്റത്തിന് മുമ്പ് ED യുടെ സ്‌പെഷ്യല്‍ ഡയറക്ടറായി രാഹുല്‍ നവീന്‍ സേവനമനുഷ്ഠിച്ചിരുന്നതാണ്.

ഇന്ത്യന്‍ റവന്യൂ സര്‍വീസിലെ (ഇന്‍കം ടാക്സ്) 1993 ബാച്ച് ഉദ്യോഗസ്ഥനാണ് രാഹുല്‍ നവീന്‍. മുന്‍ ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി 2023 സെപ്റ്റംബര്‍ 15 ന് പൂര്‍ത്തിയായതോടെയാണ് അന്വേഷണ ഏജന്‍സിയുടെ ആക്ടിംഗ് ഡയറക്ടര്‍ സ്ഥാനത്തേക്ക് രാഹുല്‍ നവീന്‍ എത്തുന്നത്. ഡയറക്ടര്‍ ഇന്‍-ചാര്‍ജായി നിയമിക്കുന്നതിനുമുമ്പ്, നവീന്‍ സഞ്ജയ് മിശ്രയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ഉണ്ടായി.

രാജ്യത്തെ 120-ലധികം രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ നിലവില്‍ ഇഡി അന്വേഷണം നടക്കുകയാണ്. ഇതില്‍ 95 ശതമാനവും പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുള്ളവരാണ്. രാഷ്ട്രീയ നേതാക്കള്‍ക്കെതിരായ അന്വേഷണത്തിന്റെ പേരില്‍ പലപ്പോഴും പ്രതിപക്ഷ നേതാക്കള്‍ ഇഡിയെ ലക്ഷ്യം വെച്ച് വിമര്‍ശിക്കുന്നതും പതിവാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...