Connect with us

Hi, what are you looking for?

Kerala

‘വിജയന്‍ കാണാന്‍ പോകുന്നതേയുള്ളൂ’മാധ്യമങ്ങളോട് രാഹുൽ

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോടതി റിമാന്‍ഡ് ചെയ്തതിനെത്തുടര്‍ന്ന് സംസ്ഥാന വ്യാപകമായി യൂത്ത്കോൺഗ്രസ് പ്രതിഷേധം ശക്തമാക്കും. ഇതിൻ്റെ ഭാഗമായി ബുധനാഴ്ച സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടക്കും. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉച്ചയ്ക്ക് 12 മണിക്കാണ് മാര്‍ച്ച് നടക്കും.

റിമാന്‍ഡിലായതിന് പിറകെ ജയിലിലേക്ക് കൊണ്ടുപോകുമ്പോൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായി രാഹുൽ പ്രതികരിച്ചു. ‘വിജയന്‍ കാണാന്‍ പോകുന്നതേയുള്ളൂ’വെന്നാണ് രാഹുൽ ചാനലുകാരോട് പറഞ്ഞത്. രാഹുലിനെ കോടതിയില്‍ നിന്ന് വാഹനത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടിച്ചുകൂടുകയും പ്രതിഷേധിക്കുകയും ഉണ്ടായി. പൂജപ്പുര ജയിലിലേക്കാണ് രാഹുലിനെ കൊണ്ടുപോയത്. 22 വരെയാണ് രാഹുലിനെ റിമാന്‍ഡ് ചെയ്തിട്ടുള്ളത്.

തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് 2 കോടതി രാഹുലിൻ്റെ ഹര്‍ജി തള്ളുകയായിരുന്നു. ഇരുവിഭാഗത്തിൻ്റേയും വാദങ്ങള്‍ കേട്ടതിന് ശേഷമാണ് കോടതി വിധി പറഞ്ഞത്. രാഹുലിൻ്റെ വൈദ്യ പരിശോധനയില്‍ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് കണ്ടെത്തിയതിനു പിറകെ കോടതി ജാമ്യം നിഷേധിക്കുകയാണ് ഉണ്ടായത്.

പൊലീസ് രാഹുലിനെതിരെ ഗുരുതരമായ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. നിയമവിരുദ്ധമായി സംഘം ചേര്‍ന്നു. കലാപാഹ്വാനം നടത്തി. പൂജപ്പുര എസ്എച്ച്ഒയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നിരവധി പൊലീസുകാര്‍ക്ക് അടക്കം പരിക്കേറ്റ ആക്രമണങ്ങള്‍ക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ നേതൃത്വം നല്‍കി. ആക്രമണത്തിന് നേതൃത്വം നല്‍കിയ പ്രതികളെ പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും ബലമായി മോചിപ്പിച്ചു. സര്‍ക്കാര്‍ ഖജനാവിന് 50,000 രൂപയുടെ നഷ്ടമുണ്ടാക്കി തുടങ്ങി ഗുരുതര കുറ്റങ്ങളാണ് രാഹുൽ മാങ്കൂട്ടത്തിനെതിരെയുള്ള റിമാന്‍ഡ് റിപ്പോര്‍ട്ടിൽ പറഞ്ഞിരിക്കുന്നത്.

രാഹുലിനെ അറസ്റ്റ് ചെയ്ത വിവരമറിഞ്ഞു കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. തുടർന്ന് ദേശീയ പാത ഉപരോധിക്കാനുള്ള പ്രവര്‍ത്തകരുടെ നീക്കം പൊലീസ് തടഞ്ഞു. നേതാക്കളുള്‍പ്പെടെ പത്തോളം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്യുകയുണ്ടായി. സര്‍ക്കാരിനെതിരെ സംസാരിക്കുന്നവരെ അടിച്ചമര്‍ത്താനുള്ള നീക്കമാണ് നടക്കുന്നതെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചത്. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ പോരാട്ടങ്ങള്‍ തുടരും. രാഹുലിനെ അറസ്റ്റ് ചെയ്‌തെങ്കിലും സര്‍ക്കാരിന് മുന്നില്‍ അടിയറവ് പറയില്ല. സമാധാനപരമായ സമരങ്ങളുമായി മുന്നോട്ടുപോകുമെന്നും ചെന്നിത്തല പറയുകയുണ്ടായി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...