Connect with us

Hi, what are you looking for?

India

ഇന്ത്യക്കാര്‍ പുറം തള്ളി, ചൈനയോട് കെഞ്ചി കേണ് മാലിദ്വീപ്

ബെ​യ്ജിം​ഗ് . ഇ​ന്ത്യ​ൻ വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ കൂട്ടത്തോടെ യാ​ത്ര റ​ദ്ദാ​ക്കി വരുന്ന സാഹചര്യത്തിൽ മാ​ല​ദ്വീ​പി​ലേ​ക്ക് കൂ​ടു​ത​ൽ സ​ഞ്ചാ​രി​ക​ളെ അ​യ​യ്ക്കാ​ൻ ചൈ​ന​യോ​ട് അ​ഭ്യ​ർ​ഥി​ച്ച് മാ​ല​ദ്വീ​പ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് മു​യി​സു. അ​ഞ്ചു ദി​വ​സ​ത്തെ ചൈ​നീ​സ് സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഫു​ജി​യാ​ൻ പ്ര​വി​ശ്യ​യി​ൽ മാ​ല​ദ്വീ​പ് ബി​സി​ന​സ് ഫോ​റ​ത്തെ അ​ഭി​സം​ബോ​ധ​ന ചെയ്യുമ്പോഴാണ് ഈ അഭ്യർത്ഥന നടത്തിയത്. ടൂറിസം രംഗത്ത് ഇന്ത്യയില്‍ നിന്നേറ്റ തിരിച്ചടിക്ക് പിന്നാലെ ചൈനയുടെ സഹായം തേടിയിരിക്കുകയാണ് മാലിദ്വീപ്.

‘ചൈന ഞങ്ങളുടെ ഏറ്റവും അടുത്ത സഖ്യകക്ഷികളിലും വികസന പങ്കാളികളിലും ഒന്നാണ്. കോവിഡിന് മുമ്പ് ചൈന ഞങ്ങളുടെ നമ്പര്‍ വണ്‍ വിപണി ആയിരുന്നു, ഈ സ്ഥാനം വീണ്ടെടുക്കാനുള്ള ചൈനയുടെ ശ്രമങ്ങള്‍ ശക്തമാക്കണമെന്നാണ് എന്റെ അഭ്യര്‍ത്ഥന’ മു​ഹ​മ്മ​ദ് മു​യി​സു തന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പില്‍ പറഞ്ഞിരിക്കുന്നു.

ചൈ​ന​യു​മാ​യി മാ​ല​ദ്വീ​പി​നു വ​ള​രെ അ​ടു​ത്ത ബ​ന്ധ​മാ​ണു​ള്ള​തെ​ന്ന് പ​റ​ഞ്ഞ മു​ഹ​മ്മ​ദ് മു​യി​സു, ചൈ​ന മാ​ല​ദ്വീ​പി​ന്‍റെ വി​ക​സ​ന പ​ങ്കാ​ളി​യാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി. 2014ൽ ​ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷീ ​ചി​ന്‍​പി​ങ് തു​ട​ക്കം കു​റി​ച്ച ബെ​ല്‍​റ്റ് ആ​ൻ​ഡ് റോ​ഡ് പ​ദ്ധ​തി​യെ​യും അ​ദ്ദേ​ഹം പ്ര​കീ​ർ​ത്തി​ച്ചു. കോ​വി​ഡി​നു മു​ൻ​പ് ചൈ​ന ഞ​ങ്ങ​ളു​ടെ സു​പ്ര​ധാ​ന വി​പ​ണി​യാ​യി​രു​ന്നു. ആ ​സ്ഥാ​ന​ത്തേ​ക്ക് തി​രി​ച്ചെ​ത്ത​ണ​മെ​ന്നാ​ണ് എ​ന്‍റെ അ​ഭ്യ​ർ​ഥ​ന’’– മാ​ല​ദ്വീ​പ് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. അ​തേ​സ​മ​യം, മാ​ല​ദ്വീ​പി​ലേ​ക്കു​ള്ള വി​ദേ​ശ ടൂ​റി​സ്റ്റു​ക​ളി​ൽ ഒ​ന്നാ​മ​ത് നിൽക്കുന്നത് ഇ​ന്ത്യ​ക്കാ​രാ​ണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യക്കുമെതിരായ ചില മാലിദ്വീപ് മന്ത്രിമാരുടെ ആക്ഷേപകരമായ പരാമര്‍ശങ്ങളുടെ പേരില്‍ നയതന്ത്ര തര്‍ക്കം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് ഇന്ത്യന്‍ വിനോദസ ഞ്ചാരികള്‍ കൂട്ടത്തോടെ മാലിദ്വീപ് യാത്ര പിന്‍വലിച്ചിരുന്നു. ഹോട്ടലുകളുടെയും വിമാനടിക്കറ്റുകളുടെയും ബുക്കിങ് റദ്ദാക്കിയത് ദ്വീപ് രാഷ്ട്രത്തിന് വലിയ തിരിച്ചടിയായി. 2023-ല്‍ മാലിദ്വീപിലേക്ക് ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ എത്തിയത് ഇന്ത്യയില്‍ നിന്നാണ്. 209,198 പേര്‍ എത്തി. 209,146 പേര്‍ എത്തിയ റഷ്യ രണ്ടാം സ്ഥാനത്തും 187,118 പേര്‍ എത്തിയ ചൈന മൂന്നാം സ്ഥാനത്തുമാണ്. ഈ സാഹചര്യത്തിലാണ് മുയിസു ചൈനയോട് അഭ്യർത്ഥനയുമായി എത്തിയിരിക്കുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...